2021-ന്റെ തുടക്കത്തില്‍ ഇലക്ട്രിക് I-പേസ് അവതരിപ്പിക്കാനൊരുങ്ങി ജാഗ്വര്‍

I-പേസ് ഇലക്ട്രിക് സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി ജാഗ്വര്‍ ലാന്‍ഡ് റോവര്‍ (JLR). അടുത്ത വര്‍ഷം ആദ്യം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

2021-ന്റെ തുടക്കത്തില്‍ ഇലക്ട്രിക് I-പേസ് അവതരിപ്പിക്കാനൊരുങ്ങി ജാഗ്വര്‍

നിലവില്‍ ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ത്യന്‍ വിപണിയിലെ സാഹചര്യവും ഇതുതന്നെയാണ്. ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍ഡ് തങ്ങളുടെ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിക്കുകയും ചെയ്തുവെന്നും ജാഗ്വര്‍ വക്താവ് വെളിപ്പെടുത്തി.

2021-ന്റെ തുടക്കത്തില്‍ ഇലക്ട്രിക് I-പേസ് അവതരിപ്പിക്കാനൊരുങ്ങി ജാഗ്വര്‍

ഇതോടെയാണ് ഇപ്പോള്‍ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി വ്യക്തമാക്കിയത്, 2021-ന്റെ ആദ്യ പാദത്തില്‍ I-പേസ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.

MOST READ: ആക്ടിവയുടെ വില്‍പ്പന പൊടിപൊടിച്ചു; കേരളത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ബ്രാന്‍ഡായി ഹോണ്ട

2021-ന്റെ തുടക്കത്തില്‍ ഇലക്ട്രിക് I-പേസ് അവതരിപ്പിക്കാനൊരുങ്ങി ജാഗ്വര്‍

ജാഗ്വര്‍ I-പേസ് ആണ് ബ്രാന്‍ഡിന്റെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് ക്രോസ്ഓവര്‍. ഇത് ഇതിനകം തന്നെ ഇന്ത്യന്‍ വെബ്സൈറ്റില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഒരു പവര്‍ട്രെയിന്‍ ഓപ്ഷനും (EV 400) മൂന്ന് പതിപ്പുകളിലും (S, SE, HSE) കാര്‍ വാഗ്ദാനം ചെയ്യുന്നത്.

2021-ന്റെ തുടക്കത്തില്‍ ഇലക്ട്രിക് I-പേസ് അവതരിപ്പിക്കാനൊരുങ്ങി ജാഗ്വര്‍

I-പേസ് പവര്‍ ചെയ്യുന്നത് 90 കിലോവാട്ട്‌സ് ബാറ്ററി പായ്ക്കും രണ്ട് ഇലക്ട്രിക് മോട്ടോറുകളുമാണ്. ഈ ഇലക്ട്രിക് മോട്ടോര്‍ 394 bhp കരുത്തും 696 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: പോളോ, വെന്റോ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുമായി ഫോക്‌സ്‌വാഗണ്‍

2021-ന്റെ തുടക്കത്തില്‍ ഇലക്ട്രിക് I-പേസ് അവതരിപ്പിക്കാനൊരുങ്ങി ജാഗ്വര്‍

പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 470 കിലോമീറ്റര്‍ ദൂരം വരെ വാഹനത്തില്‍ സഞ്ചരിക്കാം. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പകമാവധി വേഗത. 4.8 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

2021-ന്റെ തുടക്കത്തില്‍ ഇലക്ട്രിക് I-പേസ് അവതരിപ്പിക്കാനൊരുങ്ങി ജാഗ്വര്‍

ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഢംബര കാര്‍ നിര്‍മാതാക്കളും ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ സ്പോര്‍ട്ട് യൂട്ടിലിറ്റി വെഹിക്കിള്‍ (SUV) ഉള്‍പ്പെടെ വാഹനങ്ങളുടെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പുകള്‍ അടുത്ത മാസങ്ങളില്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നുവെന്ന് ജെഎല്‍ആര്‍ വ്യക്തമാക്കിയിരുന്നു.

MOST READ: ഹോണ്ട സിറ്റി RS ഹൈബ്രിഡിന്റെ സവിശേഷതകൾ അറിയാം

2021-ന്റെ തുടക്കത്തില്‍ ഇലക്ട്രിക് I-പേസ് അവതരിപ്പിക്കാനൊരുങ്ങി ജാഗ്വര്‍

കൊറോണ വൈറസ് പ്രതിസന്ധി നേരിടുമ്പോള്‍ ക്രമേണ വിപണി തിരിച്ച് പിടിക്കലിന്റെ ഭാഗമായി ഇന്ത്യയില്‍ പുതിയ ഡിഫെന്‍ഡര്‍ എസ്‌യുവി നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. നവംബറിലെ ദീപാവലി പോലുള്ള പ്രധാന ഉത്സവങ്ങള്‍ക്ക് മുന്നോടിയായിട്ടായിരുന്നു വാഹനത്തിന്റെ അവതരണം.

2021-ന്റെ തുടക്കത്തില്‍ ഇലക്ട്രിക് I-പേസ് അവതരിപ്പിക്കാനൊരുങ്ങി ജാഗ്വര്‍

ഈ സമയത്ത് ഇന്ത്യക്കാര്‍ പലപ്പോഴും വലിയ വാങ്ങലുകള്‍ നടത്തുന്നു. 2009-ല്‍ ജെഎല്‍ആര്‍ പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനുശേഷം രാജ്യത്ത് ആദ്യമായാണ് ഓഫ്-റോഡിംഗ് എസ്‌യുവി ചുവടുവെക്കുന്നത്. ഡിഫെന്‍ഡറിനായുള്ള ബുക്കിംഗ് കമ്പനി ഇതിനകം തന്നെ ഓണ്‍ലൈനിലൂടെ ആരംഭിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വർ #jaguar
English summary
Jaguar Planning To Launch Electric I-PACE In India In Early 2021. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X