ഗ്രാന്‍ഡ് ചെറോക്കിയെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ജീപ്പ്

ഗ്രാന്‍ഡ് ചെറോക്കിയെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്. 2016 -ലാണ് വാഹനത്തെ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ പരിചയപ്പെടുത്തുന്നത്.

ഗ്രാന്‍ഡ് ചെറോക്കിയെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ജീപ്പ്

കംപ്ലിറ്റ്‌ലി ബില്‍ഡ് യൂണിറ്റായിട്ടാണ് വാഹനത്തെ വിപണിയില്‍ എത്തിച്ചിരുന്നത്. ലിമിറ്റഡ്, സമ്മിറ്റ്, SRT എന്നിങ്ങനെ മൂന്ന് പതിപ്പുകളിലായിരുന്നു വാഹനം വിപണിയില്‍ എത്തിയിരുന്നത്.

ഗ്രാന്‍ഡ് ചെറോക്കിയെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ജീപ്പ്

240 bhp കരുത്തും 570 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ V6 ഡീസല്‍ എഞ്ചിനാണ് ലിമിറ്റഡ്, സമ്മിറ്റ് പതിപ്പുകളുടെ കരുത്ത്. SRT -ക്ക് 6.4 ലിറ്റര്‍ ഹെമി V8 പെട്രോള്‍ എഞ്ചിനും കരുത്ത നല്‍കിയിരുന്നു.

MOST READ: അത്ര പ്രിയം പോര, വെന്യുവിന്റെ മാനുവൽ ഗിയർബോക്‌സ് വേരിന്റിനെ പിൻവലിച്ച് ഹ്യുണ്ടായി

ഗ്രാന്‍ഡ് ചെറോക്കിയെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ജീപ്പ്

470 bhp കരുത്തും 624 Nm torque ഉം ആയിരുന്നു ആ എഞ്ചിന്റെ കരുത്ത്. 2017 -ല്‍ നിര്‍മ്മാതാക്കള്‍ സമ്മിറ്റ് പതിപ്പിന് 3.6 ലിറ്റര്‍, പെന്റസ്റ്റാര്‍ V6 പെട്രോള്‍ എഞ്ചിനും സമ്മാനിച്ചിരുന്നു. ഈ എഞ്ചിന്‍ 286 bhp കരുത്തും 347 Nm torque ഉം ആയിരുന്നു സൃഷ്ടിച്ചിരുന്നത്.

ഗ്രാന്‍ഡ് ചെറോക്കിയെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ജീപ്പ്

ജീപ്പിന്റെ നിലവിലെ ലൈനപ്പില്‍ കോമ്പസ്, കോമ്പസ് ട്രെയ്ല്‍ഹോക്ക്, പുതിയ റാങ്ലര്‍ എന്നിവ ഉള്‍പ്പെടുന്നു. അടുത്ത തലമുറ ഗ്രാന്‍ഡ് ചെറോക്കി 2021 -ല്‍ പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകളുമായി അരങ്ങേറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

MOST READ: ടിയാഗൊ സോക്കർ എഡിഷൻ അവതരിപ്പിച്ച് ടാറ്റ

ഗ്രാന്‍ഡ് ചെറോക്കിയെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ജീപ്പ്

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യന്‍ വിപണിക്കായി പുതിയ എസ്‌യുവികളുടെ ഒരു ശ്രേണി തന്നെയാണ് ജീപ്പ് ഒരുക്കുന്നത്. സബ്-4 മീറ്റര്‍ എസ്‌യുവി, മിഡ് സൈസ് എസ്‌യുവി, ഏഴ് സീറ്റര്‍ പ്രീമിയം എസ്‌യുവി ശ്രേണികളിലേക്കാണ് പുത്തന്‍ മോഡലുകളെ കമ്പനി പരിചയപ്പെടുത്തുക.

ഗ്രാന്‍ഡ് ചെറോക്കിയെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ജീപ്പ്

അടുത്ത വര്‍ഷം ജീപ്പ് കോമ്പസിന് മിഡ് ലൈഫ് പരിഷ്‌ക്കരണവും ബ്രാന്‍ഡ് പരിഗണിക്കുന്നുണ്ട്. എങ്കിലും ശ്രേണിയിലേക്ക് ആദ്യം എത്തുക ഗ്രാന്‍ഡ് കോമ്പസ് ഏഴ് സീറ്റര്‍ എസ്‌യുവിയായിരിക്കും. ഇത് അടുത്ത വര്‍ഷം തന്നെ രാജ്യത്ത് പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

MOST READ: ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

ഗ്രാന്‍ഡ് ചെറോക്കിയെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ജീപ്പ്

ഏഴ് സീറ്റര്‍ എസ്‌യുവി ജീപ്പ് കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെങ്കിലും ഏഴ് സീറ്റര്‍ എസ്‌യുവി അതിന്റെ ഡിസൈന്‍ ബിറ്റുകളില്‍ ഭൂരിഭാഗവും ജീപ്പ് ഗ്രാന്‍ഡ് കമാന്‍ഡറുമായി പങ്കിടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Grand Cherokee Removed From Indian Website. Read in Malayalam.
Story first published: Monday, September 21, 2020, 16:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X