പരീക്ഷണയോട്ടം തുടര്‍ന്ന് ഏഴ് സീറ്റര്‍ ജീപ്പ് കോമ്പസ്; സ്‌പൈ ചിത്രങ്ങള്‍

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് തങ്ങളുടെ ജനപ്രിയ കോമ്പസ് എസ്‌യുവിയുടെ ഏഴ് സീറ്റര്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്.

പരീക്ഷണയോട്ടം തുടര്‍ന്ന് ഏഴ് സീറ്റര്‍ ജീപ്പ് കോമ്പസ്; സ്‌പൈ ചിത്രങ്ങള്‍

പുതിയ ജീപ്പ് കോമ്പസ് ഏഴ് സീറ്റര്‍ 2021-ല്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സ്റ്റാന്‍ഡേര്‍ഡ് അഞ്ച് സീറ്റര്‍ മോഡലിനെക്കാള്‍ നിരവധി മാറ്റങ്ങളും അപ്ഡേറ്റുകളും വാഹനത്തില്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചേക്കും.

പരീക്ഷണയോട്ടം തുടര്‍ന്ന് ഏഴ് സീറ്റര്‍ ജീപ്പ് കോമ്പസ്; സ്‌പൈ ചിത്രങ്ങള്‍

ഇന്ത്യന്‍ നിരത്തുകളില്‍ നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും, ഇപ്പോള്‍ ഓവര്‍ഡ്രൈവ് വരാനിരിക്കുന്ന ഏഴ് സീറ്റര്‍ കോമ്പസ് എസ്‌യുവിയുടെ പുതിയ സ്‌പൈ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

MOST READ: നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാം; തണ്ടർബേർഡിന്റെ പിൻഗാമി മെറ്റിയർ 350 നവംബർ ആറിന് എത്തും

പരീക്ഷണയോട്ടം തുടര്‍ന്ന് ഏഴ് സീറ്റര്‍ ജീപ്പ് കോമ്പസ്; സ്‌പൈ ചിത്രങ്ങള്‍

പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. പുതിയ സ്‌പൈ ചിത്രങ്ങളില്‍ നോക്കിയാല്‍, ഏഴ് സീറ്റര്‍ കോമ്പസിന്റെ പിന്‍ഭാഗം വളരെയധികം പുനര്‍നിര്‍മ്മിച്ചതായി കാണപ്പെടുന്നു.

പരീക്ഷണയോട്ടം തുടര്‍ന്ന് ഏഴ് സീറ്റര്‍ ജീപ്പ് കോമ്പസ്; സ്‌പൈ ചിത്രങ്ങള്‍

സ്റ്റാന്‍ഡേര്‍ഡ് എസ്‌യുവിയേക്കാള്‍ അതിശയോക്തി കലര്‍ന്ന പുതിയ സെറ്റ് വീല്‍ ആര്‍ച്ചുകളുമായാണ് ഇപ്പോള്‍ പിന്‍ഭാഗം വരുന്നത്. ഏഴ് സീറ്റര്‍ പതിപ്പില്‍ ഇപ്പോള്‍ പുതിയ D-പില്ലറും റിയര്‍ ക്വാര്‍ട്ടര്‍ ഗ്ലാസും ഉണ്ട്.

MOST READ: എലൈറ്റ് i20 മോഡലിന് ആകര്‍ഷമായ ഓഫറുമായി ഹ്യുണ്ടായി

പരീക്ഷണയോട്ടം തുടര്‍ന്ന് ഏഴ് സീറ്റര്‍ ജീപ്പ് കോമ്പസ്; സ്‌പൈ ചിത്രങ്ങള്‍

വര്‍ദ്ധിച്ച അളവുകളെയും വിപുലീകരിച്ച ഏഴ് സീറ്റര്‍ പതിപ്പിന്റെ മൊത്തത്തിലുള്ള രൂപത്തെയും നന്നായി പൊരുത്തപ്പെടുത്തുന്നതിന് ജീപ്പിന് എസ്‌യുവിയുടെ പിന്‍ പ്രൊഫൈല്‍ ചെറുതായി പുനര്‍നിര്‍മ്മിക്കാനും കഴിയും. അതേസമയം മുന്‍ഭാഗം സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.

പരീക്ഷണയോട്ടം തുടര്‍ന്ന് ഏഴ് സീറ്റര്‍ ജീപ്പ് കോമ്പസ്; സ്‌പൈ ചിത്രങ്ങള്‍

എന്നിരുന്നാലും ഏഴ് സീറ്റര്‍ ജീപ്പ് കോമ്പസിന് പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫ്രണ്ട് ഗ്രില്‍, ബമ്പര്‍, ബോണറ്റ് ഡിസൈന്‍ എന്നിവ ലഭിച്ചേക്കുമെന്നാണ് വിവരം. അളവുകള്‍ കണക്കിലെടുക്കുമ്പോള്‍, ഏഴ് സീറ്റര്‍ കോമ്പസ് എസ്‌യുവിയുടെ വീല്‍ബേസും അല്‍പ്പം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: നിസാൻ മാഗ്നൈറ്റ് എത്തുന്നത് എട്ട് കളർ ഓപ്ഷനുകളിൽ; ജനുവരിയിൽ വിൽപ്പനയ്ക്ക് സജ്ജമായേക്കും

പരീക്ഷണയോട്ടം തുടര്‍ന്ന് ഏഴ് സീറ്റര്‍ ജീപ്പ് കോമ്പസ്; സ്‌പൈ ചിത്രങ്ങള്‍

മൂന്നാം നിരയിലെ ഇരിപ്പിടത്തിനുള്ള ഇടം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. എന്നിരുന്നാലും, ഈ വിശദാംശങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മെക്കാനിക്കലുകളുടെ കാര്യത്തില്‍, പുതിയ ജീപ്പ് കോമ്പസ് 7 സീറ്റര്‍ അതേ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

പരീക്ഷണയോട്ടം തുടര്‍ന്ന് ഏഴ് സീറ്റര്‍ ജീപ്പ് കോമ്പസ്; സ്‌പൈ ചിത്രങ്ങള്‍

ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ ഈ എഞ്ചിന്‍ 173 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: 20 വർഷം കഴിഞ്ഞിട്ടും കെ ബി ഗണേഷ്കുമറിന് ഇന്നും പ്രിയങ്കരൻ തന്റെ ടൊയോട്ട ക്വാളിസ് തന്നെ

പരീക്ഷണയോട്ടം തുടര്‍ന്ന് ഏഴ് സീറ്റര്‍ ജീപ്പ് കോമ്പസ്; സ്‌പൈ ചിത്രങ്ങള്‍

വിപണിയില്‍ എത്തിയാല്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, ഇസൂസു MU-X, എംജി ഗ്ലോസ്റ്റര്‍, ടാറ്റ ഗ്രാവിറ്റാസ് എന്നിവരായിരിക്കും എതിരാളികള്‍. കോമ്പസ് ഏഴ് സീറ്റര്‍ എസ്‌യുവിക്ക് ഏകദേശം 26 ലക്ഷം മുതല്‍ 32 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass 7-Seater SUV Spied Testing In India. Read in Malayalam.
Story first published: Thursday, October 22, 2020, 16:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X