201 bhp കരുത്തോടെ i20 N ഹോട്ട് ഹാച്ച് അവതരിപ്പിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും പുതിയ പെർഫോമൻസ് കാറായ പുതിയ 2021 i20 N വെളിപ്പെടുത്തി. ഈ റേസ്‌ട്രാക്ക് ശേഷിയുള്ള ഹോട്ട് ഹാച്ച് i20 WRC റാലി കാറിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതായി അവകാശപ്പെടുന്നു.

201 bhp കരുത്തോടെ i20 N ഹോട്ട് ഹാച്ച് അവതരിപ്പിച്ച് ഹ്യുണ്ടായി

ഫൺ-ടു-ഡ്രൈവ് സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന പുതിയ i20 N, ഹ്യുണ്ടായിയുടെ പ്രകടന ലൈനപ്പിൽ i30 N, i30 N ഫാസ്റ്റ്ബാക്ക് N എന്നിവയോടൊപ്പം ചേരും.

201 bhp കരുത്തോടെ i20 N ഹോട്ട് ഹാച്ച് അവതരിപ്പിച്ച് ഹ്യുണ്ടായി

ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.6 ലിറ്റർ T-GDi ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് 2021 ഹ്യുണ്ടായി i20 N ഹോട്ട് ഹാച്ചിന്റെ ഹൃദയം. 5,500-6,000 rpm -ൽ 201 bhp കരുത്തും 1,750-4,500 rpm -ൽ 275 Nm torque ഉം ഉത്പാദിപ്പിക്കാൻ ഇതിന് കഴിയും.

MOST READ: പുതിയ നഗരങ്ങളിലേക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി വ്യാപിപ്പിച്ച് മാരുതി

201 bhp കരുത്തോടെ i20 N ഹോട്ട് ഹാച്ച് അവതരിപ്പിച്ച് ഹ്യുണ്ടായി

വാഹനത്തിന്റെ ഭാരം 1,190 കിലോഗ്രാമാണ്, ഇത് പവർ-ടു-വെയ്റ്റ് അനുപാതത്തിലെ ഏറ്റവും മികച്ചതായി മാറുന്നു. വെറും 6.7 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ i20 N -ന് സാധിക്കുമെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു. മണിക്കൂറിൽ 230 കിലോമീറ്ററാണ് ഹാച്ച്ബാക്കിന്റെ പരമാവധി വേഗത.

201 bhp കരുത്തോടെ i20 N ഹോട്ട് ഹാച്ച് അവതരിപ്പിച്ച് ഹ്യുണ്ടായി

2021 ഹ്യുണ്ടായി i20 N എഞ്ചിൻ ഒരു എക്‌സ്‌ക്ലൂസീവ് ടർബോ സിസ്റ്റത്താൽ സവിശേഷമാക്കുന്നു, ഒരു ഇന്റർകൂളറും വാർട്ടർ സർക്കുലേഷൻ സംവിധാനവും ഉപയോഗിച്ച് ഇത് തണുപ്പിക്കുന്നു.

MOST READ: മുഖംമിനുക്കി സാങ്‌യോങ് റെക്‌സ്റ്റൺ G4 എസ്‌യുവി; ടീസർ ചിത്രങ്ങൾ പുറത്ത്

201 bhp കരുത്തോടെ i20 N ഹോട്ട് ഹാച്ച് അവതരിപ്പിച്ച് ഹ്യുണ്ടായി

350-ബാർ ഹൈ-പ്രഷർ ഇഞ്ചക്ഷൻ റെയിൽ ഫ്യുവൽ ആറ്റോമൈസേഷനും വേഗതയേറിയ എഞ്ചിൻ പ്രതികരണവും കൂടുതൽ കാര്യക്ഷമമായ മിശ്രിത തയ്യാറാക്കലും നൽകുന്നു. 1.6 ലിറ്റർ T-GDi എഞ്ചിൻ ഇന്ധനക്ഷമത കൂടുതൽ ഒപ്റ്റിമൈസ് ചെയ്യുന്നതിന് കണ്ടിന്വസ് വേരിയബിൾ വാൽവ് ഡ്യൂറേഷൻ (CVVD) ഉപയോഗിക്കുന്നു.

201 bhp കരുത്തോടെ i20 N ഹോട്ട് ഹാച്ച് അവതരിപ്പിച്ച് ഹ്യുണ്ടായി

ഹോട്ട് ഹാച്ചിന് നോർമൽ, ഇക്കോ, സ്പോർട്ട്, N, N കസ്റ്റം എന്നിങ്ങനെ അഞ്ച് ഡ്രൈവ് മോഡുകൾ വാഗ്ദാനം ചെയ്യുന്ന N ഗ്രിൻ കൺട്രോൾ സിസ്റ്റം ലഭിക്കുന്നു.

MOST READ: 20 വർഷം കഴിഞ്ഞിട്ടും കെ ബി ഗണേഷ്കുമറിന് ഇന്നും പ്രിയങ്കരൻ തന്റെ ടൊയോട്ട ക്വാളിസ് തന്നെ

201 bhp കരുത്തോടെ i20 N ഹോട്ട് ഹാച്ച് അവതരിപ്പിച്ച് ഹ്യുണ്ടായി

ഡ്രൈവ് മോഡുകൾ എഞ്ചിൻ, ESC (ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ), സ്റ്റിയറിംഗ്, എക്‌സ്‌ഹോസ്റ്റ് സൗണ്ട് എന്നിവയുടെ പാരാമീറ്ററുകൾ ക്രമീകരിച്ച് വിവിധ ഡ്രൈവിംഗ് അവസ്ഥകൾക്കായി ഒപ്റ്റിമൈസ് ചെയ്യുന്നു.

201 bhp കരുത്തോടെ i20 N ഹോട്ട് ഹാച്ച് അവതരിപ്പിച്ച് ഹ്യുണ്ടായി

റെവ് മാച്ചിംഗ്, ലോഞ്ച് കൺട്രോൾ പോലുള്ള ഉയർന്ന പ്രകടനമുള്ള ഡ്രൈവിംഗ് സവിശേഷതകളും ഹോട്ട് ഹാച്ചിന് ലഭിക്കുന്നു. ലോഞ്ച് കൺട്രോളിലൂടെ, എഞ്ചിൻ, ട്രാക്ഷൻ കൺട്രോൾ എന്നിവ ദ്രുതഗതിയിലുള്ള അക്സലറേഷനായി ഒപ്റ്റിമൈസ് ചെയ്യുന്നു.

MOST READ: സർക്കാർ ജീവനക്കാർക്ക് എക്സ്ക്യൂസീവ് ഓഫറുമായി റെനോ

201 bhp കരുത്തോടെ i20 N ഹോട്ട് ഹാച്ച് അവതരിപ്പിച്ച് ഹ്യുണ്ടായി

ഇലക്ട്രിക് സൗണ്ട് ജനറേറ്റർ, മികച്ച എക്‌സ്‌ഹോസ്റ്റ് ശബ്ദത്തിനായുള്ള വേരിയബിൾ മഫ്ലർ കൺട്രോൾ, ലെഫ്റ്റ് ഫൂട്ട് ബ്രേക്കിംഗ് കാലിബ്രേഷൻ, ബ്രേക്ക് പാഡ് വെയർ ഇൻഡിക്കേറ്റർ തുടങ്ങിയ വിവിധ മോട്ടോർസ്പോർട്ട് പ്രചോദിത സവിശേഷതകളുമായാണ് ഇത് വരുന്നത്.

201 bhp കരുത്തോടെ i20 N ഹോട്ട് ഹാച്ച് അവതരിപ്പിച്ച് ഹ്യുണ്ടായി

2021 ഹ്യുണ്ടായി i20 N സമർപ്പിത 215/40 R 18 പിറെല്ലി P സീറോ അൾട്രാ ഹൈ-പെർഫോമൻസ് ടയറുകളുമായി HN മാർക്കിനൊപ്പം വരുന്നു.

201 bhp കരുത്തോടെ i20 N ഹോട്ട് ഹാച്ച് അവതരിപ്പിച്ച് ഹ്യുണ്ടായി

നാവിഗേഷൻ, N-കണ്ടന്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.25 ഇഞ്ച് എൽസിഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് പുതിയ i20 N -ൽ വരുന്നത്. ഇതിന് ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യകളും ലഭിക്കുന്നു.

201 bhp കരുത്തോടെ i20 N ഹോട്ട് ഹാച്ച് അവതരിപ്പിച്ച് ഹ്യുണ്ടായി

സ്റ്റൈലിംഗിന്റെ കാര്യത്തിൽ, പുതിയ i20 N -ന് ഒരു വലിയ എയർ-ഇൻടേക്ക് ഉള്ള സ്പോർട്ടിയർ ബമ്പർ, N ബാഡ്ജുള്ള വൈഡ് റേഡിയേറ്റർ ഗ്രില്ല്, ഗ്രില്ലിന് ചുവടെ റെഡ് നിറത്തിലുള്ള ലിപ് സ്‌പോയിലർ, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ ലഭിക്കുന്നു.

201 bhp കരുത്തോടെ i20 N ഹോട്ട് ഹാച്ച് അവതരിപ്പിച്ച് ഹ്യുണ്ടായി

ഹോട്ട് ഹാച്ചിന് സവിശേഷമായ റെഡ് സ്റ്റൈൽ സൈഡ് സില്ലുകൾ, WRC-പ്രചോദിത റൂഫ് സ്‌പോയ്‌ലർ, പിന്നിലെ ബമ്പറിലെ എലമെന്റ് പോലുള്ള ബിൽറ്റ്-ഇൻ ഡിഫ്യൂസർ, ത്രികോണാകൃതിയിലുള്ള ഫോഗ് ലാമ്പുകൾ എന്നിവയും ഒരുക്കിയിരിക്കുന്നു. ഗ്രേ മാറ്റ് ഫിനിഷും N-ബ്രാൻഡഡ് ബ്രേക്ക് കാലിപ്പറുകളുമുള്ള ബെസ്‌പോക്ക് 18 ഇഞ്ച് അലോയി വീലുകളാണ് ഹാച്ചിൽ വരുന്നത്.

201 bhp കരുത്തോടെ i20 N ഹോട്ട് ഹാച്ച് അവതരിപ്പിച്ച് ഹ്യുണ്ടായി

ക്യാബിനകത്ത്, ഹോട്ട് ഹാച്ചിന് N-പെർഫോമൻസ് പ്രചോദിത സവിശേഷതകൾ, ഇന്റഗ്രേറ്റഡ് അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകൾ, N സ്റ്റിയറിംഗ് വീൽ, N ഗിയർ നോബ്, സ്‌പോർട്ടി N മെറ്റൽ പെഡലുകൾ എന്നിവയുള്ള പ്രത്യേക സ്‌പോർട്‌സ് സീറ്റുകൾ ലഭിക്കുന്നു.

201 bhp കരുത്തോടെ i20 N ഹോട്ട് ഹാച്ച് അവതരിപ്പിച്ച് ഹ്യുണ്ടായി

ഓൾ-ബ്ലാക്ക് ഇന്റീരിയർ, ബ്ലൂ ആക്സന്റുകളും ഓൾ-ബ്ലാക്ക് ഹെഡ് ലൈനിംഗും ലഭിക്കുന്നു. ഡിജിറ്റൽ കൺസോളിൽ വേരിയബിൾ എൽഇഡി റെഡ് സോൺ ഉണ്ട്, ഇത് എഞ്ചിൻ ഓയിൽ താപനിലയനുസരിച്ച് വ്യത്യാസപ്പെടുന്നു, കൂടാതെ ഷിഫ്റ്റ്-ടൈമിംഗ് ഇൻഡിക്കേറ്റർ, ഗിയറുകൾ സ്വിച്ചുചെയ്യാനുള്ള ഏറ്റവും നല്ല സമയം ഡ്രൈവറെ കാണിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Unveiled All New I20 N Hot Hachback With 201bhp Power. Read in Malayalam.
Story first published: Thursday, October 22, 2020, 17:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X