ഹ്യുണ്ടായി ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി. ബിഎസ് VI എഞ്ചിന്‍ കരുത്തിലാകും പുതിയ പതിപ്പ് വിപണിയില്‍ എത്തുക. നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ കമ്പനി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

ഹ്യുണ്ടായി ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നിരത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മോട്ടോര്‍ബീം ആണ് പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. നാളുകളായി ഇന്ത്യന്‍ വിപണിയില്‍ ഉള്ളൊരു മോഡല്‍ കൂടിയാണ് ട്യൂസോണ്‍.

ഹ്യുണ്ടായി ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

എതിരാളികള്‍ മുഖംമിനുക്കിയും, പുതിയ സവിശേഷതകളോടെയും വിപണിയില്‍ എത്തിയതോടെ വാഹനത്തിന്റെ വില്‍പ്പന ഇടിഞ്ഞു. ഇത് മനസ്സിലാക്കിയതോടെയാണ് ഇപ്പോള്‍ വാഹനത്തിന് പുതിയൊരു പതിപ്പിനെ അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നത്.

ഹ്യുണ്ടായി ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

നേരത്തെയും പുതിയ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 2018 -ലെ ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലാണ് ഹ്യുണ്ടായി ട്യൂസോണിന്റെ മുഖം മിനുക്കിയ പതിപ്പിനെ ആഗോള വിപണിക്കായി അവതരിപ്പിച്ചത്. ഈ പതിപ്പിനെ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ എത്തിക്കും എന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു.

ഹ്യുണ്ടായി ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ കാസ്‌കെഡിങ് ഗ്രില്‍, എല്‍ഇഡി പ്രൊജക്ട് ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവയൊക്കെ ഇടംപിടിക്കും. ബമ്പറില്‍ തന്നെയാകു ഫോഗ്‌ലാമ്പുകള്‍ ഇടംപിടിക്കുക.

ഹ്യുണ്ടായി ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പുതുക്കിയ ബമ്പറുകളാണ് മുന്നിലും പിന്നിലും. പുതിയ ഡിസൈനിലുള്ള മെഷിന്‍ കട്ട് മള്‍ട്ട് സ്‌പോക്ക് അലോയി വീലുകള്‍ വാഹനത്തിന്റെ വശങ്ങളെ മനോഹരമാക്കിയിട്ടുണ്ടെന്നു വേണം പറയാന്‍. പിന്‍ഭാഗത്ത് റെയില്‍ ലൈറ്റിന്റെ ഡിസൈനില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബമ്പറില്‍ നിന്ന് റിഫ്‌ലക്ടറുകള്‍ ടെയില്‍ഗേറ്റിലേക്ക് മാറ്റിയതാണ് മറ്റൊരു സവിശേഷത.

ഹ്യുണ്ടായി ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയേക്കും. നിലവില്‍ വിപണിയില്‍ എത്തുന്ന ഹ്യുണ്ടായി മോഡലുകളില്‍ കണ്ടിരിക്കുന്ന ബ്ലുലിങ്ക് കണക്ടറ്റിവിറ്റി പുതിയ ട്യൂസോണിലും കമ്പനി നല്‍കിയേക്കും. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 3D മാപ്പുള്ള നാവിഗേഷന്‍ എന്നിവ പിന്തുണയ്ക്കുന്ന ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും വാഹനത്തില്‍ പ്രതീക്ഷിക്കാം.

ഹ്യുണ്ടായി ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

എസി വെന്റുകളും പരിഷ്‌കരിച്ചിട്ടുണ്ട്. 360 ഡിഗ്രി ക്യാമറയും പുതിയ പതിപ്പിന്റെ സവിശേഷതയാകും. രണ്ടാം നിര യാത്രക്കാര്‍ക്ക് യുഎസ്ബി ചാര്‍ജിങ്, വയര്‍ലെസ് ചാര്‍ജിങ്, പനോരമിക് സണ്‍റൂഫ്, ഫോര്‍വേഡ് കൊളിഷന്‍ അവോയ്ഡന്‍സ് അസിസ്റ്റ്, ലെയ്ന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങി നിരവധി ഫീച്ചറുകളും പുതിയ പതിപ്പില്‍ ഇടംപിടിക്കും.

ഹ്യുണ്ടായി ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ കാണുന്ന് എഞ്ചിന്‍ തന്നെ ബിഎസ് VI -ലേക്ക് നവീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2.0-ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളായിരിക്കും കമ്പനി നവീകരിക്കുക. പെട്രോള്‍ എന്‍ജിന്‍ 154 bhp കരുത്തും 192 Nm torque ഉം ഉത്പാദിപ്പിക്കും.

ഹ്യുണ്ടായി ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ ഡീസല്‍ എന്‍ജിന്‍ 185 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്ക എന്നിവയാകും ഗിയര്‍ബോക്‌സുകള്‍. വില സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ വിപണിയില്‍ ഉള്ള മോഡലുകള്‍ക്ക് 18.76 ലക്ഷം മുതല്‍ 27 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Tucson Facelift BS6 Model Spotted Testing Ahead Of India Launch. Read in Malayalam.
Story first published: Sunday, January 26, 2020, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X