ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

മൾട്ടി-ബില്യൺ ഡോളർ JBM ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ JBM ഓട്ടോ ലിമിറ്റഡിന്റെ ബസ് ഡിവിഷൻ നിലവിലുള്ള രീതികളെ അപേക്ഷിച്ച് വളരെ മുൻ നിര ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിൽ മുൻ‌നിരക്കാരാണ്.

ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

ഇന്ത്യയിൽ ഉയർന്ന നിലവാരമുള്ളതും സൗകര്യപ്രദവും സുസ്ഥിരവുമായ പൊതു മൊബിലിറ്റി പരിഹാരങ്ങൾ പ്രദാനം ചെയ്യാനാണ് JBM ലക്ഷ്യമിടുന്നത്.

ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

JBM ഓട്ടോയുടെ ഇക്കോ-ലൈഫ് E9, E12 ഇലക്ട്രിക് ബസുകൾ ഓട്ടോ എക്‌സ്‌പോ 2020 -ൽ പുറത്തിറക്കി. റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.

ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

ഹരിത മൊബിലിറ്റി പ്രചരിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളുമായി പൊരുത്തപ്പെടുന്ന ഇന്ത്യയുടെ പ്രമുഖ വാഹന കമ്പനിയായ JBM ഓട്ടോ ലിമിറ്റഡ് 2020 ഓട്ടോ എക്‌സ്‌പോയിൽ ഇക്കോ-ലൈഫ് E9 ഇലക്ട്രിക് ബസ് പുറത്തിറക്കി.

ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

JBM ഗ്രൂപ്പ് ചെയർമാൻ ശ്രീ എസ്.കെ. ആര്യയും JBM ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ നിഷാന്ത് ആര്യയും ചേർന്നാണ് ബസ് അവതരിപ്പിച്ചത്.

ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

സീറോ എമിഷൻ വെഹിക്കിൾ (ZEV) ആയ ഇക്കോ-ലൈഫ് 10 വർഷത്തിനിടയിൽ 1000 ടണ്ണിന് തുല്യമായ കാർബൺ ഡൈ ഓക്സൈഡും 350,000 ലിറ്റർ ഡീസലും ലാഭിക്കുന്നു.

ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

അതിവേഗ ചാർജിംഗ് ലിഥിയം ബാറ്ററികളാൽ പ്രവർത്തിക്കുന്ന ഇക്കോ-ലൈഫിന് നഗരത്തിന്റെ ട്രാഫിക് അവസ്ഥയെ ആശ്രയിച്ച് ഒരൊറ്റ ചാർജിൽ 125-150 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും.

ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

ഇ-മൊബിലിറ്റിക്ക് സമ്പൂർണ്ണ ഇക്കോസിസ്റ്റം പരിഹാരങ്ങൾ നൽകിക്കൊണ്ട് ഇലക്ട്രിക് വാഹന വിഭാഗത്തിലെ സമ്പൂർണ്ണ പരിഹാര ദാതാവാവാനാണ് JBM -ന്റെ ലക്ഷ്യം.

ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

അതായത് നഗരത്തിനുള്ളിലെ സാഹചര്യങ്ങൾ അടിസ്ഥാനമാക്കി ഇലക്ട്രിക് ബസ്, ബാറ്ററി സാങ്കേതികവിദ്യ, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവ ഒരുക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം.

ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

അതിവേഗ പ്ലഗ്-ഇൻ ചാർജിംഗ് സംവിധാനത്തിലൂടെ ചാർജ് ചെയ്യാവുന്ന ലിഥിയം ബാറ്ററികളാണ് ഇക്കോ-ലൈഫിൽ നൽകിയിരിക്കുന്നത്.

ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

തികച്ചും സൗകര്യപ്രദമായ യാത്രാ പരിഹാരം വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് ബസ് സാങ്കേതികവിദ്യ ജനസംഖ്യാശാസ്‌ത്രവും ഭൂമിശാസ്ത്രപരവുമായ അവസ്ഥകളെ ആശ്രയിച്ച് സിറ്റി ബസ് പ്രവർത്തനത്തിന് അനുയോജ്യമാണ്.

ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

സീറോ എമിഷൻ പൊതുഗതാഗത പരിഹാരങ്ങൾ ഉറപ്പുവരുത്താൻ തങ്ങൾക്ക് ഒരു നീണ്ട യാത്രയാണുള്ളത്, ഇലക്ട്രിക് ബസുകൾ ഇതിന് ഒരു ഉത്തേജകമാകുമെന്ന് JBM ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ നിഷാന്ത് ആര്യ പറഞ്ഞു.

ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ സുസ്ഥിര ഇവി നയങ്ങൾ സൃഷ്ടിക്കുന്നതിൽ ഏർപ്പെടുന്നു, ഇന്ത്യ FAME-II ലക്ഷ്യങ്ങൾ നേടിയാൽ ലോകത്തെ ഇ-വാഹനങ്ങളുടെ എണ്ണത്തിൽ ലോകത്തെ മികച്ച മൂന്ന് രാജ്യങ്ങളിൽ ഒന്നായിരിക്കും.

ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

10 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഇ-മൊബിലിറ്റി വിഭാഗത്തിലും അനുബന്ധ മേഖലകളിലും പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച മൂത്ത സഹോദരൻ E12 -നോടൊപ്പം ചേർന്ന് ഇക്കോ-ലൈഫ് E9 തങ്ങളുടെ ഇലക്ട്രിക് ബസ് ശ്രേണി കൂടുതൽ വികസിപ്പിക്കുന്നു.

ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇക്കോ-ലൈഫ് സീരീസ് രൂപകൽപ്പന ചെയ്യുകയും പ്രാദേശികവൽക്കരിക്കുകയും ചെയ്തു. ശുദ്ധമായ ഊർജ്ജ ഉൽ‌പാദനം മുതൽ ഹരിത ഊർജ്ജ ഉപഭോഗം വരെയുള്ള പരിഹാരങ്ങൾ ‘വെൽ ടു വീൽ'കൺസെപ്റ്റിൽ തങ്ങൾ ഉൾക്കൊള്ളിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

ഫരീദാബാദ് (ഹരിയാന), കോസി (ഉത്തർപ്രദേശ്) എന്നിവിടങ്ങളിലെ കമ്പനിയുടെ ഹൈടെക് നിർമ്മാണശാലകളിലാണ് ഇക്കോ-ലൈഫ് നിർമ്മിക്കുന്നത്. പ്രതിവർഷം 2000 ബസുകൾ നിർമ്മിക്കാനുള്ള ശേഷി ഈ പ്ലാന്റുകളിലുണ്ട്.

ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

പരമാവധി ശക്തിയും കുറഞ്ഞ ഭാരവും ഉറപ്പുവരുത്തുന്നതിനായി ഇക്കോ-ലൈഫിന് ഒരു കോറോഷൻ റെസിസ്റ്റന്റ് ലാൻഡർ ഫ്രെയിം ഘടനയാണ് നൽകിയിരിക്കുന്നത്.

ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

മുന്നിലും/ വശങ്ങളിലും നിന്നുള്ള കൂട്ടിയിടി, റോൾഓവർ അപകടങ്ങൾ എന്നിവ ഉണ്ടായാൽ സുരക്ഷയ്ക്കായി ആഗോള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന സുരക്ഷാ ക്രമീകരണങ്ങൾ വാഹനത്തിലുണ്ട്.

ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

ജി‌പി‌എസിലേക്ക് കണക്റ്റുചെയ്‌തിരിക്കുന്ന പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (PIS), വെഹിക്കിൾ ഹെൽത്ത് മോണിറ്ററിംഗ് സിസ്റ്റം, ബാറ്ററി മാനേജുമെന്റ് സിസ്റ്റം, ഫയർ ഡിറ്റക്ഷൻ & സപ്രഷൻ സിസ്റ്റം തുടങ്ങിയ മറ്റ് യൂട്ടിലിറ്റി സവിശേഷതകളും ഇക്കോ-ലൈഫ് ഉൾക്കൊള്ളുന്നു.

ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

ഇലക്ട്രോണിക് ബ്രേക്കിംഗ് സിസ്റ്റവും നൂതന ഇലക്ട്രിക് ഡ്രൈവ് സംവിധാനവും ഇക്കോ-ലൈഫിലുണ്ട്. ഡ്രൈവർമാരെ സംബന്ധിച്ചിടത്തോളം, എർഗണോമിക് രൂപകൽപ്പന ചെയ്ത ടച്ച് സ്‌ക്രീൻ ഡാഷ്‌ബോർഡ് ഒരു ഉപയോക്തൃ-സൗഹാർദമായ സംവിധാനവും നൽകുന്നു.

ഓട്ടോ എക്സപോ 2020: പുതു നിര ഇലക്ട്രിക് ബസുകളുമായി JBM ഓട്ടോ ലിമിറ്റഡ്

ഇത് ഡ്രൈവർമാരെ അശ്രദ്ധരാക്കാതെ ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കുന്നു. അടുത്തിടെ പ്രഖ്യാപിച്ച നയ പരിഷ്കാരങ്ങളായ FAME II, ഘട്ടം ഘട്ടമായുള്ള നിർമ്മാണ പരിപാടി മുതലായവയിലൂടെ ഇന്ത്യയിൽ ഇ-വാഹനങ്ങളുടെ വിന്യാസം അതിവേഗം ശക്തി പ്രാപിച്ചിരിക്കുകയാണ്.

Most Read Articles

Malayalam
English summary
JBM Auto’s ECO-LIFE e9 and e12 Electric Buses unveiled at the Auto Expo 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X