ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ബിഎസ് VI പ്രാബല്യത്തില്‍ വന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

മിക്ക നിര്‍മ്മാതാക്കളും അവരുടെ മോഡലുകളെ ബിഎസ് VI എഞ്ചിനിലേക്ക് നവീകരിക്കുകയും ചെയ്തു. എഞ്ചിന്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ഡീസല്‍ എഞ്ചിന്‍ ഉത്പാദനം മിക്ക നിര്‍മ്മാതാക്കളും അവസാനിപ്പിക്കുകയും ചെയ്തു.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

വിപണിയില്‍ ഡീസല്‍ പതിപ്പുകള്‍ക്ക് ആവശ്യക്കാര്‍ കുറയുന്നു എന്ന് മനസ്സിലാക്കിയതോടെയാണ് ചില നിര്‍മ്മാതാക്കള്‍ വില്‍പ്പന അവസാനിപ്പിക്കുന്നത്. ചില ബ്രാന്‍ഡുകള്‍ വില്‍പ്പന അവസാനിപ്പിച്ചത് ചെലവ് ഉയരും എന്നതു ചൂണ്ടിക്കാട്ടിയാണ്.

MOST READ: ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; തിരിച്ചെത്തിക്കാന്‍ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

നിലവില്‍ ബിഎസ് VI പെട്രോള്‍ കരുത്തിലാണ് മിക്ക മോഡലുകളും വിപണിയില്‍ എത്തുന്നത്. ഇവയില്‍ കൂടുതല്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന മോഡലുകള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

മാരുതി സുസുക്കി ഡിസയര്‍ AMT (24.12 kpl)

ഡിസയറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടുത്തിടെയാണ് മാരുതി വിപണിയില്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തിയ നാള്‍ മുതല്‍ മൈലേജിന്റെ കാര്യത്തില്‍ മുമ്പനാണ് ഡിസയര്‍.

MOST READ: ടര്‍ബോ പെട്രോള്‍ വാഹനങ്ങളോടും വിപണിക്ക് പ്രിയം! രണ്ടും കല്‍പ്പിച്ച് മഹീന്ദ്ര

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

ബിഎസ് VI -ലേക്ക് നവീകരിച്ചെങ്കിലും മൈലേജിന് കുറവൊന്നും ഉണ്ടായിട്ടില്ല. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ട് മാരുതിയുടെ ഈ തുറുപ്പ് ചീട്ട്. 1.2 ലിറ്റര്‍ K12B പെട്രോള്‍ എഞ്ചിന് പകരം 1.2 ലിറ്റര്‍ K12C യൂണിറ്റ് പെട്രോള്‍ എഞ്ചിനാണ് പുതിയ പതിപ്പിന്റെ കരുത്ത്.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

സ്റ്റാര്‍ട്ട് / സ്റ്റോപ്പ് സംവിധാനവു വാഹനത്തിലുണ്ട്. 6000 rpm-ല്‍ 90 bhp കരുത്തും 113 Nm torque ഉം ആണ് പുതിയ 2020 ഡിസയര്‍ ഉത്പാദിപ്പിക്കുന്നത്. മാനുവല്‍ പതിപ്പില്‍ 23.26 കിലോമീറ്ററും ഓട്ടോമാറ്റിക് വകഭേദത്തിന് 24.12 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് മാരുതി വാഗ്ദാനം ചെയ്യുന്നത്.

MOST READ: 20 ലക്ഷം രൂപയില്‍ താഴെ വിപണിയിലേക്ക് എത്തുന്ന 7 സീറ്റര്‍ എസ്‌യുവികള്‍

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

ടൊയോട്ട ഗ്ലാന്‍സ (23.87 kpl)

സുസുക്കി-ടൊയോട്ട കമ്പനികളുടെ സഹകരണത്തിന്റെ ഭാഗമായി ബലേനോയുടെ റീ ബാഡ്ജ്ഡ് ചെയ്ത മോഡലാണ് ടൊയോട്ട ഗ്ലാന്‍സ. വിപണിയില്‍ വന്‍ സ്വീകാര്യതയാണ് വാഹനത്തിന് ലഭിച്ചത്.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

ഉയര്‍ന്ന മൈലേജും ആരെയും ആകര്‍ഷിക്കുന്ന ഡിസൈനും ഫീച്ചറുകളുമാണ് വാഹനത്തിന് വിപണിയില്‍ ഇപ്പോഴും ആവശ്യക്കാരെ കൂട്ടുന്നത്. തുടക്കം മുതല്‍ പെട്രോള്‍ എഞ്ചിനിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

MOST READ: കിക്ക്‌സ്, മാഗ്‌നൈറ്റ് മോഡലുകളെ ചലിപ്പിക്കാന്‍ ടര്‍ബോ എഞ്ചിനുമായി നിസാന്‍

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

1.2 ലിറ്റര്‍ K12B ബിഎസ് VI എഞ്ചിനാണ് ഗ്ലാന്‍സയുടെ കരുത്ത്. ഈ എഞ്ചിന്‍ 83 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് VVTi പെട്രോള്‍ എഞ്ചിനും വാഹനത്തില്‍ ലഭ്യമാണ്.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

ഈ എഞ്ചിന്‍ 90 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും. ഇത് അധികമായി 7 bhp പവര്‍ ഔട്ട്പുട്ട് ഉത്പാദിപ്പിക്കാന്‍ വാഹനത്തെ സഹായിക്കുന്നു. ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും താങ്ങാവുന്ന മൈല്‍ഡ്-ഹൈബ്രിഡ് കാറാണ് ടൊയോട്ട ഗ്ലാന്‍സ.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

ARAI സാക്ഷ്യപ്പെടുത്തിയതനുസരിച്ച് ഹൈബ്രിഡ് എഞ്ചിനില്‍ 23.87 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. മാനുവല്‍ പതിപ്പില്‍ 21.01 കിലോമീറ്ററും, സിവിടി പതിപ്പില്‍ 19.56 കിലോമീറ്ററും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

റെനോ ക്വിഡ് 1.0 AMT (22.5 kpl)

ഇന്ത്യന്‍ വിപണിയില്‍ വലിയ ജനപ്രീതി നേടിയ റെനോയുടെ മോഡലാണ് ക്വിഡ്. അടുത്തിടെ ബിഎസ് VI പതിപ്പിലേക്ക് വാഹനത്തെ നവീകരിച്ച് കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

എഞ്ചിന്‍ നവീകരണത്തിനൊപ്പം ഡിസൈനിലും കാര്യമായ മാറ്റങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്. ബിഎസ് VI പെട്രോള്‍ കരുത്തില്‍ എത്തുന്ന വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നവരുടെ പട്ടികയില്‍ മുന്നാം സ്ഥാനക്കാരനാണ് ക്വിഡ്.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എഞ്ചിനുകളാണ് ബിഎസ് VI മാനദണ്ഡങ്ങളോടെ പുതിയ പതിപ്പില്‍ ഇടംപിടിക്കുക. കരുത്തിലും ടോര്‍ഖിലും കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. 0.8 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 54 bhp കരുത്തും 72 Nm torque ഉം സൃഷ്ടിക്കും.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 5,500 rpm -ല്‍ 68 bhp കരുത്തും 4,250 rpm -ല്‍ 91 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് എഎംടി ഓട്ടോമാറ്റിക്ക്, അഞ്ച് സ്പീഡ മാനുവല്‍ ഗിയര്‍ബോക്സില്‍ ലഭ്യമാണ്.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

റിപ്പോര്‍ട്ട് അനുസരിച്ച് ക്വിഡിന്റെ 1.0 ലിറ്റര്‍ എഎംടി പതിപ്പ് 22.5 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. മാരുതി സുസുക്കി ആള്‍ട്ടോ, ആള്‍ട്ടോ K10, ഡാറ്റ്സണ്‍ റെഡിഗോ, മാരുതി സുസുക്കി എസ്സ്-പ്രസ്സോ എന്നിവരാണ് വിപണിയിലെ ക്വിഡിന്റെ എതിരാളികള്‍.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

മാരുതി സുസുക്കി ആള്‍ട്ടോ (22.05 kpl)

മാരുതി സുസുക്കി നിരയിലെ ജനപ്രീയ മോഡലാണ് ആള്‍ട്ടോ. പട്ടികയില്‍ നാലാം സ്ഥാനക്കാരനാണ് മാരുതി ആള്‍ട്ടോ. 0.8 ലിറ്റര്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

ARAI സക്ഷ്യപ്പെടുത്തുന്നതനുസരിച്ച് 22.05 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ആള്‍ട്ടോയില്‍ ലഭിക്കുന്നത്. 2.95 ലക്ഷം രൂപ മുതല്‍ 3.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. ആള്‍ട്ടോയുടെ സിഎന്‍ജി പതിപ്പും വിപണിയില്‍ ലഭ്യമാണ്.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

മാരുതി സുസുക്കി വാഗണ്‍ ആര്‍ 1.0 (21.79 kpl)

മാരുതിയുടെ വില്‍പ്പനയില്‍ ഏറെ മുന്നിലുള്ള മോഡലാണ് വാഗണ്‍ ആര്‍. പോയ വര്‍ഷമാണ് ഉയച്ചുവാര്‍ത്ത വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

1.0 ലിറ്റര്‍, 1.2 ലിറ്റര്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ARAI സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ 21.79 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ലഭിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

അതേസമയം 1.2 ലിറ്റര്‍ എഞ്ചിനില്‍ 20.52 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 1.0 ലിറ്റര്‍ എഞ്ചിന്‍ സിഎന്‍ജി ഓപ്ഷനിലും വിപണിയില്‍ ലഭിക്കും.

Most Read Articles

Malayalam
English summary
India's Most Fuel-Efficient BS6 Petrol Cars. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X