സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിൽ ഏക ഡീസൽ മോഡൽ വേർണ മാത്രം

ഹ്യുണ്ടായി അടുത്തിടെയാണ് ഇന്ത്യയിലെ സി-സെഗ്‌മെന്റ് ശ്രേണിയിലേക്ക് വേർണ പുതുക്കി അവതരിപ്പിക്കുന്നത്. വാഹനത്തിൽ പുതിയ സവിശേഷതകൾ, ചില കോസ്മെറ്റിക് നവീകരണങ്ങൾ, ഒപ്പം പുതിയ ബി‌എസ്-VI കംപ്ലയിന്റ് എഞ്ചിനുകളും ഇടംപിടിച്ചു.

സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിൽ ഏക ഡീസൽ മോഡൽ വേർണ മാത്രം

പുതിയ വേർണ ഫെയ്‌സ്‌ലിഫ്റ്റിന് 9.30 ലക്ഷം മുതൽ 15.10 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. മാരുതി സുസുക്കി സിയാസ്, ടൊയോട്ട യാരിസ്, ഹോണ്ട സിറ്റി എന്നിവയ്‌ക്കെതിരെയാണ് സി-സെഗ്‌മെന്റ് വിഭാഗത്തിൽ നിലവിൽ ഹ്യുണ്ടായിയുടെ മത്സരം.

സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിൽ ഏക ഡീസൽ മോഡൽ വേർണ മാത്രം

പറഞ്ഞുവരുന്നത് മറ്റൊരു കാര്യമാണ്. ഈ സെഗ്‌മെന്റിലെ മറ്റെല്ലാ കാറുകളും കർശനമായ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരി്ക്കരിച്ചിരുന്നു. എന്നാൽ ഇവിടെയാണ് ഹ്യുണ്ടായി വേർണയ്ക്ക് മേൽകൈ ലഭിക്കുന്ന കാര്യം.

MOST READ: ഐതിഹാസിക അംബാസഡർ മോഡലിന് ഒരു ഇലക്ട്രിക് കൺസെപ്റ്റ്

സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിൽ ഏക ഡീസൽ മോഡൽ വേർണ മാത്രം

മറ്റൊരു സി-സെഗ്മെന്റ് സെഡാനും ബി‌എസ്-VI കാലഘട്ടത്തിൽ ഓപ്‌ഷണലായി പോലും ഒരു ഡീസൽ എഞ്ചിൻ വാഗ്‌ദാനം ചെയ്യുന്നില്ല എന്നതാണ്. ഇവയെല്ലാം നിലവിൽ പെട്രോൾ യൂണിറ്റുകൾ മാത്രമാണ് ഓഫറിൽ നൽകുന്നത്. അത് ഏറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നു.

സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിൽ ഏക ഡീസൽ മോഡൽ വേർണ മാത്രം

1.5 ലിറ്റർ NA പെട്രോൾ എഞ്ചിനുള്ള മാരുതി സുസുക്കി സിയാസ് 105 bhp കരുത്തിൽ Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ഇതിൽ 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ഉൾപ്പെടുന്നു.

MOST READ: വായ്പ ഓഫറുമായി മാരുതിയും എച്ച്ഡിഎഫ്‌സി ബാങ്കും; ഇഎംഐ പദ്ധതികള്‍ ഇങ്ങനെ

സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിൽ ഏക ഡീസൽ മോഡൽ വേർണ മാത്രം

അതേസമയം 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ യൂണിറ്റാണ് ടൊയോട്ട യാരിസിന് ലഭിക്കുന്നത്. ഇത് 107 bhp പവറും 140 Nm torque ഉം വാഗ്‌ദാനം ചെയ്യുമ്പോൾ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കുന്നു. കൂടാതെ 7 സ്പീഡ് സിവിടി ഓട്ടോമാറ്റിക്കും യാരിസിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിൽ ഏക ഡീസൽ മോഡൽ വേർണ മാത്രം

ഹോണ്ട സിറ്റിക്ക് ഉടൻ തന്നെ ഒരു തലമുറ മാറ്റം ലഭിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ നിലവിലെ സിറ്റി സെഡാൻ ഒരു ബി‌എസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് മാത്രമാണ് വിൽപ്പനക്ക് എത്തുന്നത്.

MOST READ: റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ഡാറ്റ്‌സന്‍; വില 2.83 ലക്ഷം രൂപ

സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിൽ ഏക ഡീസൽ മോഡൽ വേർണ മാത്രം

ഇത് പരമാവധി 119 bhp കരുത്തും 145 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. ഗിയർബോക്സ് ഓപ്ഷനി 5 സ്പീഡ് മാനുവൽ, കൂടാതെ ഒരു സിവിടിയും ഹോണ്ട വാഗ്‌ദാനം ചെയ്യുന്നു.

സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിൽ ഏക ഡീസൽ മോഡൽ വേർണ മാത്രം

1.5 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മോട്ടോർ ഉൾപ്പെടുന്ന മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുള്ള സെഡാനാണ് ഹ്യുണ്ടായി വേർണ. 2020 ക്രെറ്റയിൽ നിന്ന് കടമെടുത്ത 1.5 ലിറ്റർ ഡീസൽ എഞ്ചിൻ, ഒപ്പം 1.0 ലിറ്റർ ടർബോ പെട്രോൾ ടി-ജിഡി യൂണിറ്റും ഏറെ ആകർഷണം നേടാൻ പ്രീമിയം സെഡാനെ സഹായിക്കുന്നുണ്ട്.

MOST READ: 2025 അവസാനത്തോടെ പ്രതിവര്‍ഷം ഒരു ലക്ഷം കാറുകളുടെ വില്‍പ്പന ലക്ഷ്യമിട്ട സ്‌കോഡ

സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിൽ ഏക ഡീസൽ മോഡൽ വേർണ മാത്രം

1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 115 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ മറുവശത്ത് 1.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് 120 bhp, 172 Nm torque എന്നിവ നൽകാൻ ശേഷിയുള്ളതാണ്.

സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിൽ ഏക ഡീസൽ മോഡൽ വേർണ മാത്രം

ഈ സെഗ്‌മെന്റിലെ ഏക ഡീസൽ എഞ്ചിന്‌ പരമാവധി 115 bhp പവറും 250 Nm torque ഉം നൽകും. ഇതിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണലായി ഓട്ടോമാറ്റികും ലഭ്യമാകും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Verna Is The Only C-Segment Diesel model In India Right Now. Read in Malayalam
Story first published: Friday, May 29, 2020, 10:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X