ജീപ്പ് ഗ്രാൻഡ് കോമ്പസ് അടുത്ത വർഷം, കൂട്ടിന് മറ്റ് മോഡലുകളും

വിപണിയിലെ സാഹചര്യങ്ങൾക്ക് അനുസൃതമായി പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിൽ ജീപ്പ് ഇന്ത്യ വളരെ പിന്നിലാണ്. എന്നാൽ വരും കാലങ്ങളിൽ കാര്യങ്ങൾ മാറാൻ പോവുകയാണ്. മൂന്ന് പുതിയ മോഡലുകൾ ബ്രാൻഡിന്റെ പദ്ധതിയിൽ ഉണ്ടെന്ന് എഫ്‌സി‌എ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ പാർത്ത ദത്ത വ്യക്തമാക്കിയിട്ടുണ്ട്.

ജീപ്പ് ഗ്രാൻഡ് കോമ്പസ് അടുത്ത വർഷം, കൂട്ടിന് മറ്റ് മോഡലുകളും

ഇതിൽ ആദ്യം വിപണിയിൽ എത്തുക ഫെയ്‌സ്‌ലിഫ്റ്റ് ജീപ്പ് കോമ്പസായിരിക്കും. എന്നാൽ വിപണിയിൽ എത്താൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡൽ കോമ്പസിനെ അടിസ്ഥാനമാക്കി എത്തുന്ന മൂന്ന് വരി മോഡൽ തന്നെയാണ്. അതിന് പിന്നാലെ സബ് -4 മീറ്റർ എസ്‌യുവിയും രാജ്യത്ത് എത്തും.

ജീപ്പ് ഗ്രാൻഡ് കോമ്പസ് അടുത്ത വർഷം, കൂട്ടിന് മറ്റ് മോഡലുകളും

ഏഴ് സീറ്റർ എസ്‌യുവി അടുത്ത വർഷം രണ്ടാം പാദത്തിൽ വിൽപ്പനക്ക് എത്തുമെന്ന് ജീപ്പ് വെളിപ്പെടുത്തി. ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾസ്‌പേസ്, ഹ്യുണ്ടായി ട്യൂസോൺ, സ്‌കോഡ വിഷൻ ഇൻ തുടങ്ങിയ വമ്പൻമാരുമായാകും ജീപ്പിന്റെ പുത്തൻ മോഡൽ വിപണിയിൽ കൊമ്പുകോർക്കുക.

MOST READ: കരുത്തൻ ഒക്‌ടാവിയയുടെ ഡെലിവറി ആരംഭിച്ച് സ്കോഡ

ജീപ്പ് ഗ്രാൻഡ് കോമ്പസ് അടുത്ത വർഷം, കൂട്ടിന് മറ്റ് മോഡലുകളും

കൂടാതെ 2.0 ലിറ്റർ ഡീസൽ എഞ്ചിനുമായാകും ഏഴ് സീറ്റർ എസ്‌യുവി വിപണിയിൽ ചുവടുവെക്കുക. ഇത് ഫോക്‌സ്‌വാഗണ്‍, സ്കോഡ എസ്‌യുവികൾക്ക് ഇല്ലാത്ത സവിശേഷതയാണ് എന്നത് ജീപ്പിന് ആഭ്യന്തര വിപണിയിൽ മേൽകൈ നൽകും.

ജീപ്പ് ഗ്രാൻഡ് കോമ്പസ് അടുത്ത വർഷം, കൂട്ടിന് മറ്റ് മോഡലുകളും

പുതിയ മോഡൽ ഗ്രാൻഡ് കോമ്പസ് എന്നറിയപ്പെടുമെന്നാണ് സൂചന. അതിനുശേഷം മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു തുടങ്ങിയ മോഡലുകൾക്ക് ഭീഷണിയായി സബ്-4 മീറ്റർ എസ്‌യുവിയും എത്തുന്നതോടെ ജീപ്പിന് രാജ്യത്ത് മറ്റൊരു മുഖം നൽകും എന്നതിൽ സംശയമില്ല.

MOST READ: ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിയുടെ ആഢംബര വാഹന ശേഖരം

ജീപ്പ് ഗ്രാൻഡ് കോമ്പസ് അടുത്ത വർഷം, കൂട്ടിന് മറ്റ് മോഡലുകളും

കോമ്പസിന് അടിവരയിടുന്ന സ്‌മോൾ വൈഡ് 4×4 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വരാനിരിക്കുന്ന ഏഴ് സീറ്റർ എസ്‌യുവി ഒരുങ്ങുന്നത്. രഞ്ജംഗോൺ ആസ്ഥാനമായുള്ള ഫാക്‌ടറിയിൽ പ്രാദേശികമായി വാഹനം ഉത്പാദിപ്പിക്കും. കമ്പനി പുതിയ മോഡലിനെ മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യും.

ജീപ്പ് ഗ്രാൻഡ് കോമ്പസ് അടുത്ത വർഷം, കൂട്ടിന് മറ്റ് മോഡലുകളും

കോമ്പസിന്റെ വിജയം മുതലാക്കാൻ ജീപ്പിനെ ഗ്രാൻഡ് കോമ്പസ് സഹായിക്കും. മുൻ‌ഭാഗത്തും പിൻ‌ഭാഗത്തും ഗ്രാൻ‌ഡ് കമാൻ‌ഡറിൽ‌ നിന്നും കടമെടുത്ത സ്റ്റൈലിംഗ് സൂചകങ്ങളുംം വാഹനത്തിൽ ഉണ്ടാകും.‌ മൊത്തത്തിൽ നോക്കുമ്പോൾ കോമ്പസും ഗ്രാൻഡ് കോമ്പസും ഏകദേശം സമാനമായിരിക്കും. നീളമുള്ള പിൻഡോറുകളിൽ നിന്ന് വ്യത്യാസം തിരിച്ചറിയാൻ സാധിക്കും. പുതിയ മോഡലിന് 150 മില്ലീമീറ്റർ നീളമുള്ള വീൽബേസും വലിയ വീലുളും ഉണ്ടായിരിക്കാം.

MOST READ: ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

ജീപ്പ് ഗ്രാൻഡ് കോമ്പസ് അടുത്ത വർഷം, കൂട്ടിന് മറ്റ് മോഡലുകളും

പുതിയ എൽഇഡി ഡിആർഎല്ലുകളും ടെയിൽ ലാമ്പുകളിലെ പുതുക്കിയ ഡിആർഎൽ ലൈറ്റിംഗും പോലുള്ള സൗമ്യമായ സൗന്ദര്യവർധക പരിഷ്ക്കരണങ്ങൾ ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിൽ ഉൾപ്പെടുത്തും. സിഗ്നേച്ചർ 7-സ്ലേറ്റ് ഗ്രില്ലും എസ്‌യുവിയുടെ പ്രധാന ആകർഷണമായിരിക്കും.

ജീപ്പ് ഗ്രാൻഡ് കോമ്പസ് അടുത്ത വർഷം, കൂട്ടിന് മറ്റ് മോഡലുകളും

ഏറ്റവും വലിയ നവീകരണം അകത്തളത്തായിരിക്കും. ഇന്റീരിയറിനായി ഒരു പുതിയ ഫ്ലോട്ടിംഗ്-ടൈപ്പ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം രൂപത്തിൽ വരും. ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സിനായി സ്റ്റിയറിംഗ് മൗണ്ട് ചെയ്ത പാഡിൽ ഷിഫ്റ്ററുകളും കാറിന് ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Grand Compass India Launch Timeline Revealed. Read In Malayalam
Story first published: Thursday, May 7, 2020, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X