രൂപംമാറി പുത്തൻ ഹ്യുണ്ടായി കോന എത്തി, കൂട്ടിന് N ലൈൻ സ്പോർട്ടിയർ വേരിയന്റും

കോം‌പാക്‌ട് ക്രോസ്ഓവർ കോനയ്ക്ക് ഒരു മിഡ് ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിച്ച് ഹ്യുണ്ടായി. കാഴ്ച്ചയിൽ ശരിക്കും ഒരു പുത്തൻ മോഡൽ തന്നെയാണ് മുഖംമിനുക്കിയെത്തുന്ന കോന എന്നതിൽ സംശയമൊന്നുമില്ല.

രൂപംമാറി പുത്തൻ ഹ്യുണ്ടായി കോന എത്തി, കൂട്ടിന് N ലൈൻ സ്പോർട്ടിയർ വേരിയന്റും

അകത്തും പുറത്തും നിരവധി മാറ്റങ്ങളും സ്‌പോർട്ടിയർ എൻ-ലൈൻ വേരിയന്റിന്റെ കൂട്ടിച്ചേർക്കലും പുതിയ കോന മികച്ച തെരഞ്ഞെടുപ്പ് തന്നെയാണെന്ന് തെളിയിക്കുന്നു. ഇന്ത്യക്കാർക്കിടയിലും ഇവൻ സുപരിചിതമാണ്. എന്നാൽ ഇലക്ട്രിക് പിതിപ്പിലാണെന്നു മാത്രം.

രൂപംമാറി പുത്തൻ ഹ്യുണ്ടായി കോന എത്തി, കൂട്ടിന് N ലൈൻ സ്പോർട്ടിയർ വേരിയന്റും

എന്നാൽ ഇപ്പോൾ കോന പരിഷ്ക്കരിച്ച് അവതരിപ്പിച്ചിരിക്കുന്നത് പെട്രോൾ, ഡീസൽ മോഡുകളിൽ വിദേശ വിപണിയിൽ എത്തുന്ന കോന എസ്‌യുവിയെയാണ്. പുതുക്കിയ കാർ നിലവിലെ മോഡലിനേക്കാൾ ഏറെ വ്യത്യസ്‌തമാണ് എന്നതു തന്നെയാണ്കൗതുകമാകുന്നതും.

MOST READ: കിയ സോനെറ്റ് സബ് കോംപാക്ട് എസ്‌യുവി സെപ്റ്റംബർ 18 -ന് വിപണിയിൽ എത്തും

രൂപംമാറി പുത്തൻ ഹ്യുണ്ടായി കോന എത്തി, കൂട്ടിന് N ലൈൻ സ്പോർട്ടിയർ വേരിയന്റും

ഹെഡ്‌ലൈറ്റ് ക്ലസ്റ്റർ ആധുനികതയുടെ സ്പർശം നിറഞ്ഞതാണ്. അത് പുതിയൊരു ആകർഷണം തന്നെയാണ് നൽകുന്നത്. എക്സ്റ്റെൻഡഡ് ഹൂഡിനൊപ്പം വിശാലമായ എൽഇഡി ഡിആർഎല്ലുകളും മുൻവശം ഉൾക്കൊള്ളുന്നു. ഇത് ഒരു പുതിയ ഗ്രില്ലും സിൽവർ കളർ സ്‌കിഡ് പ്ലേറ്റും മാറ്റകൂട്ടാൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

രൂപംമാറി പുത്തൻ ഹ്യുണ്ടായി കോന എത്തി, കൂട്ടിന് N ലൈൻ സ്പോർട്ടിയർ വേരിയന്റും

പിൻഭാഗത്ത് എൽഇഡി ബ്രേക്ക് ലൈറ്റുകൾ മറ്റൊരു രൂപകൽപ്പനയിലാണ് ഒരുങ്ങിയിരിക്കുന്നത്. അതിനു താഴെയായി മുൻവശത്തിന് സമാനമായ വൈരുധ്യമുള്ള ബമ്പർ പുത്തൻ കോനയുടെ ആകർഷണം വർധിപ്പിക്കുന്നു. കൂടാതെ മുൻഗാമിയേക്കാൾ 40 മില്ലിമീറ്റർ കൂടുതൽ നീളമുണ്ടെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു.

MOST READ: കേരളത്തിലെ ആദ്യ മിനി ക്ലബ്മാന്‍ സമ്മര്‍ എഡിഷന്‍ സ്വന്തമാക്കി ജയസൂര്യ

രൂപംമാറി പുത്തൻ ഹ്യുണ്ടായി കോന എത്തി, കൂട്ടിന് N ലൈൻ സ്പോർട്ടിയർ വേരിയന്റും

അതോടൊപ്പം വശങ്ങളെ മനോഹരമാക്കാൻ പുതിയ 18 ഇഞ്ച് അലോയ് വീലുകളും കോനയ്ക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഇത് മാറ്റിനിർത്തിയാൽ നിലവിലുണ്ടായിരുന്ന മോഡലിന് സമാനമാണ് 2021 മോഡൽ എസ്‌യുവിയുടെ വശം. കോനയുടെ അകത്തളവും കമ്പനി പുനർരൂപകൽപ്പനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

രൂപംമാറി പുത്തൻ ഹ്യുണ്ടായി കോന എത്തി, കൂട്ടിന് N ലൈൻ സ്പോർട്ടിയർ വേരിയന്റും

ഒപ്പം പുതിയ ഡാഷ് ലേഔട്ടും 10.3 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇന്റീരിയിറിൽ ഇടംപിടിച്ചിരിക്കുന്നതായി കാണാം. എന്നിരുന്നാലും ബേസ് മോഡലുകൾക്ക് 8.0 ഇഞ്ച് ചെറിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ലഭിക്കുന്നത്. ഇത് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ തുടങ്ങിയ സവിശേഷതകൾ അടങ്ങിയതാണ്.

MOST READ: പുതുതലമുറ ഗോസ്റ്റിന്റെ അരങ്ങേറ്റം കുറിച്ച് റോൾസ് റോയ്‌സ്

രൂപംമാറി പുത്തൻ ഹ്യുണ്ടായി കോന എത്തി, കൂട്ടിന് N ലൈൻ സ്പോർട്ടിയർ വേരിയന്റും

ഫുൾ-സ്പീഡ് സ്റ്റോപ്പ് ആൻഡ് ഗോ ഫീച്ചർ, ഒരു ഇലക്ട്രോണിക് ഹാൻഡ്‌ബ്രേക്ക്, സ്പീക്കർ സറൗണ്ട്സ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് പുത്തൻ കോനയുടെ അകത്തളത്തെ ഹൈലൈറ്റുകൾ. നീളം കൂടിയതിനാൽ പിന്നിലെ ഇരിപ്പിടത്തിനും ലെഗ് റൂമിനുമായി കൂടുതൽ ഇടം ലഭിച്ചു. അതോടൊപ്പം ക്യാബിനുള്ളിൽ പലയിടത്തും യുഎസ്ബി ചാർജിംഗ് പോർട്ടുകൾ ഹ്യുണ്ടായി ചേർത്തതും സ്വാഗതാർഹമാണ്.

രൂപംമാറി പുത്തൻ ഹ്യുണ്ടായി കോന എത്തി, കൂട്ടിന് N ലൈൻ സ്പോർട്ടിയർ വേരിയന്റും

ഇനി N ലൈൻ വേരിയന്റിലേക്ക് നോക്കിയാൽ ഗ്രില്ലിലെ ‘N ലൈൻ' ബാഡ്‌ജിംഗ്, ബോഡി-കളർ ബമ്പറുകൾ, എൽ‌ഇഡി ഡി‌ആർ‌എല്ലുകൾക്കിടയിൽ ഗ്രില്ലിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന എയർ ഇൻ‌ടേക്ക് വെന്റുകൾ എന്നിവ പോലുള്ള ചില അധിക സവിശേഷതകൾ ഇത് ഉൾക്കൊള്ളുന്നു.

MOST READ: എന്യാക് iV ഇലക്ട്രിക് എസ്‌യുവിയെ വെളിപ്പെടുത്തി സ്‌കോഡ

രൂപംമാറി പുത്തൻ ഹ്യുണ്ടായി കോന എത്തി, കൂട്ടിന് N ലൈൻ സ്പോർട്ടിയർ വേരിയന്റും

കൂടാതെ മുൻവശത്തെ ഗ്രിൽ ഡിസൈൻ സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ബെസ്‌പോക്ക് അലോയ് ഡിസൈനുകൾക്ക് പുറമെ ഒരു വലിയ സെൻട്രൽ എയർ ഡിഫ്യൂസറും ഡ്യുവൽ-ടിപ്പ് മഫ്ലറും സ്പോർട്ടിയർ വേരിയന്റിൽ ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്.

രൂപംമാറി പുത്തൻ ഹ്യുണ്ടായി കോന എത്തി, കൂട്ടിന് N ലൈൻ സ്പോർട്ടിയർ വേരിയന്റും

1.6 ലിറ്റർ GDI ടർബോ പെട്രോൾ എഞ്ചിനാണ് 2021 ഹ്യുണ്ടായി കോനയുടെ ഹൃദയം. ഇത് പഴയ ആവർത്തനത്തിനേക്കാൾ കൂടുതൽ പവറാണ് വാഗ്‌ദാനം ചെയ്യുന്നത്. പരമാവധി കരുത്ത് 175 bhp യിൽ നിന്ന് 195 bhp ആയി ഉയർത്തി. മെച്ചപ്പെട്ട ഇന്ധനക്ഷമതക്കായി 48V മൈൽഡ്-ഹൈബ്രിഡ് സജ്ജീകരണത്തോടെ സമാന വലിപ്പത്തിലുള്ള ഡീസൽ യൂണിറ്റും ബ്രാൻഡ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

രൂപംമാറി പുത്തൻ ഹ്യുണ്ടായി കോന എത്തി, കൂട്ടിന് N ലൈൻ സ്പോർട്ടിയർ വേരിയന്റും

ഏഴ് സ്പീഡ് ഡിസിടി അല്ലെങ്കിൽ ആറ് സ്പീഡ് ഐഎംടി എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കുക. പുതിയ കോന 2021 ന്റെ തുടക്കത്തിൽ യൂറോപ്യൻ വിപണിയിൽ ആദ്യം വിൽപ്പനയ്‌ക്കെത്തും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Unveiled The New 2021 Kona With Major Design Upgrades. Read in Malayalam
Story first published: Wednesday, September 2, 2020, 14:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X