Just In
- 14 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 17 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 19 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 1 day ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- News
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കും; മുഖ്യമന്ത്രി
- Sports
ISL 2020-21: സമനിലകളുടെ സണ്‍ഡേ, രണ്ടു മല്‍സരങ്ങളും ഒപ്പത്തിനൊപ്പം
- Movies
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതുതലമുറ MU-X എസ്‌യുവി അവതരിപ്പിച്ച് ഇസൂസു
ഇന്ത്യൻ വിപണിയിൽ എത്തുന്നതിന് മുമ്പ് പുതുതലമുറ MU-X എസ്‌യുവി ഇസൂസു തായ്‌ലൻഡ് വിപണിയിൽ അവതരിപ്പിച്ചു.

1.9 ലിറ്റർ ആക്റ്റീവ് AT 2 WD പതിപ്പിന് THB 1,109,000 (26.30 ലക്ഷം രൂപ) -ൽ ആരംഭിച്ച് ഏറ്റവും ഉയർന്ന 3.0 ലിറ്റർ 4WD പതിപ്പിന് THB 1,579,000 (37.45 ലക്ഷം രൂപ) വരെയാണ് എക്സ്-ഷോറൂം വില എന്ന് ഇസൂസുവിന്റെ തായ്‌ലൻഡ് ഡിവിഷൻ പ്രഖ്യാപിച്ചു.

ബ്രൗൺ മാരാകേഷ് ബ്രൗൺ, ഡോളമൈറ്റ് വൈറ്റ് പേൾ, റെഡ് എറ്റ്ന റെഡ്, ബവേറിയൻ ബ്ലാക്ക് മൈക്ക, ഗ്രേ ഐസ്ബെർഗ് സിൽവർ, ബോഹെമിയൻ സിൽവർ മെറ്റാലിക് എന്നീ ആറ് കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന വാഹനത്തിന് അകത്തും പുറത്തും നിരവധി അപ്‌ഡേറ്റുകൾ ലഭിക്കുന്നു.
MOST READ: ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

എസ്‌യുവിക്ക് 4,850 mm നീളവും 1,870 mm വീതിയും, 1,875 mm ഉയരവും 2,855 mm വീൽബേസും 235 mm ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കുന്നു.

2,845 mm വീൽബേസുള്ള മുൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ MU-X -ന് 25 mm നീളവും 10 mm വീതിയും 15 mm ഉയരവുമുണ്ട്, 10 mm വീൽബേസും നിർമ്മാതാക്കൾ വർധിപ്പിച്ചു. ഇന്ധന ടാങ്ക് ശേഷി 80 ലിറ്ററാണ്.
MOST READ: പുതുതലമുറ i20 അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഹ്യുണ്ടായി; ബുക്കിംഗ് ആരംഭിച്ചു

പവർട്രെയിനിനെ സംബന്ധിച്ചിടത്തോളം, 1.9 ലിറ്റർ VGS ടർബോ CRDI 16V DOHC ഡീസൽ എഞ്ചിൻ 3,600 rpm -ൽ 150 bhp കരുത്തും 1,800-2,600 rpm -ൽ പരമാവധി 350 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഇത് ജോടിയാക്കുന്നു. വലിയ 3.0 ലിറ്റർ ഇൻലൈൻ ഫോർ-പോട്ട് VGS ഡീസൽ 3,600 rpm -ൽ 190 bhp കരുത്തും 1,600-2,600 rpm -ൽ 450 Nm പരമാവധി torque ഉം പുറപ്പെടുവിക്കുന്നു.
MOST READ: തലമുറ മാറ്റത്തിനൊരുങ്ങി ഹോണ്ട WR-V; ഇനി എത്തുന്നത് ശരിക്കും ഒരു കോംപാക്‌ട് എസ്‌യുവി

അൾട്രാ-ഹൈ ടെൻസൈൽ സ്റ്റീൽ നിർമ്മാണത്തോടുകൂടിയ പുതിയ ബോഡി ഘടനയാണ് പുതിയ MU-X -നുള്ളതെന്നും ഐഡ്ലിംഗ് സ്റ്റാർട്ട് / സ്റ്റോപ്പ് ടെക്കിനൊപ്പം ഫ്രണ്ട്, റിയർ വെന്റിലേറ്റഡ് ഡിസ്ക് ബ്രേക്കുകളാണ് വാഹനത്തിൽ വരുന്നതെന്നും ഇസൂസു അവകാശപ്പെടുന്നു.

2021 ഇസൂസു MU-X സവിശേഷതകളിൽ പ്രൊജക്ടർ ബൈ-ബീം എൽഇഡി ഹെഡ്ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, ക്രോംഡ് ഫ്രണ്ട് ഗ്രില്ല്, എൽഇഡി ഫ്രണ്ട് ഫോഗ് ലൈറ്റുകൾ, സിഗ്നേച്ചർ എൽഇഡി ഡിമ്മർ ഉള്ള എൽഇഡി ടെയിൽ ലാമ്പുകൾ, 20 ഇഞ്ച് അലോയി വീലുകൾ, റൂഫ് റെയിലുകൾ, സിൽവർ സൈഡ് സ്റ്റെപ്പുകൾ എന്നിവ ഉൾപ്പെടുന്നു.

ബോഡി കളർ റിയർ ബമ്പർ സിൽവർ നിറത്തിൽ അലങ്കരിച്ച ടെയിൽഗേറ്റുമാണ് മറ്റൊരു എക്‌സ്റ്റീരിയർ ഡിസൈൻ ഹൈലൈറ്റ്.

ഇന്റീരിയറിന് ശ്രദ്ധേയമായ അപ്‌ഡേറ്റുകളും ലഭിച്ചിട്ടുണ്ട്. ഇതിന് നാല്-തരത്തിൽ ക്രമീകരിക്കാവുന്നതും ലെതറിൽ പൊതിഞ്ഞതുമായി സ്റ്റിയറിംഗ് വീൽ, ഡ്യുവൽ-സോൺ ഓട്ടോ എസി, റിയർ സ്പ്ലിറ്റ് എസി കൺട്രോൾ സ്വിച്ച്, സ്മാർട്ട് കീലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട് എന്നിവയുള്ള ഡ്യുവൽ ടോൺ ബ്രൗൺ, ബ്ലാക്ക് തീം ഉൾക്കൊള്ളുന്നു.

4.2 ഇഞ്ച് TFT MID, EPB, ഓട്ടോ ബ്രേക്ക് ഹോൾഡ് തുടങ്ങിയവയും നിർമ്മാതാക്കൾ വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ബ്രൗൺ ലെതർ ലെതർ ബക്കറ്റ് സീറ്റുകൾ, എട്ട് തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, രണ്ടാം-വരി 60:40 സ്പ്ലിറ്റ്, വോയ്‌സ് റെക്കഗ്നിഷനോടുകൂടിയ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ബ്ലൂടൂത്ത്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, എട്ട് സ്പീക്കറുകൾ എന്നിവ ലഭിക്കുന്നു.

കൂടാതെ ABS, EBD, BA, ESC, TC, HDC, ടെറൈൻ കമാൻഡ് ഷിഫ്റ്റ്-ഓൺ-ഫ്ലൈ, ഓട്ടോമാറ്റിക് ഹൈ ബീം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ആറ് എയർബാഗുകൾ, ADAS സിസ്റ്റം തുടങ്ങിയവ നിർമ്മാതാക്കൾ ഒരുക്കുന്നു.