15 ലക്ഷം ഇൻ‌ജെനിയം എഞ്ചിനുകൾ‌ നിർമിച്ച് ജ്വാഗർ ലാൻഡ് റോവർ

ജ്വാഗർ ലാൻഡ് റോവർ കാറുകളുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് ഇൻ‌ജെനിയം എഞ്ചിനുകൾ‌. 2015-ലാണ് ആദ്യമായി ഈ യൂണിറ്റ് ഒരു വാഹനത്തിൽ ഇടംപിടിക്കുന്നത്. തുടർന്ന് വളരെയധികം ഇനപ്രീതിയാണ് ഇന്ത്യൻ വിപണിയിൽ നിന്നും അതോടൊപ്പം അന്താരാഷ്ട്ര തലത്തിലും ഈ എഞ്ചിൻ നേടിയെടുത്തത്.

15 ലക്ഷം ഇൻ‌ജെനിയം എഞ്ചിനുകൾ‌ നിർമിച്ച് ജ്വാഗർ ലാൻഡ് റോവർ

ഇപ്പോൾ‌ തങ്ങളുടെ ഇംഗ്ലണ്ടിലെ നിർമാണ പ്ലാന്റിൽ‌ 15 ലക്ഷത്തിലധികം ഇൻ‌ജെനിയം എഞ്ചിനുകൾ‌ ഉത്‌പാദിപ്പിച്ചു കഴിഞ്ഞതായി ജാഗ്വർ‌ ലാൻ‌ഡ് റോവർ‌ അറിയിച്ചു. വോൾവർഹാംപ്ടണിലുള്ള ബ്രാൻഡിന്റെ പ്ലാന്റിൽ നിന്നും GBP ഒരു ബില്യൺ യൂണിറ്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

15 ലക്ഷം ഇൻ‌ജെനിയം എഞ്ചിനുകൾ‌ നിർമിച്ച് ജ്വാഗർ ലാൻഡ് റോവർ

നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ ഉപയോഗിച്ചാണ് ഈ ഇൻ‌ജെനിയം ശ്രേണി ആരംഭിച്ചത്. തുടർന്ന് 2016-ൽ നാല് സിലിണ്ടർ പെട്രോളും ഇതിൽ ചേർന്നു. അതിനുശേഷം സ്ട്രൈയ്റ്റ് പെട്രോൾ എഞ്ചിനും ലൈനപ്പിൽ എത്തി. പഴയ ഫോർഡിൽ നിന്നുമുള്ള V6 ന് പകരം ഒരു മൈൽഡ് ഹൈബ്രിഡ് സ്‌ട്രെയ്റ്റ്-സിക്സ് ഡീസലിനെയും കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

MOST READ: പുതുതലമുറ സ്‌കോര്‍പിയോ 2021-ല്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

15 ലക്ഷം ഇൻ‌ജെനിയം എഞ്ചിനുകൾ‌ നിർമിച്ച് ജ്വാഗർ ലാൻഡ് റോവർ

ജാഗ്വർ ഐ-പേസ് അവതരിപ്പിച്ചതു മുതൽ ഇലക്ട്രിക് ഡ്രൈവ് യൂണിറ്റുകളും ഈ സൗകര്യം ഒരുക്കുന്നു എന്നത് ശ്രദ്ധേയമാണ്. കമ്പനിയുടെ വോൾ‌വർ‌ഹാംപ്ടൺ‌ നിർമാണ കേന്ദ്രം കൂടുതൽ‌ വൈദ്യുതീകരണത്തിനും പ്രൊപ്പൽ‌ഷൻ‌ രീതികൾ‌ക്കും അനുയോജ്യമാക്കുകയാണ് JLR-ന്റെ അടുത്ത ലക്ഷ്യം.

15 ലക്ഷം ഇൻ‌ജെനിയം എഞ്ചിനുകൾ‌ നിർമിച്ച് ജ്വാഗർ ലാൻഡ് റോവർ

എങ്കിലും ഇൻ‌ജെനിയം സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് തുടരുന്നതോടൊപ്പം മോഡൽ ലൈനപ്പിന്റെ വൈദ്യുതീകരണവും ഹൈഡ്രജൻ ഫ്യുവൽ സെൽ എഞ്ചിൻ സൊല്യൂഷൻ സ്ഥാപിക്കുമെന്നും ജാഗ്വർ ലാൻഡ് റോവർ അറിയിച്ചു.

MOST READ: യുഎസ് വിപണിയിൽ പരിഷ്കരിച്ച കാമ്രി സെഡാൻ അവതരിപ്പിച്ച് ടൊയോട്ട

15 ലക്ഷം ഇൻ‌ജെനിയം എഞ്ചിനുകൾ‌ നിർമിച്ച് ജ്വാഗർ ലാൻഡ് റോവർ

ബർമിംഗ്ഹാമിലെ ഹാംസ് ഹാളിൽസ്ഥിതിചെയ്യുന്ന പുതിയ ബാറ്ററി അസംബ്ലി സെന്റർ ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾക്കായി പായ്ക്കുകൾ നിർമിക്കുന്നു.

15 ലക്ഷം ഇൻ‌ജെനിയം എഞ്ചിനുകൾ‌ നിർമിച്ച് ജ്വാഗർ ലാൻഡ് റോവർ

ടാറ്റ മോട്ടോർസിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വർ ലാൻഡ് റോവറിന് രണ്ട് ഡിസൈൻ, എഞ്ചിനീയറിംഗ് സൈറ്റുകൾ, മൂന്ന് വാഹന നിർമാണ സൗകര്യങ്ങൾ, യുകെയിൽ രണ്ട് എഞ്ചിൻ അസംബ്ലി പ്ലാന്റുകൾ എന്നിവയുണ്ട്. ചൈന, ബ്രസീൽ, ഇന്ത്യ, ഓസ്ട്രിയ, സ്ലൊവാക്യ എന്നിവിടങ്ങളിൽ വാഹന ഫാക്ടറികളും കമ്പനിക്കുണ്ട്.

MOST READ: ഹിമാലയം കീഴടക്കി പുത്തൻ മഹീന്ദ്ര ഥാർ, ലക്ഷ്യം പരീക്ഷണയോട്ടം

15 ലക്ഷം ഇൻ‌ജെനിയം എഞ്ചിനുകൾ‌ നിർമിച്ച് ജ്വാഗർ ലാൻഡ് റോവർ

2019-ൽ ആഗോളതലത്തിൽ 5,57,000 JLR മോഡലുകളാണ് നിരത്തിലെത്തിയത്. ഇന്ത്യയിലെ അസംബ്ലി പ്ലാന്റിനെക്കുറിച്ച് പറയുമ്പോൾ ബ്രാൻഡിന്റെ പൂനെ ഫാക്ടറി പ്രാദേശികമായി ജാഗ്വർ XE, XF സെഡാനുകളും F-പേസ് എസ്‌യുവിയും ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്ട്, റേഞ്ച് റോവർ ഇവോക്ക്, റേഞ്ച് റോവർ വെലാർ എന്നിവയും കൂട്ടിച്ചേർക്കുന്നു.

15 ലക്ഷം ഇൻ‌ജെനിയം എഞ്ചിനുകൾ‌ നിർമിച്ച് ജ്വാഗർ ലാൻഡ് റോവർ

രാജ്യത്ത് നിലവിൽ വന്ന പുതിയ ബിഎസ്-VI മലിനാകരണ മാനദണ്ഡങ്ങൾ കാരണം ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ ശ്രേണിയിൽ മിക്കവാറും പെട്രോൾ എഞ്ചിനുകൾ മാത്രമായി. ഡിസ്കവറി സ്പോർട്ടും റേഞ്ച് റോവർ ഇവോക്കും മാത്രമാണ് 2.0 ലിറ്റർ ഡീസൽ എഞ്ചിനിൽ വിപണിയിൽ എത്തുന്നത്. മറ്റ് മോഡലുകളിൽ ബിഎസ്-VI ഡീസൽ യൂണിറ്റുകൾ അവതരിപ്പിക്കുന്നത് കൊവിഡ് -19 കാരണം വൈകിയെങ്കിലും വരും മാസങ്ങളിൽ അവ പുറത്തിറക്കും.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Jaguar Land Rover Produced More Than 15 Lakh Ingenium Engines. Read in Malayalam
Story first published: Saturday, July 18, 2020, 12:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X