കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് കരുത്തായി 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും; അവതരണം ജൂണ്‍ നാലിന്

അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്പ് കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. 2020 ജൂണ്‍ 4-ന് മോഡലിനെ അവതരിപ്പിച്ചേക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് കരുത്തായി 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും; അവതരണം ജൂണ്‍ നാലിന്

ഈ വര്‍ഷം അവസാനമോ, 2020 -ന്റെ തുടക്കത്തിലോ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തും. ബ്രാന്‍ഡില്‍ നിന്നും രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ കൂടിയാണ് കോമ്പസ്.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് കരുത്തായി 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും; അവതരണം ജൂണ്‍ നാലിന്

അടുത്തിടെ പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പുറത്തുവന്നിരുന്നു. ചെറിയ ഡിസൈന്‍ നവീകരണങ്ങള്‍ക്കൊപ്പമായിരിക്കും എസ്‌യുവി വിപണിയില്‍ ഇടംപിടിക്കുക. മുന്‍വശത്ത് നിലവിലെ ഹെഡ്‌ലാമ്പുകള്‍ക്ക് പകരമായി പുനര്‍നിര്‍മിച്ച ചെറിയ യൂണിറ്റാകും ഒരുങ്ങുക.

MOST READ: 2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് കരുത്തായി 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും; അവതരണം ജൂണ്‍ നാലിന്

മുന്‍ ഗ്രില്‍, ബമ്പര്‍ എന്നിവയും ഇതോടൊപ്പം പുതുക്കും. സിഗ്നേച്ചര്‍ സെവന്‍ സ്ലിറ്റ്സ് ഗ്രിഡ് മുകളിലേക്ക് നീക്കും. കുറഞ്ഞ വായു ഉപഭോഗവും ഫോഗ്‌ലാമ്പുകളും ഫ്രെയിമുകളും സൂക്ഷ്മമായ മാറ്റത്തിന് സാക്ഷ്യം വഹിക്കും.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് കരുത്തായി 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും; അവതരണം ജൂണ്‍ നാലിന്

സൈഡ് പ്രൊഫൈല്‍ നിലവിലെ മോഡലിന് സമാനമായി തുടരുമ്പോള്‍ പിന്നില്‍ പരിഷ്‌ക്കരിച്ച ബമ്പറും എല്‍ഇഡി ടെയില്‍ ലാമ്പുകളും വാഹനത്തിന് ലഭിക്കുമെന്നാണ് സൂചന. അകത്തളത്തിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

MOST READ: ശൈലി മാറ്റാനൊരുങ്ങി ഡസ്റ്ററും കിക്‌സും, പുതുതലമുറ മോഡൽ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് കരുത്തായി 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും; അവതരണം ജൂണ്‍ നാലിന്

12.3 ഇഞ്ച് വലിയ പോര്‍ട്രെയിറ്റ് ശൈലിയിലുള്ള പുതിയ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം ലഭിക്കും. ഇത് എഫ്‌സിഎയുടെ ഏറ്റവും പുതിയ യുകണക്ട് 5 ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ ഇലക്ട്രോണിക് ഷോയില്‍ ഇത് അവതരിപ്പിച്ചിരുന്നു.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് കരുത്തായി 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും; അവതരണം ജൂണ്‍ നാലിന്

6 ജിബി റാമും 64 ജിബി സ്റ്റോറേജും പിന്തുണയ്ക്കുന്ന ഈ സിസ്റ്റം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം ആമസോണ്‍ അലക്‌സയെ പിന്തുണയ്ക്കുന്നു. അതേസമയം എഞ്ചിനില്‍ മാറ്റമുണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: മെയ് മാസത്തില്‍ 1,639 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടൊയോട്ട

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് കരുത്തായി 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും; അവതരണം ജൂണ്‍ നാലിന്

ബിഎസ് VI -ലേക്ക് അടുത്തിടെയാണ് കമ്പനി എഞ്ചിന്‍ നവീകരിക്കുന്നത്. 1.4 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ തന്നെ വാഹനത്തില്‍ ഇടംപിടിച്ചേക്കും. ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ ഒരു മാനുവലും ഒരു ഓട്ടോമാറ്റിക് യൂണിറ്റും ഉള്‍പ്പെടും.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് കരുത്തായി 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും; അവതരണം ജൂണ്‍ നാലിന്

അതോടൊപ്പം 1.3 ലിറ്റര്‍ ടര്‍ബോ ചാര്‍ജഡ് എഞ്ചിനും വാഹനത്തില്‍ ഇടംപിടിച്ചേക്കും. റിപ്പോര്‍ട്ട് അനുസരിച്ച് ബ്രസീല്‍ പോലുള്ള വിപണിയില്‍ ആകും ഈ എഞ്ചിന്‍ ഇടംപിടിക്കുക. ഇന്ത്യയില്‍ എത്തുന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.

MOST READ: 2020 ഹാരിയറിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് കരുത്തായി 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും; അവതരണം ജൂണ്‍ നാലിന്

അതേസമയം ഭാവിയില്‍ ഈ എഞ്ചിന്‍ വിപണിയില്‍ എത്തിയേക്കാം. പ്രത്രേകിച്ച് കോമ്പസിന്റെ ഏഴ് സീറ്റര്‍ പതിപ്പ് വിപണിയില്‍ എത്താനിരിക്കുന്നുവെന്നും കമ്പനി സൂചിപ്പിച്ചു. ബിഎസ് VI -ലേക്ക് നവീകരിച്ച കോമ്പസിനെ ജീപ്പ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 16.49 ലക്ഷം രൂപ മുതല്‍ 24.99 ലക്ഷം രൂപ വരെയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass Facelift Unveil June 4th, With New 1.3 Turbo Engine. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X