കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ഒന്നാമൻ വെന്യു, ആദ്യപാദത്തിൽ സ്വന്തമാക്കിയത് 5,371 യൂണിറ്റുകൾ

സമീപ കാലത്ത് ഏറ്റവുമധികം മത്സരം നേരിടുന്ന വിഭാഗമാണ് കോം‌പാക്‌ട് എസ്‌യുവി സെഗ്മെന്റ്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഈ വിഭാഗം 19,000 യൂണിറ്റുകളിൽ കൂടുതൽ മോഡലുകളാണ് ഇൻ്ത്യൻ നിരത്തിൽ എത്തിച്ചത്.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ഒന്നാം സ്ഥാനം വെന്യുവിന്, ആദ്യപാദത്തിൽ സ്വന്തമാക്കിയത് 5,371 യൂണിറ്റുകൾ

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രാജ്യം ലോക്ക്ഡൗണിലൂടെ കടന്നുപോയ മാർച്ച് മാസത്തിന്റെ അവസാന വാരവും മെയ് മാസവും പ്രവർത്തനം നിലച്ചപ്പോൾ പോലും കോംപാക്‌ട് എസ്‌യുവി ശ്രേണിക്ക് ഇത്രയുമധികം വിൽപ്പന നേടാൻ സാധിച്ചത് ശ്രദ്ധേയമാണ്.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ഒന്നാം സ്ഥാനം വെന്യുവിന്, ആദ്യപാദത്തിൽ സ്വന്തമാക്കിയത് 5,371 യൂണിറ്റുകൾ

2021 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്‌പോർട്ട്, ഹോണ്ട WR-V എന്നിവയേക്കാൾ കൂടുതൽ വിൽപ്പനയാണ് ഹ്യുണ്ടായിയുടെ വെന്യു സ്വന്തമാക്കിയത്. 5,371 യൂണിറ്റുകളുമായി സെഗ്മെന്റിലെ മറ്റ് ഏത് മോഡലിനേക്കാളും മേലെയെത്താൻ കൊറിയൻ എസ്‌യുവിക്ക് സാധിച്ചു.

MOST READ: പിരിയാൻ വയ്യ; കാറിനെ കിടക്കയാക്കി ഉടമ

കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ഒന്നാം സ്ഥാനം വെന്യുവിന്, ആദ്യപാദത്തിൽ സ്വന്തമാക്കിയത് 5,371 യൂണിറ്റുകൾ

കഴിഞ്ഞ വർഷം വിപണിയിൽ അരങ്ങേറ്റം കുറിച്ചതു മുതൽ വെന്യു മികച്ച വിൽപ്പന രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിരവധി മാസങ്ങളിൽ വിറ്റാര ബ്രെസയേക്കാൾ വിൽപ്പന നേടാനും ഹ്യുണ്ടായിയെ ഇത് സഹായിച്ചു.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ഒന്നാം സ്ഥാനം വെന്യുവിന്, ആദ്യപാദത്തിൽ സ്വന്തമാക്കിയത് 5,371 യൂണിറ്റുകൾ

5,371 യൂണിറ്റുകൾ വിറ്റഴിച്ച വെന്യു ഈ വർഷം 27 ശതമാനം വിപണി വിഹിതം രേഖപ്പെടുത്തിയപ്പോൾ ബ്രെസ, നെക്സോൺ, XUV300 എന്നിവ യഥാക്രമം 26, 19, 16 ശതമാനം ഓഹരിയും സ്വന്തംപേരിൽ നേടിയെടുത്തു.

MOST READ: ഇന്നോവ ക്രിസ്റ്റയുടെ സിഎന്‍ജി പതിപ്പുമായി ടൊയോട്ട; പരീക്ഷണയോട്ടം ആരംഭിച്ചു

കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ഒന്നാം സ്ഥാനം വെന്യുവിന്, ആദ്യപാദത്തിൽ സ്വന്തമാക്കിയത് 5,371 യൂണിറ്റുകൾ

വിറ്റാര ബ്രെസ 5,114 യൂണിറ്റുമായി രണ്ടാം സ്ഥാനത്തും നെക്സോൺ 3,663 യൂണിറ്റും XUV300 3,069 യൂണിറ്റും നേടി യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ എത്തി. കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇക്കോസ്പോർട്ട് വളരെക്കാലം വിപണിയിൽ ലഭ്യമാണെങ്കിലും അതിന്റെ ജനപ്രീതി കിുറച്ചു മാസങ്ങളായി കുറഞ്ഞു.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ഒന്നാം സ്ഥാനം വെന്യുവിന്, ആദ്യപാദത്തിൽ സ്വന്തമാക്കിയത് 5,371 യൂണിറ്റുകൾ

അമേരിക്കൻ സബ് ഫോർ മീറ്റർ എസ്‌യുവി 1,543 യൂണിറ്റ് വിൽപ്പനയുമായാണ് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദം അവസാനിപ്പിച്ചത്. ഹോണ്ടയുടെ WR-V 2020 ഏപ്രിൽ മുതൽ ജൂൺ വരെ ആകെ 772 വാഹനങ്ങളാണ് നിരത്തിലെത്തിച്ചത്.

MOST READ: സൈന്യത്തിനായി ജൂണിൽ 718 ജിപ്‌സികൾ ഡെലിവറി ചെയ്ത് മാരുതി

കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ഒന്നാം സ്ഥാനം വെന്യുവിന്, ആദ്യപാദത്തിൽ സ്വന്തമാക്കിയത് 5,371 യൂണിറ്റുകൾ

ഹ്യുണ്ടായി വെന്യു അടുത്തിടെ ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു. മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ സാധിക്കുന്ന അഞ്ച് സീറ്റർ എസ്‌യുവി ഇന്ത്യൻ വിപണിയിലെ ആദ്യത്തെ കോംപാക്‌ട് എസ്‌യുവിയാണ്. സമീപഭാവിയിൽ മൂന്ന് പുതിയ മോഡലുകൾ കൂടി ഈ ശ്രേണിയിലേക്ക് അരങ്ങേറ്റം കുറിക്കാൻ കാത്തിരിക്കുന്നതിനാൽ ഈ സെഗ്മെന്റ് വീണ്ടും ശ്രദ്ധയാകർഷിക്കും.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ഒന്നാം സ്ഥാനം വെന്യുവിന്, ആദ്യപാദത്തിൽ സ്വന്തമാക്കിയത് 5,371 യൂണിറ്റുകൾ

കിയ സോനെറ്റിന്റെ അവതരണം വരും മാസങ്ങളിൽ പ്രതീക്ഷിക്കുന്നു. അതേസമയം റെനോ കിഗർ ഒക്ടോബറിൽ എത്താൻ സാധ്യതയുണ്ട്. അതേ CMF-A+ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള നിസാൻ മാഗ്നൈറ്റ് അടുത്ത വർഷം തുടക്കത്തിൽ തന്നെ ഷോറൂമിൽ എത്തുമെന്നും പറയപ്പെടുന്നു.

Most Read Articles

Malayalam
English summary
Hyundai Venue Leading Ahead Of Maruti Suzuki Vitara Brezza In Q1 FY 2021. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X