AMG GLC 43 കൂപ്പെ പ്രാദേശികമായി നിര്‍മ്മിക്കാനൊരുങ്ങി മെര്‍സിഡീസ്; തീയതി പുറത്ത്

AMG മോഡലുകളുടെ പ്രാദേശിക നിര്‍മ്മിക്കുമെന്ന് മെര്‍സിഡീസ് ബെന്‍സ് അടുത്തിടെ അറിയിച്ചിരുന്നു. ബ്രാന്‍ഡില്‍ നിന്നുള്ള AMG GLC 43 കൂപ്പെയാകും ഇത്തരത്തില്‍ ആദ്യം വിപണിയില്‍ എത്തുകയെന്നും കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

AMG GLC 43 കൂപ്പെ പ്രാദേശികമായി നിര്‍മ്മിക്കാനൊരുങ്ങി മെര്‍സിഡീസ്; തീയതി പുറത്ത്

ഇപ്പോഴുള്ളവയെല്ലാം പൂര്‍ണ്ണമായും നിര്‍മ്മിച്ച യൂണിറ്റ് അല്ലെങ്കില്‍ CBU മോഡലുകളായിട്ടാണ് ഇന്ത്യയിലേക്ക് വരുന്നത്. CBU മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂപ്പെ എസ്‌യുവിക്ക് കാര്യമായ വിലക്കുറവുണ്ടാകും.

AMG GLC 43 കൂപ്പെ പ്രാദേശികമായി നിര്‍മ്മിക്കാനൊരുങ്ങി മെര്‍സിഡീസ്; തീയതി പുറത്ത്

മെര്‍സിഡീസ് ബെന്‍സിന്റെ പെര്‍ഫോമന്‍സ് സബ് ബ്രാന്‍ഡായ AMG നിലവില്‍ പെര്‍ഫോമന്‍സ് ലിമോസിന്‍, പെര്‍ഫോമന്‍സ് എസ്‌യുവികള്‍, എസ്‌യുവി കൂപ്പെ, സ്‌പോര്‍ട്‌സ് കാറുകള്‍ എന്നിവയുടെ വിശാലമായ പോര്‍ട്ട്‌ഫോളിയോ വാഗ്ദാനം ചെയ്യുന്നു.

MOST READ: അരങ്ങേറ്റത്തിന് ഒരുങ്ങി ഹോണ്ടയുടെ കോംപാക്‌ട് എസ്‌യുവിയും; 2021 മെയ് മാസത്തിൽ വിപണിയിലെത്തും

AMG GLC 43 കൂപ്പെ പ്രാദേശികമായി നിര്‍മ്മിക്കാനൊരുങ്ങി മെര്‍സിഡീസ്; തീയതി പുറത്ത്

ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2020 നവംബര്‍ 3-ന് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ പുതിയതും പ്രാദേശികമായി ഒത്തുചേര്‍ത്തതുമായ AMG GLC 43 കൂപ്പെ പുറത്തിറക്കും. ഇത് ഇന്ത്യയിലെ ആദ്യത്തെ AMG വാഹനമായിരിക്കും.

AMG GLC 43 കൂപ്പെ പ്രാദേശികമായി നിര്‍മ്മിക്കാനൊരുങ്ങി മെര്‍സിഡീസ്; തീയതി പുറത്ത്

കഴിഞ്ഞ വര്‍ഷം ആഗോള വിപണിയില്‍ ഈ പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നെങ്കിലും ഇന്ത്യയില്‍ എത്തിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആ പതിപ്പിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാകും ഇതെന്നും കമ്പനി അറിയിച്ചു.

MOST READ: CR-V സ്‌പെഷ്യൽ എഡിഷൻ ഇന്ത്യയിലെത്തിക്കാൻ ഹോണ്ട; വില 29.50 ലക്ഷം രൂപ

AMG GLC 43 കൂപ്പെ പ്രാദേശികമായി നിര്‍മ്മിക്കാനൊരുങ്ങി മെര്‍സിഡീസ്; തീയതി പുറത്ത്

ഏകദേശം 80 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. എന്നാല്‍ പൂര്‍ണമായും ഇറക്കുമതി ചെയ്തിരുന്നെങ്കില്‍ വാഹനത്തിന് ഒരു കോടി രൂപയില്‍ അധികം വിപണിയില്‍ വില പ്രതീക്ഷിക്കാമായിരുന്നു.

AMG GLC 43 കൂപ്പെ പ്രാദേശികമായി നിര്‍മ്മിക്കാനൊരുങ്ങി മെര്‍സിഡീസ്; തീയതി പുറത്ത്

കാഴ്ചയില്‍, എസ്‌യുവില്‍ വെര്‍ട്ടിക്കള്‍ സ്ലേറ്റുകളുള്ള എഎംജി നിര്‍ദ്ദിഷ്ട പനാമെറിക്കാന ഗ്രില്‍, ഡേ ടൈം റണ്ണിംഗ് ലാമ്പുകളുള്ള എല്‍ഇഡി ഹൈ-പെര്‍ഫോമന്‍സ് ഹെഡ്‌ലാമ്പുകള്‍, എയര്‍ ഇന്റേക്കുകള്‍ക്ക് മുകളിലുള്ള മാറ്റ് ബ്ലാക്ക് ഫിനുകള്‍ എന്നിവ ലഭിക്കും.

MOST READ: ഗ്രോം നവീകരിച്ച പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

AMG GLC 43 കൂപ്പെ പ്രാദേശികമായി നിര്‍മ്മിക്കാനൊരുങ്ങി മെര്‍സിഡീസ്; തീയതി പുറത്ത്

ആഗോളതലത്തില്‍, AMG GLC 43 4 മാറ്റിക് കൂപ്പെ സ്റ്റാന്‍ഡേര്‍ഡായി 19 ഇഞ്ച് AMG ലൈറ്റ്-അലോയ് വീലുകളുമായാണ് വരുന്നത്, എന്നാല്‍ 19 മുതല്‍ 21 ഇഞ്ച് വരെ വലുപ്പമുള്ള 5 അലോയ് ഓപ്ഷനുകളും മെര്‍സിഡീസ് വാഗ്ദാനം ചെയ്യും.

AMG GLC 43 കൂപ്പെ പ്രാദേശികമായി നിര്‍മ്മിക്കാനൊരുങ്ങി മെര്‍സിഡീസ്; തീയതി പുറത്ത്

പിന്നില്‍, വിശാലമായ ആപ്രോണ്‍, ഡിഫ്യൂസര്‍, രണ്ട് റൗണ്ട് ട്വിന്‍ ടെയില്‍പൈപ്പുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയുമായാണ് കാര്‍ വരുന്നത്. സ്‌പോര്‍ട്ടി വാഹനങ്ങളോട് കിടപിടിക്കുന്ന അകത്തളമാകും മോഡലിന്റെ മറ്റൊരു സവിശേഷത.

MOST READ: നിരത്തുകളിലെ രാജാവാകാൻ ഹോണ്ട ഹൈനസ് CB350; ഡെലിവറി ആരംഭിച്ച് ഹോണ്ട

AMG GLC 43 കൂപ്പെ പ്രാദേശികമായി നിര്‍മ്മിക്കാനൊരുങ്ങി മെര്‍സിഡീസ്; തീയതി പുറത്ത്

3.0 ലിറ്റര്‍ V6 ബൈ-ടര്‍ബോ എഞ്ചിനാകും വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 385 bhp കരുത്തും 520 Nm torque ഉം ഉത്പാദിപ്പിക്കും. 250 കിലോമീറ്ററാണ് പരമാവധി വേഗത. 4.9 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

Most Read Articles

Malayalam
English summary
India-Made Mercedes-AMG GLC 43 Coupe Launch Date Revealed. Read in Malayalam.
Story first published: Thursday, October 22, 2020, 17:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X