ചൈന ബഹിഷ്‌കരണം; വാഹന വിപണിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നിര്‍മ്മാതാക്കള്‍

ഇന്ത്യ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് സാധാനങ്ങള്‍ രാജ്യത്ത് വില്‍ക്കുന്നതിനെതിരെ വലിയ ക്യാമ്പെയിന്‍ ആണ് സോഷ്യല്‍ മീഡിയായില്‍ നടക്കുന്നത്. എന്നാല്‍ രാജ്യത്തുനിന്നും പൂര്‍ണമായും ചൈനീസ് സാധനങ്ങള്‍ നിരോധിക്കുക എന്നത് സാധ്യമായ ഒരു കാര്യമാകുകയില്ല.

ചൈന ബഹിഷ്‌കരണം; വാഹന വിപണിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നിര്‍മ്മാതാക്കള്‍

വിപണിയിലേക്ക് നോക്കിയാല്‍ എല്ലാ മോഖലയിലും ചൈനീസ് സാധനങ്ങള്‍ കൈ കടത്തിയിരിക്കുന്നത് കാണാന്‍ സാധിക്കും. ഇതിന് ഉദാഹരണമാണ് ഇപ്പോള്‍ വിവിധ വാഹന നിര്‍മ്മാതാക്കള്‍ പങ്കുവെയ്ക്കുന്നതും.

ചൈന ബഹിഷ്‌കരണം; വാഹന വിപണിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നിര്‍മ്മാതാക്കള്‍

റിപ്പോര്‍ട്ട് അനുസരിച്ച് വാഹന വിപണിയില്‍ ഇപ്പോള്‍ സ്‌പെയര്‍ പാര്‍ട്‌സിന് ക്ഷാമം ബാധിക്കുന്നതായിട്ടാണ് സൂചന. കൊവിഡ് കാലത്തുതന്നെ ചൈനീസ് ഫാക്ടറികള്‍ അടച്ചിട്ടത് ഇന്ത്യന്‍ നിര്‍മ്മാതാക്കളെ പ്രതിസന്ധിയിലാക്കി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

MOST READ: ഡ്രൈവറില്ലാ കാറുകളുമായി മെര്‍സിഡീസ്; കൂട്ടിന് അമേരിക്കന്‍ ടെക് കമ്പനി എന്‍വീഡിയ

ചൈന ബഹിഷ്‌കരണം; വാഹന വിപണിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നിര്‍മ്മാതാക്കള്‍

ബിഎസ് VI എഞ്ചിന്‍ നിര്‍മിക്കാനാവശ്യമായ ചില പ്രധാനപ്പെട്ട യന്ത്രഭാഗങ്ങള്‍ ചൈനയില്‍ നിന്നാണ് ലഭിച്ചിരുന്നത്. കാറ്റലിക് കണ്‍വര്‍ട്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റം, സെമി കണ്ടക്ടറുകള്‍ എന്നിവയെല്ലാം ബിഎസ് VI എഞ്ചിനുകളിലെ പ്രധാനപ്പെട്ട ഭാഗങ്ങളാണ്.

ചൈന ബഹിഷ്‌കരണം; വാഹന വിപണിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നിര്‍മ്മാതാക്കള്‍

ഇവ വിലക്കുറവിലും വലിയ തോതിലും നിര്‍മ്മിക്കുന്നത് ചൈനീസ് കമ്പനികളാണ്. ഹീറോ, ടിവിഎസ്, ടാറ്റ, മഹീന്ദ്ര തുടങ്ങിയ കമ്പനികളെല്ലാം ചൈനീസ് നിര്‍മ്മാതാക്കളെയാണ് കൂടുതലായി ആശ്രയിച്ചിരുന്നത്.

MOST READ: മിസോ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് ജെമോപായ്; വില 44,000 രൂപ

ചൈന ബഹിഷ്‌കരണം; വാഹന വിപണിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നിര്‍മ്മാതാക്കള്‍

പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍തന്നെ സ്‌പെയര്‍പാര്‍ട്‌സുകള്‍ നിര്‍മ്മിക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു. എന്നാല്‍ ഫാക്ടറികള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാകാന്‍ കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും എടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

ചൈന ബഹിഷ്‌കരണം; വാഹന വിപണിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നിര്‍മ്മാതാക്കള്‍

വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് സാധനങ്ങളിലധികവും ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമല്ല. അതൊന്നുമില്ലാതെ ഒരു വാഹനം നിര്‍മ്മിക്കാനും നമ്മുക്കാവില്ല.

MOST READ: EICMA മോട്ടോർസൈക്കിൾ ഷോയ്ക്കും ചുവപ്പ് കൊടി, 2020 പതിപ്പ് റദ്ദാക്കിയതായി ഔദ്യോഗിക പ്രഖ്യാപനം

ചൈന ബഹിഷ്‌കരണം; വാഹന വിപണിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നിര്‍മ്മാതാക്കള്‍

ഒന്നുകില്‍ തദ്ദേശീയമായി സാധനങ്ങള്‍ ഉത്പാദിപ്പിക്കണം. അല്ലെങ്കില്‍ വാഹന ഉത്പാദനം കുറക്കണം. അതുമാത്രമാണ് മുന്നിലുള്ള ഒരേയൊരുവഴിയെന്നാണ് മാരുതി ചെയര്‍മാര്‍ ആര്‍സി ഭാര്‍ഗവ വ്യക്തമാക്കുന്നത്.

ചൈന ബഹിഷ്‌കരണം; വാഹന വിപണിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നിര്‍മ്മാതാക്കള്‍

ഇനി ഇലക്ട്രിക് വാഹനങ്ങളുടെ കാര്യ പരിശോധിക്കുകയാണെങ്കില്‍ അവിടെയും ചൈനയ്ക്ക് തന്നെയാണ് ആധിപത്യം കൂടുതല്‍ ഉള്ളത്. ലിഥിയം അയണ്‍ ബാറ്ററികളുടെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകര്‍ ചൈനീസ് കമ്പനികളാണ്.

MOST READ: കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം, പരീക്ഷണയോട്ടവുമായി ജീപ്പ്

ചൈന ബഹിഷ്‌കരണം; വാഹന വിപണിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നിര്‍മ്മാതാക്കള്‍

അതുകൂടാതെ ഇലക്ട്രിക് മോട്ടറുകള്‍, സെന്‍സറുകള്‍ തുടങ്ങി എല്ലാത്തിനും രാജ്യം ആശ്രയിക്കുന്നത് ചൈനീസ് കമ്പനികളെ തന്നെയാണ്. അതുകൊണ്ട് തന്നെ ബഹിഷ്‌കരണവുമായി മുന്നോട്ട് പോയാല്‍ അത് ആത്യന്തികമായി തങ്ങളെതന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് വാഹന നിര്‍മ്മാതാക്കള്‍.

ചൈന ബഹിഷ്‌കരണം; വാഹന വിപണിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നിര്‍മ്മാതാക്കള്‍

ഇതിനൊപ്പം തന്നെ കഴിഞ്ഞ മാസം അവസാനത്തോടെ കേന്ദ്രസര്‍ക്കാര്‍ നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തില്‍ പരിഷ്‌ക്കരണം കൊണ്ടുവന്നിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ നേരിടുന്ന സാമ്പത്തിക ഞെരുക്കം മുതലെടുത്ത് ഓഹരികള്‍ ചുളുവിലയ്ക്ക് വാങ്ങിക്കൂട്ടാനുള്ള ചൈനീസ് തന്ത്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ചൈന ബഹിഷ്‌കരണം; വാഹന വിപണിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നിര്‍മ്മാതാക്കള്‍

ചൈന ഉള്‍പ്പെടെ എല്ലാ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരും ഇന്ത്യയില്‍ നേരിട്ടോ (എഫ്ഡിഐ) അല്ലാതെയോ നിക്ഷേപിക്കാന്‍ ഇനി കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടണം. നേരത്തേ ബംഗ്ലാദേശിനും പാകിസ്ഥാനും മാത്രമായിരുന്നു വിലക്ക്.

Most Read Articles

Malayalam
English summary
India-China Face-Off, Import Curbs May Hit, Say Domestic Automakers. Read in Malayalam.
Story first published: Saturday, June 27, 2020, 14:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X