ട്യൂസോൺ എസ്‌യുവിക്കും N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; കാണാം ടീസർ ചിത്രങ്ങൾ

അടിമുടി മാറ്റങ്ങളുമായി എത്തിയ നാലാംതലമുറ ട്യൂസോൺ എസ്‌യുവിയെ അടുത്തിടെയാണ് ഹ്യുണ്ടായി പരിചയപ്പെടുത്തിയത്. ഇപ്പോൾ മോഡലിന് ഒരു N ലൈൻ വേരിയന്റും അണിയറയിൽ ഒരുങ്ങുകയാണ്.

ട്യൂസോൺ എസ്‌യുവിക്കും N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; കാണാം ടീസർ ചിത്രങ്ങൾ

അതിന്റെ ഭാഗമായി വിപണിയിൽ എത്തുന്ന ട്യൂസോൺ N ലൈനിന്റെ ടീസർ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. പ്രൊമിനന്റ് ലൈനുകളും മൾട്ടി-ലെയർ ലൈറ്റിംഗ് ഗ്രില്ലും അടങ്ങിയ എസ്‌യുവിയുടെ ഷാർപ്പ് ലുക്കിംഗ് മുൻവശം അതിമനോഹരമാണ്.

ട്യൂസോൺ എസ്‌യുവിക്കും N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; കാണാം ടീസർ ചിത്രങ്ങൾ

സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്ന് സ്വയം വേർതിരിച്ചറിയാൻ ഹ്യുണ്ടായി ട്യൂസോൺ N ലൈനിന് നിരവധി പരിഷ്ക്കരണങ്ങൾ പുറംമോടിയിൽ ഹ്യുണ്ടായി ഒരുക്കും. അതിൽ ആംഗുലർ ഷെയ്പ്പിൽ പൂർത്തിയാക്കിയ മുൻവശത്ത് ഗ്രില്ലിലും കോർണർ ലൈറ്റുകൾക്ക് ചുറ്റും ഒരു ചെറിയ മാറ്റം കാണാം.

MOST READ: റാപ്പിഡിന് ഈ വര്‍ഷം അധിക ബുക്കിംഗ്; വിതരണം അടുത്തവര്‍ഷമെന്ന് സ്‌കോഡ

ട്യൂസോൺ എസ്‌യുവിക്കും N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; കാണാം ടീസർ ചിത്രങ്ങൾ

അതേസമയം സ്‌കൽപ്പഡ് പ്രൊഫൈലും മൊത്തത്തിലുള്ള സ്‌പോർടി സ്വഭാവവും ഉപഭോക്താക്കളുടെ മനംകവരും. പിൻഭാഗത്ത് ബമ്പർ പുനർനിർമിച്ചു. കൂടാതെ ഒരു പ്രൊമിനന്റ് റിയർ ഡിഫ്യൂസർ, ഓവൽ ആകൃതിയിലുള്ള എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും ഇടംപിടിച്ചിട്ടുണ്ട്.

ട്യൂസോൺ എസ്‌യുവിക്കും N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; കാണാം ടീസർ ചിത്രങ്ങൾ

സമീപ വർഷങ്ങളിൽ ഹ്യുണ്ടായി തികച്ചും ആക്രമണാത്മക സെൻസസ് സ്പോർട്നെസ് ഡിസൈൻ ഭാഷ്യമാണ് പിന്തുടർന്നു വരുന്നത്. അതിനാൽ തന്നെ സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ കൂടുതൽ സ്പോർട്ടിയർ ആയിരിക്കും ട്യൂസോണിന്റെ പുതിയ പെർഫോമൻസ് പതിപ്പ് എന്നതിൽ സംശയമൊന്നുമില്ല.

MOST READ: കോമ്പസ് എസ്‌യുവിക്ക് 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ജീപ്പ്

ട്യൂസോൺ എസ്‌യുവിക്കും N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; കാണാം ടീസർ ചിത്രങ്ങൾ

N ലൈൻ ട്യൂസോണിന്റെ പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം 290 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.5 ലിറ്റർ എഞ്ചിനായിരിക്കും എസ്‌യുവിയിൽ ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുക.

ട്യൂസോൺ എസ്‌യുവിക്കും N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; കാണാം ടീസർ ചിത്രങ്ങൾ

പുതിയ 2021 മോഡലിൽ ഇപ്പോൾ 187 bhp കരുത്തിൽ 247 Nm torque വികസിപ്പിക്കുന്ന 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനും 227 bhp പവറിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.6 ലിറ്റർ ടർബോ ഹൈബ്രിഡ് PHEV യൂണിറ്റുമാണ് ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: എലാൻട്രയ്ക്കും ഒരു N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; പ്രിവ്യൂ ചിത്രങ്ങൾ പങ്കുവെച്ച് ഹ്യുണ്ടായി

ട്യൂസോൺ എസ്‌യുവിക്കും N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; കാണാം ടീസർ ചിത്രങ്ങൾ

ഏന്തെങ്കിലും മെക്കാനിക്കൽ നവീകരണങ്ങൾ വാഹനത്തിൽ നടപ്പിലാക്കുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണേണ്ടി വരും. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ എലാൻട്ര എക്സിക്യൂട്ടീവ് സെഡാന്റെ പെർഫോമൻസ് പതിപ്പിലും പ്രവർത്തിച്ചു വരികയാണിപ്പോൾ.

ട്യൂസോൺ എസ്‌യുവിക്കും N ലൈൻ വേരിയന്റ് ഒരുങ്ങുന്നു; കാണാം ടീസർ ചിത്രങ്ങൾ

അരങ്ങേറ്റത്തിന് മുന്നോടിയായി വാഹനത്തിന്റെ പ്രിവ്യൂ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. പൂർണമായും മറച്ച രീതിയിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നതെങ്കിലും എലാൻട്ര N ലൈനിന്റെ ഡിസൈൻ വിശദാംശങ്ങളെ കുറിച്ച് ഒരു ചെറിയ സൂചന നമുക്ക് ലഭിക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Tucson N Line Variant Teased. Read in Malayalam
Story first published: Wednesday, November 11, 2020, 13:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X