ട്യൂസണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കാൻ ഹ്യുണ്ടായി

വരാനിരിക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ ദക്ഷിണകൊറിയൻ നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ മുൻനിര എസ്‌യുവി - ട്യൂസണിന്റെ മിഡ് സൈക്കിൾ ഫെയ്‌സ്‌ലിഫ്റ്റ് പ്രദർശിപ്പിക്കും. ഇതിനുപുറമെ വാഹനത്തിന്റെ വിലയും ആ അവസരത്തിൽ പ്രഖ്യാപിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ട്യൂസണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കാൻ ഹ്യുണ്ടായി

പുറമേ, കമ്പനിയുടെ ഏറ്റവും പുതിയ ഡിസൈൻ‌ ശൈലിയ്‌ക്ക് അനുസൃതമായി സൂക്ഷ്മമായ മാറ്റങ്ങളോടെയാവും പുതിയ ട്യൂസൺ വരുന്നത്. മെക്കാനിക്കലുകളുടെ കാര്യത്തിൽ, 2.0 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ ബിഎസ് VI കംപ്ലയിന്റ് പതിപ്പ് വാഹനത്തിന് ലഭിക്കാൻ സാധ്യതയുണ്ട്.

ട്യൂസണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കാൻ ഹ്യുണ്ടായി

ഇത് ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയുമായി ഇണചേരും. നിലവിലെ ട്യൂസണിനെപ്പോലെ, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും ഏറ്റവും ഉയർന്ന ഡീസൽ ഓട്ടോമാറ്റിക് പതിപ്പിൽ ഓൾ-വീൽ ഡ്രൈവ് ഡ്രൈവ്ട്രെയിനുമായിട്ട് എത്തും.

ട്യൂസണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കാൻ ഹ്യുണ്ടായി

പുതിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് കണക്റ്റിവിറ്റി സവിശേഷതകൾ, 360 ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ പോലുള്ള അധിക സവിശേഷതകളോടെ ട്യൂസൺ ഫെയ്‌സ്‌ലിഫ്റ്റ് എത്തുമെന്ന് പ്രതീക്ഷിക്കാം.

ട്യൂസണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കാൻ ഹ്യുണ്ടായി

നിലവിലെ മോഡലിന്റെ പെട്രോൾ പതിപ്പുകൾക്ക് 18.77 ലക്ഷം മുതൽ 23.74 ലക്ഷം വരെയും ഡീസൽ ഓപ്ഷനുകൾക്ക് 20.80 ലക്ഷം മുതൽ 26.97 ലക്ഷം രൂപ വരെയുമാണ് വില. ബി‌എസ് VI നിലവാരത്തിനൊപ്പം മറ്റ് ഘടകങ്ങളും, സവിശേഷതകൾക്കും അനുസൃതമായി വിലകൾ‌ അൽപ്പം ഉയരും എന്ന് പ്രതീക്ഷിക്കുന്നു.

ട്യൂസണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കാൻ ഹ്യുണ്ടായി

13 എണ്ണത്തിൽ കുറയാത്ത ഹൈബ്രിഡുകൾ, 6 പ്ലഗ്-ഇൻ ഹൈബ്രിഡുകൾ, 23 ഇലക്ട്രിക് വാഹനങ്ങൾ, രണ്ട് ഫ്യുവൽ സെൽ വാഹനങ്ങൾ എന്നിവ ലോകമെമ്പാടും 2025 ന് മുമ്പ് അവതരിപ്പിക്കാനുള്ള പ്രതീക്ഷയിൽ ഹ്യുണ്ടായി നേരത്തെ വൈദ്യുതീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

ട്യൂസണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കാൻ ഹ്യുണ്ടായി

കമ്പനിയുടെ നിരയിലെ പ്രമുഖ എസ്‌യുവികളായ സാന്റാ ഫെ, ട്യൂസൺ, സോറെന്റോ എന്നിവ കമ്പനിക്കായുള്ള വൈദ്യുതീകരണ പദ്ധതികൾ തുടക്കമിടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ട്യൂസണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കാൻ ഹ്യുണ്ടായി

മേൽപ്പറഞ്ഞവ ഉണ്ടായിരുന്നിട്ടും, അടുത്ത മാസം കാറിന്റെ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പ് കമ്പനി അവതരിപ്പിക്കുമോ എന്നതിന്റെ വിശദാംശങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

ട്യൂസണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കാൻ ഹ്യുണ്ടായി

കിയയ്‌ക്കൊപ്പം, ഹ്യുണ്ടായി 2024 -ൽ ഒരു പുതിയ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ, ഈ പ്ലാറ്റ്ഫോം ഇനി വരുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും അടിസ്ഥാനമാവും എന്ന് പ്രതീക്ഷിക്കുന്നു.

ട്യൂസണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കാൻ ഹ്യുണ്ടായി

വൈദ്യുതീകരണ പദ്ധതികളുമായി ചേർന്ന്, ഹ്യുണ്ടായിയും, കിയയും തങ്ങളുടെ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നു. 2023- ഓടെ ലെവൽ 4, ലെവൽ 5 ടെക്കിന്റെ സെൽഫ് ഡ്രൈവിംഗ് കാറുകൾ വാണിജ്യവത്ക്കരിക്കാനുള്ള വഴികളെക്കുറിച്ച് ഇരുവരും ആലോചിക്കുന്നുണ്ട്.

ട്യൂസണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കാൻ ഹ്യുണ്ടായി

അമേരിക്കൻ യൂട്ടിലിറ്റി വാഹന ഭീമന്മാരായ ജീപ്പും തങ്ങളുടെ വാഹന നിര ആദ്യം പ്ലഗ്-ഇൻ ഹൈബ്രിഡുകളാക്കി വിപുലീകരിക്കാനും അചിനു ശേഷം പൂർണ്ണ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടു വയ്ക്കാനുമുള്ള ഒരുക്കത്തിലാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Tucson to be launched in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X