പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്, കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ജൂണ്‍ മാസത്തില്‍ കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അമേരിക്കന്‍ വിപണിയില്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരുന്നു.

പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

ഇതിന് പിന്നാലെ വാഹനത്തിന്റെ പരീക്ഷണയോട്ടം ഇന്ത്യന്‍ നിരത്തുകളിലും നിര്‍മ്മാതാക്കള്‍ ആരംഭിച്ചിരുന്നു. പരീക്ഷണയോട്ടത്തിന്റെ ഏതാനും ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്. ഓട്ടോകാര്‍ ഇന്ത്യയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ തവണയില്‍ നിന്നും വ്യത്യസ്തമായി വാഹനത്തിന്റെ അകത്തളം വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അകത്തളം ഭാഗികമായി മറച്ചിട്ടുണ്ടെങ്കിലും ഏതാനും ചില സവിശേഷതകള്‍ വ്യക്തമായി കാണാന്‍ സാധിക്കും.

MOST READ: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ഒന്നാമൻ മാരുതി ബലേനോ

പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

സെന്റര്‍ കണ്‍സോളിലാണ് പ്രധാന മാറ്റങ്ങള്‍ കാണുന്നത്. പുതിയതും വലുതുമായ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ കാണാന്‍ സാധിക്കും. പുതിയ കോമ്പസില്‍ എഫ്സിഎയുടെ ഏറ്റവും പുതിയ യുകണക്ട് 5 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അവതരിപ്പിക്കും.

പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

യുകണക്ട് സ്മാര്‍ട്ട്‌ഫോണ്‍ അപ്ലിക്കേഷനുമായി ചേര്‍ന്ന് ഉപയോക്താക്കള്‍ക്ക് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനും, കാലാവസ്ഥാ നിയന്ത്രണം മുന്‍കൂട്ടി ക്രമീകരിക്കല്‍ എന്നിവ പോലുള്ള പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കാനും സാധിക്കും.

MOST READ: നാലാം തലമുറ ഹോണ്ട സിറ്റിയുടെ ഉയര്‍ന്ന വകഭേദങ്ങള്‍ പിന്‍വലിച്ചേക്കും

പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

10.1 ഇഞ്ച് വരെ വലുപ്പമുള്ള സ്‌ക്രീന്‍ ആയിരിക്കും അതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ മോഡലില്‍ 8.4 ഇഞ്ചാണ്. വലിയ സ്‌ക്രീനിനു പുറമെ, ഗ്ലോസി ബ്ലാക്ക് ഫിനിഷുള്ള കണ്‍ട്രോള്‍ സ്വിച്ചുകള്‍ കാണാം. എസ്‌യുവിയുടെ ഡാഷ്ബോര്‍ഡില്‍ മറ്റ് മാറ്റങ്ങള്‍ക്കൊപ്പം സ്ഥാനം മാറ്റിയ ക്ലൈമറ്റ് കണ്‍ട്രോള്‍ സ്വിച്ചുകളും കാണാം.

പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

കൂടാതെ, കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റില്‍ ഒരു പുതിയ സ്റ്റിയറിംഗ് വീലും ലഭിക്കും. ഇത് വരാനിരിക്കുന്ന ഏഴ് സീറ്റുകളുള്ള 'D-എസ്‌യുവി' പോലെ ഭാവിയിലെ ജീപ്പ് മോഡലുകളില്‍ കാണാന്‍ കഴിയും. ക്യാബിന്‍ മെറ്റീരിയലുകളുടെയും അപ്ഹോള്‍സ്റ്ററിയും ഗുണനിലവാരം മെച്ചപ്പെടുത്തി എന്നതും പുതിയ പതിപ്പിന്റെ സവിശേഷതയാണ്.

MOST READ: വിദ്യാർഥികളുടെ രൂപകൽപ്പനയിൽ ഒരുങ്ങിയ സ്കോഡ സ്ലാവിയ കൺസെപ്റ്റ്

പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

2017 -ലാണ് നിലവിലെ പതിപ്പ് വില്‍പ്പനയ്ക്ക് എത്തുന്നത്. ജീപ്പ് ബ്രാന്‍ഡില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വീകാര്യത നേടിയ മോഡലാണ് കോമ്പസ്. അതുകൊണ്ട് തന്നെ മോഡലിന് നവീകരണം ആവശ്യമാണ്.

പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

ആഗോള വിപണിയില്‍ അവതരിപ്പിച്ച മോഡലിലെ മാറ്റങ്ങള്‍ എല്ലാം തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന മോഡലുകളിലും ഇടംപിടിച്ചേക്കും. സെവന്‍ സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഫോഗ്‌ലാമ്പുകള്‍, പുതിയ വീല്‍ ഓപ്ഷനുകള്‍, ഡ്യുവല്‍-ടിപ്പ് എക്‌സ്‌ഹോസ്റ്റ് മുതലായവ പുതിയ പതിപ്പിലെ സവിശേഷതകളാണ്.

MOST READ: മോപ്പെഡ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത, ഇലക്‌ട്രിക് അവതാരത്തിൽ കൈനറ്റിക് ലൂണ തിരിച്ചെത്തുന്നു

പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ആഗോള വിപണിയില്‍ ഉള്ള മോഡലിന് കരുത്ത് നല്‍കുന്നത്. ഇത് രാണ്ട് രീതിയിലാണ് കമ്പനി ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഒന്നാമത്തേത് 128 bhp കരുത്തും 270 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ ആണ് ഗിയര്‍ബോക്സ്.

പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

അതേസമയം ഈ എഞ്ചിന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കില്ല. നിലവില്‍ ബിഎസ് VI -ലേക്ക് നവീകരിച്ച എഞ്ചിന്‍ കരുത്തിലാണ് കോമ്പസ് വില്‍പ്പനയ്ക്ക് എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass Facelift Interior Spied. Read in Malayalam.
Story first published: Wednesday, July 22, 2020, 14:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X