ഗുണനിലവാരത്തിൽ ആശങ്ക, ബലേനോയെ ജപ്പാനിൽ നിന്നും പിൻവലിക്കാനൊരുങ്ങി സുസുക്കി

ഇന്ത്യൻ നിർമിത മാരുതി ബലേനോയെ ജാപ്പനീസ് വിപണിയിൽ നിന്നും ഒഴിവാക്കാൻ ഒരുങ്ങി സുസുക്കി. ഇന്ത്യയിൽ നിന്ന് ആഭ്യന്തര വിപണിയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന ഒരേയൊരു മോഡലിനെ ജൂൺ മാസത്തോടു കൂടി പിൻവലിക്കാനാണ് സുസുക്കിയുടെ തീരുമാനം.

ഗുണനിലവാരത്തിൽ ആശങ്ക, ബലേനോയെ ജപ്പാനിൽ നിന്നും പിൻവലിക്കാനൊരുങ്ങി സുസുക്കി

ബലേനോ പ്രീമിയം ഹാച്ച്ബാക്കിന്റെ ആദ്യ മോഡലാണ് ജപ്പാനിൽ ഇപ്പോഴും വിപണിയിൽ ഉള്ളത്. അതേസമയം ഇന്ത്യയിൽ ഫെയ്‌സ്‌‌ലിഫ്റ്റ് ചെയ്‌ത പതിപ്പാണ് വിൽപ്പനക്ക് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

ഗുണനിലവാരത്തിൽ ആശങ്ക, ബലേനോയെ ജപ്പാനിൽ നിന്നും പിൻവലിക്കാനൊരുങ്ങി സുസുക്കി

ഗുണനിലവാരത്തിലുള്ള ആശങ്കകളാണ് ജപ്പാനിൽ മാരുതി ബലേനോ പരാജയപ്പെട്ടതിന്റെ കാരണം. കൂടാതെ രാജ്യത്ത് സുസുക്കി വിൽക്കുന്ന മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഫോർ വീൽ ഡ്രൈവിൽ ബലേനോ ലഭ്യമല്ലെന്നതും ഇതിനു കാരണമായെന്ന് നിസംശയം പറയാം.

MOST READ: ബിഎസ്-VI നിസാൻ കിക്‌സ് എത്തി, പ്രാരംഭ വില 9.90 ലക്ഷം

ഗുണനിലവാരത്തിൽ ആശങ്ക, ബലേനോയെ ജപ്പാനിൽ നിന്നും പിൻവലിക്കാനൊരുങ്ങി സുസുക്കി

അതേപോലെ മൈൽഡ്-ഹൈബ്രിഡ് അല്ലെങ്കിൽ പൂർണ-ഹൈബ്രിഡ് സംവിധാനവും ഹാച്ചിൽ ലഭ്യമല്ല. 2016 മാർച്ചിലാണ് മാരുതി ബലേനോയെ രാജ്യത്ത് വിപണിയിലെത്തിച്ചത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ആദ്യത്തെ ഏക സുസുക്കി കാറാണിത്.

ഗുണനിലവാരത്തിൽ ആശങ്ക, ബലേനോയെ ജപ്പാനിൽ നിന്നും പിൻവലിക്കാനൊരുങ്ങി സുസുക്കി

അവതരണ സമയത്ത് സുസുക്കി ജപ്പാനിൽ ബലേനോ വാഗ്ദാനം ചെയ്തത് K12C 1.2 ലിറ്റർ ഡ്യുവൽജെറ്റ് നാച്ചുറലി ആസ്പിറേറ്റഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. ഈ യൂണിറ്റ് 6,000 rpm-ൽ പരമാവധി 91 bhp കരുത്തും 4,400 rpm-ൽ 118 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഇത് ഒരു സിവിടി ഗിയർബോക്സിൽ മാത്രമാണ് വിദേശത്ത് എത്തിച്ചത്.

MOST READ: സണ്ണിക്കും ഉണ്ട് ഒരു സ്വപ്ന കാർ

ഗുണനിലവാരത്തിൽ ആശങ്ക, ബലേനോയെ ജപ്പാനിൽ നിന്നും പിൻവലിക്കാനൊരുങ്ങി സുസുക്കി

അതിനു തൊട്ടുപിന്നാലെ സുസുക്കി K10C 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോചാർജ്ഡ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഓപ്ഷനും ബലേനോയിൽ അവതരിപ്പിച്ചു. ഈ എഞ്ചിൻ 5,500 rpm-ൽ‌ 102 bhp പവറും 4,500 rpm-ൽ‌ ‌ 150 Nm torque Gx വികസിപ്പിക്കുന്നു. ആറ് സ്പീഡ് ഓട്ടോമാറ്റിക് മാത്രമേ ഇത് ലഭ്യമാകൂ.

ഗുണനിലവാരത്തിൽ ആശങ്ക, ബലേനോയെ ജപ്പാനിൽ നിന്നും പിൻവലിക്കാനൊരുങ്ങി സുസുക്കി

HID ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ (ACC), റഡാർ ബ്രേക്ക് സപ്പോർട്ട് കൂട്ടിയിടി-ലഘൂകരണ സംവിധാനം, ഇലക്ട്രോണിക് സ്ഥിരത പ്രോഗ്രാം തുടങ്ങിയ സവിശേഷതകളും ഇന്ത്യൻ നിർമിത സുസുക്കി കാർ വാഗ്ദാനം ചെയ്യുന്നു.

MOST READ: പ്രവര്‍ത്തന ക്ഷമമല്ലാത്ത ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ഇരട്ടി ടോള്‍ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഗുണനിലവാരത്തിൽ ആശങ്ക, ബലേനോയെ ജപ്പാനിൽ നിന്നും പിൻവലിക്കാനൊരുങ്ങി സുസുക്കി

ജപ്പാനീസ് മാരുതി ബലേനോയ്ക്ക് ഡ്യുവൽജെറ്റ് എഞ്ചിൻ പതിപ്പിന് JPY 15,73,000 ആണി വില. ഇന്ത്യൻ റുപ്പിയിലേക്ക് മാറ്റുമ്പോൾ ഇത് 11.08 ലക്ഷം രൂപയാകും. അതേസമയം ബൂസ്റ്റർജെറ്റ് എഞ്ചിന് JPY 17,60,000 മുടക്കേണ്ടി വരും. അതായത് 12.39 ലക്ഷം രൂപ.

ഗുണനിലവാരത്തിൽ ആശങ്ക, ബലേനോയെ ജപ്പാനിൽ നിന്നും പിൻവലിക്കാനൊരുങ്ങി സുസുക്കി

ജപ്പാനെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യൻ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഏറ്റവും വിൽപ്പന സ്വന്തമാക്കുന്ന മോഡലാണ് ബലേനോ.

Most Read Articles

Malayalam
English summary
India-made Maruti Baleno to be discontinued in Japan. Read in Malayalam
Story first published: Tuesday, May 19, 2020, 14:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X