Just In
- 10 min ago
ഓൾ-ഇലക്ട്രിക് EQA എസ്യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്
- 39 min ago
സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയിലേക്കും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്
- 1 hr ago
പ്രാരംഭ വില 51.50 ലക്ഷം രൂപ; പുതിയ 3 സീരീസ് ഗ്രാൻ ലിമോസിൻ വിപണിയിൽ
- 1 hr ago
ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം
Don't Miss
- Movies
മമ്മൂട്ടി ഇന്നും സിനിമയില്‍ തുടരാന്‍ കാരണം അയാള്‍ തന്നെ, പല ശീലങ്ങളും അദ്ദേഹം മാറ്റിവെച്ചു
- News
നിക്ഷ്പക്ഷനും സംശുദ്ധനുമല്ല; സ്വര്‍ണക്കടത്തില്‍ സ്പീക്കറുടെ പേര് വന്നത് അപമാനമാണെന്ന് രമേശ് ചെന്നിത്തല
- Sports
IND vs ENG: ടീം ഇന്ത്യക്കു വന്‍ തിരിച്ചടി, ജഡേജയുടെ മടങ്ങിവരവ് ഉടനില്ല
- Lifestyle
കൂടിയ പ്രമേഹത്തിന് ഒരു കപ്പ് ജ്യൂസ് വെറും വയറ്റില്‍
- Finance
കേന്ദ്ര ബജറ്റ് 2021: വ്യക്തിഗത ആദായനികുതി മാറ്റത്തിന് സാധ്യതയില്ല
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എംപിവി ശ്രേണിയിലെ ആഢംബര മോഡലുകളെ പരിചയപ്പെടാം
ഇന്നോവയിലൂടെ ഇന്ത്യന്‍ വിപണിയില്‍ എംപിവി ശ്രേണിക്ക് തുടക്കം കുറിച്ചത് ടൊയോട്ട ആണെങ്കിലും, ഈ ശ്രേണിയില്‍ മത്സരം കടുക്കുന്നത് എര്‍ട്ടിഗ വിപണിയില്‍ എത്തിയതോടെയാണ്.

ആകര്‍ഷമായ വിലയും, മികച്ച് ഇന്ധനക്ഷമതയും, ഏഴു പേര്‍ക്ക് സൂഖപ്രദമായി യാത്ര ചെയ്യാം എന്നതൊക്കെ തന്നെയാണ് എര്‍ട്ടിഗയെ ഈ ശ്രേണിയില്‍ തരംഗമാക്കിയതും. എന്നാല്‍ അടുത്ത കാലത്തായി ഈ ശ്രേണിയിലേക്ക് നിരവധി പുതിയ മോഡലുകള്‍ എത്തിതുടങ്ങി.

ഇതോടെ എംപിവി ശ്രേണിയില്‍ ഇന്ന് നല്ലൊരു മത്സരമാണ് നടക്കുന്നത്. ഈ ശ്രേണിയിലെ ആഢംബര മോഡലുകള്‍ ഏതൊക്കെയെന്ന് നോക്കാം.
MOST READ: ആള്‍ട്രോസ് ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ
ഈ ശ്രേണിയിലെ താരം ടൊയോട്ട ഇന്നോവ ക്രിസ്റ്റ തന്നെയാണ്. ഇന്ത്യയിലെ എംപിവി ശ്രേണി വര്‍ഷങ്ങളായി ടൊയോട്ട ഇന്നോവയുടെയും പിന്നീട് ഇന്നോവ ക്രിസ്റ്റയുടെയും കൈകളില്‍ ഭദ്രമാണ്.

വിവിധ നിര്‍മ്മാതാക്കള്‍ പല മോഡലുകളുമായി ഈ ശ്രേണിയിലേക്ക് എത്തിയെങ്കിലും ടൊയോട്ടയുടെ കൈയ്യില്‍ നിന്നും അത് സ്വന്തമാക്കാന്‍ അവര്‍ക്കൊന്നും സാധിച്ചില്ല. ഇന്നോവയുടെ പിന്‍ഗാമിയാണ് ക്രിസ്റ്റ.

ആദ്യ കാഴ്ചയില്‍ തന്നെ ആരുമൊന്ന് നോക്കിപോകുന്ന സൗന്ദര്യവും, അഴകും ഒക്കെതന്നെയാണ് വാഹനത്തിന്റെ ഏറ്റവും വലിയ കൈമുതല്‍. അതോടൊപ്പം ആഢംബരത്തിനും കുറവൊന്നും ഇല്ല.

അടിസ്ഥാന പതിപ്പ് മുതല്‍ മികച്ച ഫീച്ചറുകളും, സുരക്ഷാ സന്നാഹങ്ങളും വാഹനത്തില്‍ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന പതിപ്പിലേക്ക് വരുമ്പോള്‍ ആഢംബരം തുളുമ്പുന്ന ഫീച്ചറുകളാണ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്.
MOST READ: ലോക്ക്ഡൗണ്‍ കാലത്ത് വിപണിയില്‍ എത്തിയ ബിഎസ് VI കാറുകള്‍

പ്രത്യേകിച്ച് ഇന്റീരിയറില്‍ ഇത് പ്രകടവുമാണ്. സില്‍വര്‍, വുഡന്‍ ഇന്‍സേര്‍ട്ടുകളോടുകൂടി ഡാഷ്ബോര്‍ഡ് അകത്തളത്തെ മനോഹരമാക്കും. ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിങ് വീലും മനോഹരമാണ്.

പ്രീമിയം ലെതര്‍ സീറ്റുകള്‍, വുഡ് ഫിനിഷ് ഇന്റീരിയര്‍ പാനലുകള്‍, ആംബിയന്റ് ലൈറ്റിങ്, ഡിജിറ്റല്‍ ഡിസ്പ്ലേയുള്ള പിന് എസി ഓട്ടോ കൂളര്‍, കൂളിംഗ് ഉള്ള അപ്പര്‍ ഗ്ലോവ് ബോക്സ് എന്നിവയും അകത്തളത്തെ സമ്പന്നമാക്കും.
MOST READ: ലോക്ക്ഡൗണ്‍ കഴിയും വരെ പൊലീസിനിരിക്കട്ടെ ദേവസിയുടെ വക ഒരു ഇന്നോവ ക്രിസ്റ്റ

രണ്ട് എഞ്ചിന് ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ഏറ്റവും ഉയര്‍ന്ന പതിപ്പായ ZX വകഭേദത്തിന് 23.02 ലക്ഷം രൂപയാണ് വിപണിയില്‍ എക്സ്ഷോറൂം വില.

കിയ കാര്‍ണിവല്‍
ആദ്യ വാഹനമായ സെല്‍റ്റോസ് വിപണിയില്‍ തരംഗമായതിന് പിന്നാലെയാണ് കിയ കാര്‍ണിവല്ലിനെ കളത്തിലക്കുന്നത്. മോശമല്ലാത്ത പ്രകടനം തന്നെയാണ് കാര്‍ണിവല്‍ കാഴ്ചവെയ്ക്കുന്നതും.

ഇതുവരെ 3,000 -ല്‍ അധികം യൂണിറ്റുകള്‍ വിറ്റുപോയതായും കമ്പനി അറിയിച്ചു. 1,117 യൂണിറ്റുകളാണ് മാര്‍ച്ച് മാസത്തില്‍ വിപണിയില്‍ എത്തിയത്. വിലയുടെ കാര്യത്തിലാണ് കാര്‍ണിവല്‍ ശരിക്കും അദ്ഭുതപ്പെടുത്തുന്നത്.

24.95 ലക്ഷം രൂപ മുതല്‍ 33.95 ലക്ഷം രൂപ വരെയാണ് കാര്‍ണിവല്‍ എംപിവിയുടെ എക്സ്ഷോറൂം വില. ഒരു 2.0 ലിറ്റര്‍ ഡീസല്‍ ഓട്ടോമാറ്റിക്ക് എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്. മൂന്ന് സീറ്റിംഗ് കോണ്‍ഫിഗറേഷനുകളിലും മൂന്ന് വകഭേദങ്ങളിലും തെരഞ്ഞെടുക്കാന്‍ സാധിക്കും.

പവര്‍ സ്ലൈഡിംഗ് വാതിലുകള്‍, ത്രീ-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ആന്‍ഡ്രോയിഡ് ഓട്ടോയോടുകൂടിയ 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍, ആപ്പിള്‍ കാര്‍പ്ലേ എന്നിവ ഉള്‍ക്കൊള്ളുന്ന അടിസ്ഥാന സവിശേഷതകളും ക്രൂയിസ് നിയന്ത്രണം, കീലെസ് എന്‍ട്രി / ഗോ, ടില്‍റ്റ്, ടെലിസ്കോപ്പിക് സ്റ്റിയറിംഗ്, പവര്‍ ക്രമീകരിക്കാവുന്ന വിംഗ് മിററുകള്‍ എന്നിവയും കമ്പനി വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നു.

ടൊയോട്ട വെല്‍ഫയര്‍
ടൊയോട്ടയുടെ ആഢംബര എംപിവിയായ വെല്‍ഫയര്‍ ഫെബ്രുവരി 26-നാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 79.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. എക്സ്ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വകഭേദത്തില്‍ മാത്രമാണ് വെല്‍ഫയര്‍ ഇന്ത്യയിലെത്തുന്നത്.

മധ്യനിരയില്‍ പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്ടെയ്ന്മെന്റ് സ്ക്രീന്‍, വൈഫൈ ഹോട്ട് സ്പോട്ട് എന്നിവയാണ് അകത്തളത്തെ ആഢംബരമാക്കുന്നത്.

സ്പോര്‍ട്ടി ഭാവത്തില്‍ ബോക്സി ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. 7.0 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന് സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ് വീല്‍ എന്നിവയാണ് ഇന്റീരിയറിനെ മനോഹരമാക്കുന്ന മറ്റ് ഫീച്ചറുകള്‍.

മെഴ്സിഡീസ് ബെന്‍സ് V-ക്ലാസ്
2014 മുതല്‍ വിദേശ വിപണികളില്‍ വിലസുന്ന V-ക്ലാസിന്റെ മൂന്നാം തലുറയാണ് ബെന്‍സ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. കമ്പനി ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ എംപിവിയാണിത്.

വിപണിയില്‍ 68.40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 81.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. യാത്രക്കാര്‍ക്ക് കൂടുതല്‍ ലക്ഷ്വറി സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അകത്തളമാണ് V-ക്ലാസിന്റെ പ്രധാന സവിശേഷത.

ഇലക്ട്രിക് സ്ലൈഡിങ് ഡോര്‍, പനോരമിക് സണ്‍റൂഫ്, തെര്‍മോട്രോണിക് ക്ലൈമറ്റ് കണ്ട്രോള് സിസ്റ്റം, കമാന്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ നിരവധി ഫീച്ചറുകള്‍ വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഏഴ്, എട്ട് സീറ്റര്‍ ഓപ്ഷനില്‍ വാഹനം ലഭ്യമാകും. പിന്നിലുള്ള സീറ്റ് മടക്കി ബെഡ്ഡാക്കിയും മാറ്റാവുന്ന ലക്ഷ്വറി സ്ലീപ്പര്‍ ഓപ്ഷനും വാഹനത്തിലുണ്ട്.