കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം, പരീക്ഷണയോട്ടവുമായി ജീപ്പ്

മുഖംമിനുക്കി അടുത്തിടെ അന്താരാഷ്ട്ര വിപണിയിൽ എത്തിയ ജീപ്പ് കോമ്പസ് ഇന്ത്യൻ വിപണിയിലേക്കും ചുവടുവെക്കാൻ ഒരുങ്ങുകയാണ്. 2017-ൽ ആഭ്യന്തര തലത്തിൽ വിൽപ്പനയ്ക്ക് എത്തിയ അമേരിക്കൻ എസ്‌യുവി അതിനുശേഷം സാങ്കേതികവിദ്യയുടെയും പുതിയ വേരിയന്റുകളുടെയും കാര്യത്തിൽ കുറച്ച് പരിഷ്ക്കരണങ്ങളും അവതരിപ്പിച്ചു.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം, പരീക്ഷണയോട്ടവുമായി ജീപ്പ്

എന്നാൽ ഇത്തവണ കോമ്പസ് എസ്‌യുവിക്ക് സമഗ്രമായ ഫെയ്‌സ്‌ലിഫ്റ്റാണ് ജീപ്പ് സമ്മാനിക്കുക. ഇപ്പോൾ ഇന്ത്യൻ നിരത്തുകളിൽ വാഹനത്തിന്റെ പരീക്ഷണയോട്ടം നടത്തിവരികയാണ് കമ്പനി. പൂർണമായും മറച്ചുവെച്ച രീതിയിൽ പരീക്ഷണം നടത്തുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രങ്ങൾ കാർദേഖോ പുറത്തുവിട്ടിട്ടുണ്ട്.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം, പരീക്ഷണയോട്ടവുമായി ജീപ്പ്

എൽഇഡി ലൈറ്റിംഗ്, ടെയിൽ‌ ലാമ്പുകൾ, ബമ്പറുകൾ എന്നിവയിൽ പരാക്കാരങ്ങൾ ജീപ്പ് അവതരിപ്പിക്കും. അതിൽ ഏറ്റവും വലിയ മാറ്റം വരുന്നത് കോമ്പസിന്റെ മുൻവശത്ത് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഇത് ജീപ്പ് ബ്രാൻഡിന്റെ 7-സ്ലാറ്റ് ഗ്രിൽ ഡിസൈൻ നിലനിർത്തും എന്നതും ശ്രദ്ധേയമാണ്.

MOST READ: ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി; ബെന്റ്‌ലി ബെന്റേഗ ഫെയ്‌സ്‌‌ലിഫ്റ്റ് ജൂൺ 30-ന് വിപണിയിൽ എത്തും

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം, പരീക്ഷണയോട്ടവുമായി ജീപ്പ്

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത കോമ്പസിന് ഏറ്റവും സുപ്രധാന മാറ്റങ്ങൾ ലഭിക്കുന്നത് ക്യാബിനകത്തായിരിക്കും. ജീപ്പിന്റെ ഏറ്റവും പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ആമുഖമാണ് പ്രതീക്ഷിക്കുന്ന പരിഷ്ക്കരണങ്ങളിൽ ഒന്ന്. ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസ് ഏറ്റവും പുതിയ യൂകണക്ട് 5 സിസ്റ്റം പ്രവർത്തിക്കുന്ന 12.3 ഇഞ്ച് പുതിയ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ഇന്ത്യൻ വിപണിയിൽ പരിചയപ്പെടുത്തും.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം, പരീക്ഷണയോട്ടവുമായി ജീപ്പ്

വലിയ യൂണിറ്റും മറ്റ് കൺട്രോൾ പാനലുകളും നവീകരിക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ മാറ്റത്തിന് വിധേയമാകുന്ന മറ്റൊരു ഭാഗം ഡാഷ്‌ബോർഡ് ലേഔട്ട് ആയിരിക്കും. ഹെഡ്-അപ്പ് ഡിസ്പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ വലിയ ഡിസ്പ്ലേ എന്നിവയും ജീപ്പ് കോമ്പസിലെ മറ്റ് പ്രധാന സവിശേഷതകളിൽ ഉൾപ്പെടാം.

MOST READ: മുൽസേൻ ആഡംബര സെഡാനിന്റെ ഉത്പാദനം അവസാനിപ്പിച്ച് ബെന്റലി

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം, പരീക്ഷണയോട്ടവുമായി ജീപ്പ്

എഞ്ചിന്റെ കാര്യത്തിൽ ഇന്ത്യൻ പതിപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിലും 2.0 ലിറ്റർ ഡീസൽ ഓപ്ഷൻ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് നിലവിൽ 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കും. ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി തെരഞ്ഞെടുക്കാൻ സാധിക്കും.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം, പരീക്ഷണയോട്ടവുമായി ജീപ്പ്

കോമ്പസിന്റെ 4x4 വേരിയന്റുകൾക്കുള്ള എഞ്ചിൻ ഓപ്ഷൻ കൂടിയാണിത്. എന്നിരുന്നാലും 163 bhp വികിപ്പിക്കുന്ന 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന് പകരം ബ്രാൻഡിന്റെ പുതിയ 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ജീപ്പ് ഇന്ത്യയിൽ എത്തിക്കും.

MOST READ: ഒക്ടാവിയ സിഎന്‍ജി പതിപ്പിനെ വെളിപ്പെടുത്തി സ്‌കോഡ

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം, പരീക്ഷണയോട്ടവുമായി ജീപ്പ്

ഇത് യൂറോപ്യൻ കമ്പോളങ്ങൾക്കായുള്ള 2020 കോമ്പസിൽ അവതരിപ്പിക്കുന്ന അതേ യൂണിറ്റാണ്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോ എന്നിവയും പുതിയ പെട്രോൾ എഞ്ചിന് ലഭിക്കും.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം, പരീക്ഷണയോട്ടവുമായി ജീപ്പ്

അടുത്ത വർഷം ആദ്യ പകുതിയിൽ ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 16.49 ലക്ഷം മുതൽ 24.99 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ നിലവിലെ എക്സ്ഷോറൂം വില. എന്നാൽ വരാനിരിക്കുന്ന മോഡലിന് വില അധികം മുടക്കേണ്ടി വരും.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം, പരീക്ഷണയോട്ടവുമായി ജീപ്പ്

ടാറ്റ ഹാരിയർ, എം‌ജി ഹെക്ടർ, ഹ്യുണ്ടായി ട്യൂസോൺ, സ്കോഡ കരോക്ക്, വരാനിരിക്കുന്ന പുതുതലമുറ മഹീന്ദ്ര XUV500, സിട്രൺ C5 എയർക്രോസ് എന്നീ മോഡലുകളാകും ഇന്ത്യൻ വിപണിയിലെ ഫെയ്‌സ്‌ലിഫ്റ്റ് കോമ്പസ് എസ്‌യുവിയുടെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass Facelift SUV Spied In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X