അത്ര പ്രിയം പോര, വെന്യുവിന്റെ മാനുവൽ ഗിയർബോക്‌സ് വേരിയന്റിനെ പിൻവലിച്ച് ഹ്യുണ്ടായി

ഇന്ത്യയും യുഎസും ഉൾപ്പെടെയുള്ള നിരവധി ആഗോള വിപണികളിൽ ഹ്യുണ്ടായി വെന്യു സാന്നിധ്യമറിയിച്ചിട്ടുണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ എത്തുന്ന കോംപാക്‌ട് എസ്‌യുവി വൻവിജയമാണ് എല്ലാ രാജ്യങ്ങളിലും നേടിയെടുത്തത്.

അത്ര പ്രിയം പോര, വെന്യുവിന്റെ മാനുവൽ ഗിയർബോക്‌സ് വേരിന്റിനെ പിൻവലിച്ച് ഹ്യുണ്ടായി

ശരിക്കും മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ വാഹനങ്ങളോടാണ് ഇന്ത്യക്കാർക്ക് പ്രിയം. എന്നാൽ അമേരിക്കയിൽ സ്ഥിതി നേരെ മറിച്ചാണ്. തനിയെ ഗിയർമാറ്റാൻ മടി കാണിക്കുന്ന രാജ്യത്ത് ഓട്ടോമാറ്റിക് മോഡലുകൾക്കാണ് പ്രിയം. അതിന് അടിവരയിടുന്നതാണ് ഹ്യുണ്ടായി വെന്യുവിന്റെ മാനുവൽ പതിപ്പിന്റെ പിൻവാങ്ങൽ.

അത്ര പ്രിയം പോര, വെന്യുവിന്റെ മാനുവൽ ഗിയർബോക്‌സ് വേരിന്റിനെ പിൻവലിച്ച് ഹ്യുണ്ടായി

ഓട്ടോമാറ്റിക് ഗിയർബോക്‌സ് കാറുകൾക്ക് വളരെയധികം പ്രചാരമുള്ള യുഎസ്എയിൽ വെന്യുവിന്റെ മാനുവൽ വേരിയന്റിന് വിൽപ്പന വളരെ കുറവാണ്. ഈ കാരണത്താൽ രാജ്യത്ത് വെന്യുവിന്റെ എൻ‌ട്രി ലെവൽ SE മാനുവൽ പതിപ്പിനെ വിപണിയിൽ നിന്നും ഒഴിവാക്കാമെന്ന് കൊറിയൻ ബ്രാൻഡ് തീരുമാനിക്കുകയായിരുന്നു.

MOST READ: ആൾട്രോസ് ഡീസലിന് 40,000 രൂപയോളം കുറച്ച് ടാറ്റ

അത്ര പ്രിയം പോര, വെന്യുവിന്റെ മാനുവൽ ഗിയർബോക്‌സ് വേരിന്റിനെ പിൻവലിച്ച് ഹ്യുണ്ടായി

ഇനി മുതൽ ഹ്യുണ്ടായി വെന്യു SE വേരിയൻറ് സിവിടിയിൽ മാത്രമേ തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ. 1.6 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് മിനി ക്രോസ്ഓവറിന്റെ ഹൃദയം. ഇത് 121 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അത്ര പ്രിയം പോര, വെന്യുവിന്റെ മാനുവൽ ഗിയർബോക്‌സ് വേരിന്റിനെ പിൻവലിച്ച് ഹ്യുണ്ടായി

2021 വെന്യു കോംപാക്ട് എസ്‌യുവിയുടെ SE മോഡലിന് 19,925 ഡോളറാണ് മുടക്കേണ്ടത്. അതായത് ഏകദേശം 14.66 ലക്ഷം രൂപ. എന്നാൽ SEL പതിപ്പിന് 20,975 ഡോളർ (14.43 ലക്ഷം രൂപ), ടോപ്പ് എൻഡ് ഡെനിമിന് 23,225 ഡോളറുമാണ് (ഏകദേശം 17.09 ലക്ഷം രൂപ) നൽകേണ്ടത്.

MOST READ: ടിയാഗൊ സോക്കർ എഡിഷൻ അവതരിപ്പിച്ച് ടാറ്റ

അത്ര പ്രിയം പോര, വെന്യുവിന്റെ മാനുവൽ ഗിയർബോക്‌സ് വേരിന്റിനെ പിൻവലിച്ച് ഹ്യുണ്ടായി

അമേരിക്കയിൽ എത്തുന്ന വകഭേദം ഇൻ‌ഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈവേ സേഫ്റ്റി ക്രാഷ് ടെസ്റ്റുകൾക്ക് പിന്തുണ നൽകി 2020 ലെ ടോപ്പ് സേഫ്റ്റി പിക്ക് അവാർഡ് നേടിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

അത്ര പ്രിയം പോര, വെന്യുവിന്റെ മാനുവൽ ഗിയർബോക്‌സ് വേരിന്റിനെ പിൻവലിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ കുഞ്ഞൻ എസ്‌യുവിക്കായുള്ള പ്രാഥമിക വിപണികളിൽ ഒന്നാണ് ഇന്ത്യ എന്നതിൽ സംശയമൊന്നുമില്ല. അതുകൊണ്ടാണ് നിർണായകമായ 4 മീറ്റർ മാർക്കിന് കീഴിലുള്ള നീളം ദക്ഷിണ കൊറിയൻ വാബന നിർമാതാക്കൾ മോഡലിന് സമ്മാനിച്ചിരിക്കുന്നത്.

MOST READ: സോനെറ്റിന്റെ ഡെലിവറി ആരംഭിച്ച് കിയ

അത്ര പ്രിയം പോര, വെന്യുവിന്റെ മാനുവൽ ഗിയർബോക്‌സ് വേരിന്റിനെ പിൻവലിച്ച് ഹ്യുണ്ടായി

കൂടാതെ ഈ കോംപാക്ട് എസ്‌യുവിക്ക് ആഭ്യന്തര വിപണിയിൽ നിന്ന് മികച്ച സ്വീകാര്യതയുമാണ് ലഭിക്കുന്നത്. 83 bhp പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ NA പെട്രോൾ, 120 bhp കരുത്ത് വികസിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തെ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

അത്ര പ്രിയം പോര, വെന്യുവിന്റെ മാനുവൽ ഗിയർബോക്‌സ് വേരിന്റിനെ പിൻവലിച്ച് ഹ്യുണ്ടായി

മൊത്തം അഞ്ച് ഗിയർബോക്സിൽ വിപണിയിൽ ഇടംപിടിക്കുന്ന ഹ്യുണ്ടായി വെന്യുവിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് iMT, അഞ്ച് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡിസിടി എന്നിവ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Venue Manual Gearbox SE Variant Discontinued In The US. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X