കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ജീപ്പ്

കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഈ മാസത്തിന്റെ തുടക്കത്തിലാണ് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്പ് അവതരിപ്പിക്കുന്നത്. ഈ പതിപ്പിനെ അധികം വൈകാതെ തന്നെ ഇന്ത്യന്‍ വിപണിയിലും വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ജീപ്പ്

2017 -ലാണ് നിലവിലെ പതിപ്പ് വില്‍പ്പനയ്ക്ക് എത്തുന്നത്. ജീപ്പ് ബ്രാന്‍ഡില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വീകാര്യത നേടിയ മോഡലാണ് കോമ്പസ്. അതുകൊണ്ട് തന്നെ മോഡലിന് നവീകരണം ആവശ്യമാണ്.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ജീപ്പ്

ആഗോള വിപണിയില്‍ അവതരിപ്പിച്ച ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അരങ്ങേറ്റം ഇന്ത്യന്‍ വിപണിയില്‍ വൈകില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന ചിത്രങ്ങള്‍. നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് റഷ്‌ലൈന്‍ പങ്കുവെച്ചിരിക്കുന്നത്.

MOST READ: ബിഎസ് VI ഗ്രാസിയ 125 അവതരിപ്പിച്ച് ഹോണ്ട; വില 73,336 രൂപ

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ജീപ്പ്

ഇത് ആദ്യമായിട്ടാണ് കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത്. പൂര്‍ണമായും മൂടികെട്ടിയാണ് വാഹനം പരീക്ഷണയോട്ടം നടത്തുന്നത്. ഉത്സവ സീസണില്‍ (2020 നവംബര്‍) പുതിയ പതിപ്പിനെ നിരത്തിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ജീപ്പ്

എന്നാല്‍ അത് സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. താത്കാലികമായി നല്‍കിയിരിക്കുന്ന അഞ്ച് സ്‌പോക്ക് അലോയി വീലുകള്‍ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കും.

MOST READ: പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി; 43 ശതമാനത്തിന്റെ ഇടിവുമായി ടാറ്റ

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ജീപ്പ്

ആഗോള വിപണിയില്‍ അവതരിപ്പിച്ച മോഡലിലെ മാറ്റങ്ങള്‍ എല്ലാം തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന മോഡലുകളിലും ഇടംപിടിച്ചേക്കും. സെവന്‍ സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഫോഗ്‌ലാമ്പുകള്‍, പുതിയ വീല്‍ ഓപ്ഷനുകള്‍, ഡ്യുവല്‍-ടിപ്പ് എക്സ്ഹോസ്റ്റ് മുതലായവ പുതിയ പതിപ്പിലെ സവിശേഷതകളാണ്.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ജീപ്പ്

അകത്തളത്തിലും ജീപ്പ് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. 8.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ഏറ്റവും പുതിയ യുകണക്ട് 5.0 സോഫ്റ്റ്‌വെയര്‍, ആമസോണ്‍ അലക്‌സാ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്.

MOST READ: ചൈനീസ് നിർമ്മാതാക്കൾക്ക് രാജ്യത് ചുവപ്പു കൊടി; കരാറുകൾ മരവിപ്പിച്ച് മഹാരാഷ്ട്ര സർക്കാർ

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ജീപ്പ്

യുകണക്ട് സ്മാര്‍ട്ട്ഫോണ്‍ അപ്ലിക്കേഷനുമായി ചേര്‍ന്ന് ഉപയോക്താക്കള്‍ക്ക് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനും, കാലാവസ്ഥാ നിയന്ത്രണം മുന്‍കൂട്ടി ക്രമീകരിക്കല്‍ എന്നിവ പോലുള്ള പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കാനും സാധിക്കും. ക്യാബിന്‍ മെറ്റീരിയലുകളുടെയും അപ്‌ഹോള്‍സ്റ്ററിയും ഗുണനിലവാരം മെച്ചപ്പെടുത്തി എന്നതും പുതിയ പതിപ്പിന്റെ സവിശേഷതയാണ്.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ജീപ്പ്

1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ആഗോള വിപണിയില്‍ ഉള്ള മോഡലിന് കരുത്ത് നല്‍കുന്നത്. ഇത് രാണ്ട് രീതിയിലാണ് കമ്പനി ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഒന്നാമത്തേത് 128 bhp കരുത്തും 270 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ ആണ് ഗിയര്‍ബോക്‌സ്.

MOST READ: മഹീന്ദ്ര ഫോര്‍ഡ് കൂട്ടുകെട്ടില്‍ പിറക്കുന്നത് 9 എസ്‌യുവികള്‍; മുടക്കുന്നത് 4,300 കോടി രൂപ

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ജീപ്പ്

അതേസമയം ഈ എഞ്ചിന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കില്ല. നിലവില്‍ ബിഎസ് VI -ലേക്ക് നവീകരിച്ച എഞ്ചിന്‍ കരുത്തിലാണ് കോമ്പസ് വില്‍പ്പനയ്ക്ക് എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass Facelift Spied In India Ahead Of Launch. Read in Malayalam.
Story first published: Wednesday, June 24, 2020, 18:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X