പുത്തൻ ഹ്യുണ്ടായി വേർണക്കായി ഇനി അധികം കാത്തിരിക്കേണ്ട, മാർച്ച് 26 ന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ പ്രീമിയം സെഡാനായ വേർണയുടെ പരിഷ്ക്കരിച്ച മോഡലിനെ മാർച്ച് 26ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് സൂചന.

പുത്തൻ ഹ്യുണ്ടായി വേർണക്കായി ഇനി അധികം കാത്തിരിക്കേണ്ട, മാർച്ച് 26 ന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

സി-സെഗ്‌മെന്റ് ശ്രേണിയിലെ മാരുതി സിയാസ്, ഹോണ്ട സിറ്റി തുടങ്ങിയ ജനപ്രിയ മോഡലുകൾക്കെതിരായി എത്തുന്ന വേർണ നിരവധി പരിഷ്ക്കരണങ്ങളാണ് മിഡ്-സൈക്കിൾ ഫെയ്‌സ്‌ലിഫ്റ്റിൽ കൊണ്ടുവരുന്നത്.

പുത്തൻ ഹ്യുണ്ടായി വേർണക്കായി ഇനി അധികം കാത്തിരിക്കേണ്ട, മാർച്ച് 26 ന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

റഷ്യൻ വിപണിയിൽ എത്തുന്ന ഹ്യുണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ ചിത്രങ്ങൾ കമ്പനി ഔദ്യോഗികമായി അടുത്തിടെ പുറത്തിറക്കിയിരുന്നു. റഷ്യയിൽ സോളാരിസ് എന്നറിയപ്പെടുന്ന സെഡാന് സമാനമാണ് ഇന്ത്യൻ മോഡൽ. എങ്കിലും ചെറഇയ മാറ്റങ്ങളോടെയാകും നമ്മുടെ വിപണിയിൽ ഫെയ്‍‌സ്‌ലിഫ്റ്റ് വേർണ ഇടംപിടിക്കുക.

പുത്തൻ ഹ്യുണ്ടായി വേർണക്കായി ഇനി അധികം കാത്തിരിക്കേണ്ട, മാർച്ച് 26 ന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

വാഹനത്തിന്റെ മുൻവശം നിലവിലുള്ള മോഡലിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും. അടിമുടി പരിഷ്ക്കരണങ്ങളിൽ സ്റ്റൈലിഷ് എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ സ്വീപ്പ്-ബാക്ക് ഹെഡ്‌ലാമ്പുകൾ, ഒരു വലിയ വയർമെഷ് ഗ്രിൽ, സ്‌പോർട്ടിയർ ബമ്പർ തുടങ്ങിയ ഉൾപ്പെടും.

പുത്തൻ ഹ്യുണ്ടായി വേർണക്കായി ഇനി അധികം കാത്തിരിക്കേണ്ട, മാർച്ച് 26 ന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

വശങ്ങളിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. എങ്കിലും പുനർ രൂപകൽപ്പന ചെയ്‌ത അലോയ് വീലുകൾ ശ്രദ്ധേയമായിരിക്കും. പിൻവശത്ത് പുതിയ എൽഇഡി സിഗ്‌നേച്ചർ ടെയിൽ ലാമ്പുകൾ, ഒരു ബോൾഡർ ബമ്പർ എന്നിവയും ഉണ്ടായിരിക്കും.

പുത്തൻ ഹ്യുണ്ടായി വേർണക്കായി ഇനി അധികം കാത്തിരിക്കേണ്ട, മാർച്ച് 26 ന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

2020 ഹ്യുണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയറിൽ പുതിയ ഡാഷ്‌ബോർഡ് അണിയിച്ചൊരുക്കാൻ സാധ്യതയുണ്ട്. , അത് ഫ്ലോട്ടിംഗ്-ടൈപ്പ് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റും പുതിയ രീതിയിലുള്ള എയർ വെന്റുകളും വാഗ്‌ദാനം ചെയ്യും. ഇതുകൂടാതെ, പുതുക്കിയ മോഡലിന് കമ്പനിയുടെ ബ്ലൂലിങ്ക് കൺക്റ്റഡ് കാർ സാങ്കേതികവിദ്യയും ലഭിക്കും.

പുത്തൻ ഹ്യുണ്ടായി വേർണക്കായി ഇനി അധികം കാത്തിരിക്കേണ്ട, മാർച്ച് 26 ന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

എന്നിരുന്നാലും, സ്റ്റിയറിംഗ് വീൽ, ക്ലൈമറ്റ് കൺട്രോൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ നിലവിലെ മോഡലിന് സമാനമായിരിക്കും. ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ,തുടങ്ങിയ സവിശേഷതകളും സെഡാനിൽ തുടരും.

പുത്തൻ ഹ്യുണ്ടായി വേർണക്കായി ഇനി അധികം കാത്തിരിക്കേണ്ട, മാർച്ച് 26 ന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ വ്യൂ ക്യാമറ, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം തുടങ്ങിയവ സുരക്ഷാ ഫീച്ചറുകളിൽ ഇടംപിടിക്കുന്നു.

പുത്തൻ ഹ്യുണ്ടായി വേർണക്കായി ഇനി അധികം കാത്തിരിക്കേണ്ട, മാർച്ച് 26 ന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

പുതുക്കിയ ഹ്യുണ്ടായി വേർണയിൽ ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാകും. ഇത് കിയ സെൽറ്റോസിൽ നിന്ന് കടമെടുക്കും. പെട്രോൾ മോഡൽ പരമാവധി 115 bhp കരുത്തും 114 Nm torque ഉം ഉത്പാദിക്കുമ്പോൾ ഡീസൽ പതിപ്പ് 115 bhp യിൽ 250 Nm torque ഉം സൃഷ്‌ടിക്കും.

പുത്തൻ ഹ്യുണ്ടായി വേർണക്കായി ഇനി അധികം കാത്തിരിക്കേണ്ട, മാർച്ച് 26 ന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

ഗിയർ‌ബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവ ഉൾപ്പെടും. 2020 ഹ്യുണ്ടായു വേർണയുടെ വിലകൾ നിലവിലെ മോഡലിനേക്കാൾ കൂടുതലായിരിക്കുമെന്ന് ഉറപ്പാണ്. ഇപ്പോൾ വിപണിയിലുള്ള ബിഎസ്-IV സെഡാന് 8.18 ലക്ഷം മുതൽ 14.08 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Verna Facelift India Launch on March 26. Read in Malayalam
Story first published: Friday, February 28, 2020, 11:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X