വിടപറയാൻ ഒരുങ്ങി എക്‌സെന്റ്; വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ച് ഹ്യുണ്ടായി

കോംപാക്‌ട് സെഡാൻ ശ്രേണിയിൽ മാരുതി സുസുക്കി ഡിസയറിന്റെ ആധിപത്യത്തിന് മങ്ങലേൽപ്പിക്കാൻ ഹ്യുണ്ടായി നിരത്തിലെത്തിച്ച മോഡലായിരുന്നു എക്സെന്റ്. ഈ വർഷം ആദ്യത്തോടെ ഓറയ്ക്ക് വഴിമാറിയെങ്കിലും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കായി വാഹനം വിൽപ്പന തുടർന്നു.

വിടപറയാൻ ഒരുങ്ങി എക്‌സെന്റ്; വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ച് ഹ്യുണ്ടായി

എന്നാൽ ഇപ്പോൾ വിപണിയോട് വിടപറയാൻ ഒരുങ്ങുകയാണ് എക്സെന്റ്. അതിന്റെ ഭാഗമായി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും സെഡാനെ ഹ്യുണ്ടായി നീക്കം ചെയ്‌തിരിക്കുകയാണ്. എങ്കിലും ഔദ്യോഗിക സ്ഥിരീകരണമൊന്നും കൊറിയൻ ബ്രാൻഡ് ഇതുവരെ നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

വിടപറയാൻ ഒരുങ്ങി എക്‌സെന്റ്; വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ച് ഹ്യുണ്ടായി

ഈ വിഭാഗത്തിലെ തങ്ങളുടെ ആദ്യ മോഡലായ എക്സെന്റിനെ 2014-ൽ ആണ് ഹ്യുണ്ടായി വിപണിയിൽ എത്തിച്ചത്. സബ്-4 മീറ്റർ സെഡാൻ വിഭാഗത്തിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ വാഹനത്തിനായില്ലെങ്കിലും ഭേദപ്പെട്ട വിൽപ്പന കണക്കുകൾ നേടാൻ ഹ്യുണ്ടായിക്ക് സാധിച്ചിരുന്നു.

MOST READ: ക്വിഡ് തിളങ്ങി, സെപ്റ്റംബറിൽ 8,805 യൂണിറ്റുകൾ നിരത്തിലെത്തിച്ച് റെനോ

വിടപറയാൻ ഒരുങ്ങി എക്‌സെന്റ്; വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ച് ഹ്യുണ്ടായി

ആറ് വർഷത്തെ സേവനത്തിൽ ഏകദേശം മൂന്ന് ലക്ഷത്തോളും യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതിന്റെ ഭാഗമായും ഒരു തലമുറ മാറ്റത്തിന്റെ ആവശ്യകതയും മനസിലാക്കിയാണ് എക്സെന്റിന്റെ പിൻഗാമിയായി ഓറയെ ഹ്യുണ്ടായി നിയോഗിച്ചത്.

വിടപറയാൻ ഒരുങ്ങി എക്‌സെന്റ്; വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ച് ഹ്യുണ്ടായി

1.2 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് എക്‌സെന്റിനെ ഹൃദയമായി തുടിച്ചിരുന്നത്. ഇത് 6,000 rpm-ൽ 82 bhp കരുത്തും 4,000 rpm-ൽ 114 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. മറുവശത്ത് ഡീസൽ യൂണിറ്റ് 4,000 rpm-ൽ 74 bhp പവറും 1,750-2,250 rpm-ൽ 190 Nm torque ഉം സൃഷ്ടിച്ചിരുന്നത്.

MOST READ: MT-09 -ന്റെ പുതിയ ടീസർ പങ്കുവെച്ച് യമഹ

വിടപറയാൻ ഒരുങ്ങി എക്‌സെന്റ്; വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ച് ഹ്യുണ്ടായി

രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കി. പ്രാഥമികമായി ടാക്സി വിപണി ലക്ഷ്യമിട്ടുള്ള എക്‌സെന്റ് പ്രൈം ഇപ്പോഴും ലഭ്യമാണ്. ഫാക്ടറിയിൽ ഘടിപ്പിച്ച സി‌എൻ‌ജി കിറ്റും കാറിന് ലഭിക്കുന്നുണ്ട്.

വിടപറയാൻ ഒരുങ്ങി എക്‌സെന്റ്; വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ച് ഹ്യുണ്ടായി

1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് ഇത് പ്രവർത്തിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ സിഎൻജി മോഡലിൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത മാത്രം കൈവരിക്കാനാവുന്ന ഇലക്ട്രോണിക് സ്പീഡ് ലിമിറ്ററും സജ്ജീകരിച്ചിരിക്കുന്നു.

MOST READ: പരീക്ഷണയോട്ടം തുടര്‍ന്ന് ഏഴ് സീറ്റര്‍ ജീപ്പ് കോമ്പസ്; സ്‌പൈ ചിത്രങ്ങള്‍

വിടപറയാൻ ഒരുങ്ങി എക്‌സെന്റ്; വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ച് ഹ്യുണ്ടായി

S വേരിയന്റിലെത്തുന്ന ഹ്യുണ്ടായി എക്സെന്റ് സി‌എൻ‌ജിയിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടിൽറ്റ് സ്റ്റിയറിംഗ്, റിയർ എസി വെന്റുകൾ, യുഎസ്ബി ഉള്ള 2 DN ഓഡിയോ സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ്‌ കൺട്രോളുകൾ എന്നീ സവിശേഷതകളും ഉണ്ട്.

വിടപറയാൻ ഒരുങ്ങി എക്‌സെന്റ്; വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ച് ഹ്യുണ്ടായി

കൂടാതെ സുരക്ഷക്കായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സെൻട്രൽ ലോക്ക്, റിയർ പാർക്കിംഗ് സെൻസറുകൾ, പാസഞ്ചർ, ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈന്ററുകൾ, സ്പീഡ് അലേർട്ട്, ഇബിഡിയുള്ള എബിഎസ് എന്നിവയും കോംപാക്‌ട് സെഡാനിൽ ഹ്യുണ്ടായി ഒരുക്കിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Xcent Compact Sedan Removed From The Brand's Website. Read in Malayalam
Story first published: Friday, October 23, 2020, 12:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X