ഏഴ് സീറ്റർ എസ്‌യുവികളിൽ ഭാഗ്യം പരീക്ഷിക്കാൻ ജീപ്പ്, ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

അമേരിക്കൻ എസ്‌യുവി നിർമാതാക്കളായ ജീപ്പ് ലോക വിപണികൾക്കായി പുതിയ നാല് ഏഴ് സീറ്റർ എസ്‌യുവികൾ നിർമിക്കുന്നു. 2021-ഓടെ പുത്തൻ പതിപ്പുകൾ വിപണിയിൽ അവതരിപ്പിക്കാനാണ് ബ്രാൻഡ് പദ്ധതിയിടുന്നത്.

ഏഴ് സീറ്റർ എസ്‌യുവികളിൽ ഭാഗ്യം പരീക്ഷിക്കാൻ ജീപ്പ്, ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

വികസ്വര വിപണികൾക്കായി ലോ-ഡി എന്ന രഹസ്യനാമം നൽകിയിട്ടുള്ള പുതിയ ഏഴ് സീറ്റർ എസ്‌യുവികളിലാണ് കമ്പനി പ്രവർത്തിക്കുന്നത്. പുതുതലമുറ ജീപ്പ് ഗ്രാൻഡ് ചെറോക്കിയുടെ ഏഴ് സീറ്റർ പതിപ്പാകും ഒന്ന്. ഇത് ഇതിനകം വിദേശ രാജ്യങ്ങളിൽ ഇതിനോടകം തന്നെ പരിശോധന നടത്തിയിട്ടുണ്ട്.

ഏഴ് സീറ്റർ എസ്‌യുവികളിൽ ഭാഗ്യം പരീക്ഷിക്കാൻ ജീപ്പ്, ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

ആൽഫ റോമിയോ ജോർജിയോ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ഏഴ് സീറ്റർ ജീപ്പ് ഗ്രാൻഡ് ചെറോക്കി ഒരുങ്ങുന്നത്. 3.0 ലിറ്റർ ഇൻലൈൻ ആറ് സിലിണ്ടർ എഞ്ചിനും ഭാരം കുറഞ്ഞ ഹൈബ്രിഡ് സംവിധാനവുമാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഒരു പ്ലഗ്-ഇൻ ഹൈബ്രിഡും ടർബോഡീസൽ വകഭേദവും എഞ്ചിൻ ഓപ്ഷനിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

ഏഴ് സീറ്റർ എസ്‌യുവികളിൽ ഭാഗ്യം പരീക്ഷിക്കാൻ ജീപ്പ്, ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

എസ്‌യുവിയുടെ എക്സ്റ്റെൻഡഡ് റിയർ ഓവർഹാംഗ് ഓഫ് റോഡ് കഴിവുകളും പുത്തൻ മോഡലിന്റെ ആകർഷണമായിരിക്കും. എന്നിരുന്നാലും എസ്‌യുവിയുടെ ‘ട്രയൽ റേറ്റഡ്' പതിപ്പും ജീപ്പ് തയാറാക്കുന്നുണ്ട്. ഇതിന്റെ പരീക്ഷണയോട്ടവും ജീപ്പ് നടത്തിയിരുന്നു.

ഏഴ് സീറ്റർ എസ്‌യുവികളിൽ ഭാഗ്യം പരീക്ഷിക്കാൻ ജീപ്പ്, ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

ഏഴ് സീറ്റുകളുള്ള അടുത്ത തലമുറ വാഗോണീർ എസ്‌യുവിയും ജീപ്പിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇത് അമേരിക്കയിലെ ഫോർഡ് എക്‌സ്‌പെഡിഷൻ ജിഎംസി യൂക്കോൺ എന്നീ മോഡലുകളോട് മത്സരിക്കും. റേഞ്ച് റോവറിനെ വെല്ലുവിളിക്കാൻ കമ്പനി വലുതും ആഢംബരവുമായ ഗ്രാൻഡ് വാഗനീർ പുറത്തിറക്കും. ഏഴ് സീറ്റർ ജീപ്പ് ഗ്രാൻഡ് ചെറോക്കി ടൊയോട്ട ഹൈലാൻഡർ, ഫോർഡ് എക്സ്പ്ലോറർ എന്നിവരെ വെല്ലുവിളിക്കാൻ കഴിവുള്ളവയായിരിക്കും.

ഏഴ് സീറ്റർ എസ്‌യുവികളിൽ ഭാഗ്യം പരീക്ഷിക്കാൻ ജീപ്പ്, ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

വികസ്വര രാജ്യങ്ങളെ ലക്ഷ്യമിട്ട് താങ്ങാവുന്ന ഏഴ് സീറ്റർ എസ്‌യുവി ജീപ്പ് കോമ്പസ് പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായിരിക്കും. ഈ മോഡൽ ഇന്ത്യയിലും ബ്രസീൽ വിപണിയിലും അവതരിപ്പിക്കും. ഇന്ത്യയിൽ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡോവർ, ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾസ്‌പേസ്, ഹോണ്ട സിആർ-വി തുടങ്ങിയവയുടെ ശ്രേണിയിൽ ഇടംപിടിക്കും.

ഏഴ് സീറ്റർ എസ്‌യുവികളിൽ ഭാഗ്യം പരീക്ഷിക്കാൻ ജീപ്പ്, ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

എസ്‌യുവിക്ക് 1.3 ലിറ്റർ ടർബോചാർജ്‌ഡ് മൾട്ടി എയർ 16V എഞ്ചിൻ ലഭിക്കും. ഈ എഞ്ചിൻ 180 bhp കരുത്തും 225 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ, ഒമ്പത് സ്പീഡ് ZF-സോഴ്‌സ്‌ഡ് ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവ ഗിയർബോക്‌സ് ഓപ്ഷനിൽ ഉൾപ്പെടും.

ഏഴ് സീറ്റർ എസ്‌യുവികളിൽ ഭാഗ്യം പരീക്ഷിക്കാൻ ജീപ്പ്, ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

ഇന്ത്യയിൽ ജീപ്പ് ഏഴ് സീറ്റർ എസ്‌യുവിക്കും ഡീസൽ എഞ്ചിൻ ഓപ്ഷൻ ലഭിക്കും. 2.0 ലിറ്റർ MJD-II എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. നിലവിലെ രൂപത്തിൽ ഈ എഞ്ചിൻ 170 bhp പവറും 350 Nm torque സൃഷ്‌ടിക്കാൻ ശേഷിയുള്ളവയാണ്.

ഏഴ് സീറ്റർ എസ്‌യുവികളിൽ ഭാഗ്യം പരീക്ഷിക്കാൻ ജീപ്പ്, ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

ഇവയെക്കൂടാതെ പുതുതലമുറ റെനെഗേഡിലും അമേരിക്കൻ വാഹന നിർമാതാക്കൾ പ്രവർത്തിക്കുന്നുണ്ട്. 2015 -ലായിരുന്നു ആദ്യതലമുറ മോഡല്‍ വിപണിയിലെത്തിയത് തുടർന്ന് മൂന്ന് വർഷങ്ങൾക്ക് അപ്പുറം 2018-ല്‍ പുതിയൊരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും കമ്പനി അവതരിപ്പിച്ചു.

ഏഴ് സീറ്റർ എസ്‌യുവികളിൽ ഭാഗ്യം പരീക്ഷിക്കാൻ ജീപ്പ്, ഒരുങ്ങുന്നത് പുതിയ നാല് മോഡലുകൾ

പുതുതലമുറ റെനെഗേഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചനകള്‍ ഉണ്ടെങ്കിലും കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെയില്ല. ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, റെനോ ഡസ്റ്റര്‍ എന്നിവരാകും എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep is working for Seven Seater SUVs. Read in Malayalam
Story first published: Monday, April 6, 2020, 10:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X