അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഇലക്ട്രിക് വാഹനനിര്‍മ്മാണ ഹബ്ബാകും; നിതിന്‍ ഗഡ്കരി

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മെട്രോ നഗരങ്ങളിലടക്കം നിരത്തുകളില്‍ നിറയുക ഇലക്ട്രിക്ക് വാഹനങ്ങളെന്ന വ്യക്തമാക്കി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഒരു വെബ്ബിനാറില്‍ പങ്കെടുക്കവെയാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഇലക്ട്രിക് വാഹനനിര്‍മ്മാണ ഹബ്ബാകും; നിതിന്‍ ഗഡ്കരി

അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യ ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്തെ പ്രബല കേന്ദ്രമായി മാറുമെന്നും ഈ മേഖലയ്ക്ക്, സാധ്യമായ എല്ലാ ഇളവുകളും നല്കാന്‍ ഭരണകൂടം ശ്രമിച്ചുവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഇലക്ട്രിക് വാഹനനിര്‍മ്മാണ ഹബ്ബാകും; നിതിന്‍ ഗഡ്കരി

ഇലക്ട്രിക് വാഹനങ്ങളുടെ മേലുള്ള ചരക്കുസേവനനികുതി 12 ശതമാനമായി കുറച്ചുവെന്നും ഗഡ്കരി പറഞ്ഞു. ഇലക്ട്രിക് വാഹന നിര്‍മ്മാണ മേഖല നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി താന്‍ ബോധവാനാണെന്നും, വാഹനങ്ങളുടെ വില്‍പന വര്‍ധിക്കുന്നതോടെ അവയ്ക്ക് പരിഹാരമാകുമെന്ന് ഉറപ്പുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി.

MOST READ: മോഹന്‍ലാലിന് പിന്നാലെ വെല്‍ഫയര്‍ സ്വന്തമാക്കി സുരേഷ് ഗോപി; ചിത്രങ്ങള്‍ പങ്കുവെച്ച് ഗോകുല്‍ സുരേഷ്

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഇലക്ട്രിക് വാഹനനിര്‍മ്മാണ ഹബ്ബാകും; നിതിന്‍ ഗഡ്കരി

ചൈനയുമായി വ്യാപാര വാണിജ്യ ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ ലോകത്തിനു ഇപ്പോള്‍ താല്പര്യമില്ല. വ്യാപാര രംഗത്തുണ്ടായിരുന്ന ഈ മാറ്റം ഇന്ത്യക്ക് വലിയ ഒരു അവസരമാണ് നല്‍കുന്നത്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഇലക്ട്രിക് വാഹനനിര്‍മ്മാണ ഹബ്ബാകും; നിതിന്‍ ഗഡ്കരി

പൊതു-സ്വകാര്യ നിക്ഷേപങ്ങള്‍ യോജിപ്പിച്ചു നന്നായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ പൊതുഗതാഗത മാതൃകയും അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ഡല്‍ഹി-മുംബൈ ഹരിത ഇടനാഴിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇലക്ട്രിക് ദേശീയപാത നടപ്പാക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും സൂചന നല്‍കി.

MOST READ: ഇന്ത്യയിലെ വിലയേറിയ സെക്യൂരിറ്റി വാഹനങ്ങൾ

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഇലക്ട്രിക് വാഹനനിര്‍മ്മാണ ഹബ്ബാകും; നിതിന്‍ ഗഡ്കരി

പെട്രോള്‍-ഡീസല്‍ വില വര്‍ധനയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വായുമലിനീകരണവും ഇതോടെ ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കും. മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളിലൂടെ ഇവ നടപ്പാക്കാനും സാധിക്കും.

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഇലക്ട്രിക് വാഹനനിര്‍മ്മാണ ഹബ്ബാകും; നിതിന്‍ ഗഡ്കരി

അതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നങ്ങള്‍ യഥാര്‍ഥ്യമാക്കാനും വഴി തുറക്കുമെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സാധാരണ വാഹനങ്ങളേക്കാള്‍ വില കൂടുതലാണ്.

MOST READ: പുതുതലമുറ മഹീന്ദ്ര ഥാറിൽ ഇനി ക്രൂയിസ് കൺട്രോളും

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഇലക്ട്രിക് വാഹനനിര്‍മ്മാണ ഹബ്ബാകും; നിതിന്‍ ഗഡ്കരി

എന്നാല്‍ ഈ പ്രശ്നം വരും വര്‍ഷങ്ങളില്‍ നമ്മുക്ക് മറികടക്കാന്‍ സാധിക്കും. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് കരുത്തേക്കുന്ന ലിഥിയം-അയണ്‍ ബാറ്ററികളുടെ വില കുറയുന്നതോടെ ഉത്പാദന ചിലവും കാര്യമായി കുറയുമെന്നും ഗഡ്കരി വ്യക്തമാക്കി.

Most Read Articles

Malayalam
English summary
India Can Become Electric Vehicle Manufacturing Hub In 5 Years Says Nitin Gadkari. Read in Malayalam.
Story first published: Friday, June 19, 2020, 16:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X