ഓഗസ്റ്റ് മാസം വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന കാറുകൾ

ഈ ഓഗസ്റ്റ് 15-ന് ഇന്ത്യ 73-ാം സ്വാതന്ത്ര്യദിനം പൂർത്തിയാക്കുമ്പോൾ ആഘോഷത്തിന്റെ ഭാഗമാവുകയാണ് നമ്മുടെ കാർ വിപണിയും. വിവിധ ബ്രാൻഡുകൾ ഇതിനോടകം തന്നെ ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

ഓഗസ്റ്റ് മാസം വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന കാറുകൾ

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും രാജ്യത്ത് അതിവേഗം അടുത്തുവരുന്ന ഉത്സവ സീസണിന്റെയും സംയോജനം വാഹനങ്ങൾ ഉൾപ്പെടെയുള്ള പുതിയ ഉൽ‌പ്പന്നങ്ങൾ‌ വാങ്ങുന്നതിലേക്ക് ധാരാളം ഉപഭോക്താക്കളെ ആകർഷിക്കും. അതിനാൽ ഈ കാലയളവ് വാഹന വ്യവസായത്തിനും ചാകരയാണ്.

ഓഗസ്റ്റ് മാസം വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന കാറുകൾ

പുതിയ മോഡലുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ലഭിക്കുമ്പോൾ ബ്രാൻഡുകൾ അവരുടെ വിൽപ്പന മെച്ചപ്പെടുത്തുന്നതിനായി പഴയ മോഡലുകളിൽ കിഴിവുകളും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതും ആഘോഷത്തിന്റെ മാറ്റുകൂട്ടും.

MOST READ: 2020 ഹോണ്ട സിറ്റി Vs ഹ്യുണ്ടായി വേര്‍ണ; പ്രധാന വ്യത്യാസങ്ങള്‍

ഓഗസ്റ്റ് മാസം വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന കാറുകൾ

കൂടാതെ കൊവിഡ്-19 സാഹചര്യത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ വിൽ‌പനയിൽ വലിയ തടസം സൃഷ്ടിക്കുന്നതിനാൽ വരും മാസങ്ങളിൽ‌ വാഹന വിൽപ്പന കുതിച്ചുയരുമെന്ന പ്രതീക്ഷയിലാണ്. 2020 ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന ഏറ്റവും പ്രധാനപ്പെട്ട കാറുകൾ ഏതെല്ലാമെന്ന് പരിശോധിക്കാം.

ഓഗസ്റ്റ് മാസം വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന കാറുകൾ

1. കിയ സോനെറ്റ്

2020 ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് കിയ സോനെറ്റ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന കോംപാക്‌ട് എസ്‌യുവി നിരയിലേക്കാണ് കൊറിയൻ ബ്രാൻഡിന്റെ മൂന്നാം മോഡൽ എത്തുന്നത്.

MOST READ: ലിറ്റിൽ D കിറ്റിൽ ലാൻഡ് റോവർ ഭാവത്തിലൊരുങ്ങി സുസുക്കി ജിംനി

ഓഗസ്റ്റ് മാസം വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന കാറുകൾ

കിയ സെൽറ്റോസിനും കാർണിവലിനും സമാനമായി സോനെറ്റ് എസ്‌യുവിയും ആന്ധ്രാപ്രദേശിലെ അനന്തപുരിലെ ബ്രാൻഡിന്റെ പ്ലാന്റിലാണ് നിർമിക്കുന്നത്. ഹ്യുണ്ടായി വെന്യുവിനെ അടിസ്ഥാനമാക്കി എത്തുന്നതിനാൽ അതേ എഞ്ചിൻ ഗിയർബോക്സ് ഓപ്ഷനുകൾ തന്നെയായിരിക്കും അവതരിപ്പിക്കുക.

ഓഗസ്റ്റ് മാസം വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന കാറുകൾ

2. ടാറ്റ HBX മൈക്രോ എസ്‌യുവി

HBX എന്നറിയപ്പെടുന്ന പുതിയ എൻ‌ട്രി ലെവൽ എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ടാറ്റ മോട്ടോർസ്. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഈ കുഞ്ഞൻ മോഡൽ ഇതിനകം തന്നെ ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ട ഘട്ടത്തിലാണ്.

MOST READ: പുത്തൻ S-ക്ലാസിൽ ഇ-ആക്‌ടീവ് ബോഡി കൺട്രോൾ സംവിധാനവും

ഓഗസ്റ്റ് മാസം വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന കാറുകൾ

പുതിയ ടാറ്റ മൈക്രോ എസ്‌യുവി എതിരാളികളായ മഹീന്ദ്ര KUV100, റെനോ ക്വിഡ്, മാരുതി എസ്-പ്രെസോ എന്നീ മോഡലുകളുടെ വിപണിയാണ് ലക്ഷ്യമിടുന്നത്. ടാറ്റ HBX രാജ്യത്തെ ബ്രാൻഡിന്റെ ഉൽപ്പന്ന നിരയിൽ നെക്‌സോണിന് താഴെയായി ഇടംപിടിക്കും.

ഓഗസ്റ്റ് മാസം വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന കാറുകൾ

3. പുതിയ ഹ്യുണ്ടായി എലൈറ്റ് i20

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് ഹ്യുണ്ടായി എലൈറ്റ് i20. പ്രീമിയം ഹാച്ച്ബാക്ക് എതിരാളികളായ മാരുതി സുസുക്കി ബലേനോ, ടാറ്റ ആൾ‌ട്രോസ് എന്നീ വമ്പൻമാരെയാണ് നേരിടുന്നത്. പുതുതലമുറ മോഡലിനെ അന്താരാഷ്ട്ര വിപണികളിൽ പരിചയപ്പെടുത്തിയതും ശ്രദ്ധേയമാണ്.

MOST READ: 2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

ഓഗസ്റ്റ് മാസം വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന കാറുകൾ

അതിനാൽ ഉടൻ തന്നെ ഇന്ത്യയിലേക്കും പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഹ്യുണ്ടായി എലൈറ്റ് i20 നിരവധി തവണ രാജ്യത്ത് പരിശോധന നടത്തിയിട്ടുണ്ട്. അടിമുടി മാറിയ ശരീരവടിവുമായാണ് പ്രീമിയം ഹാച്ച് എത്തുന്നത്. അതായത് മുമ്പത്തേതിനേക്കാൾ ആധുനികവും സ്‌പോർടിയുമാണെന്ന് ചുരുക്കം.

ഓഗസ്റ്റ് മാസം വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന കാറുകൾ

4. റെനോ ഡസ്റ്റർ ടർബോ-പെട്രോൾ

2020 ഓട്ടോ എക്‌സ്‌പോയിൽ മറ്റ് നിരവധി മോഡലുകൾക്കൊപ്പം ശ്രദ്ധനേടിയ വാഹനങ്ങളിൽ ഒന്നായിരുന്നു റെനോ ഡസ്റ്റർ. കാരണം കാഴ്ചയിൽ മാറ്റങ്ങളൊന്നും ഇല്ലെങ്കിലും ടർബോ-പെട്രോൾ എഞ്ചിന്റെ സാന്നിധ്യമാണ് ഇത്തവണ എസ്‌യുവിയെ വ്യത്യസ്തനാക്കുന്നത്.

ഓഗസ്റ്റ് മാസം വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന കാറുകൾ

ഈ 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 154 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. പുത്തൻ എഞ്ചിനുമായി എത്തുന്ന റെനോ ഡസ്റ്റർ ഏപ്രിലിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ലോക്ക്ഡൗണിനിടയിൽ പദ്ധതികൾ മാറ്റിവെക്കുകയായിരുന്നു.

ഓഗസ്റ്റ് മാസം വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന കാറുകൾ

5. ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ

ജർമൻ ബ്രാൻഡ് ഈ വർഷം ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുന്ന പ്രധാന മോഡലുകളിൽ ഒന്നാണ് ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ. 320d മോഡലിന് കരുത്ത് പകരുന്ന അതേ 2.0 ലിറ്റർ ഡീസൽ യൂണിറ്റാണ് വരാനിരിക്കുന്ന മോഡലിന് കരുത്തേകുന്നത്. പവർ, ടോർഖ് കണക്കുകളും സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഓഗസ്റ്റ് മാസം വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന കാറുകൾ

എന്നിരുന്നാലും 2 സീരീസ് ഗ്രാൻ കൂപ്പെയുടെ വില വളരെ കുറവായിരിക്കും. ഇത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ബി‌എം‌ഡബ്ല്യു കാറായി മാറുന്നു എന്നതാണ് ശ്രദ്ധേയം.

Most Read Articles

Malayalam
English summary
Independence Day — New Car Launches In India In August 2020. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X