കോമ്പസിന് വൻ ഡിസ്‌കൗണ്ടുമായി ജീപ്പ്

ജീപ്പ് ഇന്ത്യ തങ്ങളുടെ ജനപ്രിയ മിഡ് സൈസ് എസ്‌യുവി കോമ്പസിന്റെ അപ്‌ഡേറ്റ് ചെയ്ത ബിഎസ് VI പതിപ്പ് ഈ വർഷം വിപണിയിൽ പുറത്തിറക്കിയിരുന്നു. കോമ്പസിന്റെ പെട്രോൾ, ഡീസൽ പതിപ്പുകൾ ഇപ്പോൾ ബിഎസ് VI കംപ്ലയിന്റാണ്.

കോമ്പസിന് വൻ ഡിസ്‌കൗണ്ടുമായി ജീപ്പ്

ഈ വിഭാഗത്തിലെ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ, എംജി ഹെക്ടർ തുടങ്ങിയ മോഡലുകളുമായി ജീപ്പ് കോമ്പസ് മത്സരിക്കുന്നു. ബിഎസ് VI അപ്‌ഡേറ്റുകൾക്കൊപ്പം, ജീപ്പ് വകഭേദങ്ങളിലും ചില മാറ്റങ്ങൾ വരുത്തി.

കോമ്പസിന് വൻ ഡിസ്‌കൗണ്ടുമായി ജീപ്പ്

കോമ്പസ് ഇപ്പോൾ സ്‌പോർട് പ്ലസ്, ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് പ്ലസ്, ലിമിറ്റഡ് പ്ലസ് വകഭേദങ്ങളിൽ ലഭ്യമാണ്. ജനപ്രിയ എസ്‌യുവിയുടെ ലോഞ്ചിറ്റ്യൂഡ് പ്ലസ് വേരിയന്റിൽ എക്‌സ്‌ക്ലൂസീവ് ലിമിറ്റഡ് പീരിയഡ് ഓഫറുകൾ ജീപ്പ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു.

MOST READ: മൂസ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; വീഡിയോ

കോമ്പസിന് വൻ ഡിസ്‌കൗണ്ടുമായി ജീപ്പ്

ലോംഗിറ്റ്യൂഡ് പ്ലസ് പതിപ്പിന്റെ പെട്രോൾ, ഡീസൽ വേരിയന്റുകളിൽ ജീപ്പ് ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. ലോംഗിറ്റ്യൂഡ് പ്ലസിന്റെ പെട്രോൾ ഓട്ടോമാറ്റിക് പതിപ്പിന് 1.68 ലക്ഷം രൂപ വരെയും ലോഞ്ചിറ്റ്യൂഡ് പ്ലസ് ഡീസൽ മാനുവലിന് 1.79 ലക്ഷം രൂപ വരെയും ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഇതൊരു പരിമിത കാലയളവിലേക്കുള്ള ഓഫറാണ്.

കോമ്പസിന് വൻ ഡിസ്‌കൗണ്ടുമായി ജീപ്പ്

1.4 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് എസ്‌യുവിയുടെ പെട്രോൾ പതിപ്പിന്റെ ഹൃദയം. ഇത് 160 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനിൽ പെട്രോൾ പതിപ്പ് ലഭ്യമാണ്, പക്ഷേ, നിലവിലെ ഓഫർ ഓട്ടോമാറ്റിക് വേരിയന്റിൽ മാത്രം സാധുവാണ്.

MOST READ: ഇടുമ്പൻ എന്ന പേരിൽ പരുക്കൻ ഭാവത്തിൽ ഒരു ഫോർഡ് എൻഡവർ

കോമ്പസിന് വൻ ഡിസ്‌കൗണ്ടുമായി ജീപ്പ്

ഡീസൽ പതിപ്പിൽ 2.0 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റ് ഉപയോഗിക്കുന്നു, അത് 170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇതും ഒരു മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുമായി ലഭ്യമാണ്, പക്ഷേ ഓഫർ മാനുവൽ ട്രാൻസ്മിഷനിൽ മാത്രം ബാധകമാണ്.

കോമ്പസിന് വൻ ഡിസ്‌കൗണ്ടുമായി ജീപ്പ്

എസ്‌യുവികളായ ടാറ്റ ഹാരിയറിലും എംജി ഹെക്ടറിലും നമ്മൾ കണ്ട അതേ ഡീസൽ എഞ്ചിനാണ് ഇത്. കോമ്പസ് എസ്‌യുവിക്കായി ആവശ്യമായ ഫെയ്‌ലിഫ്റ്റിൽ ജീപ്പ് നിലവിൽ പ്രവർത്തിക്കുന്നു.

MOST READ: പുതിയ മുഖം പഴയ ഭാവം; യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ എത്തിച്ച് ടൊയോട്ട

കോമ്പസിന് വൻ ഡിസ്‌കൗണ്ടുമായി ജീപ്പ്

വർഷങ്ങളായി ഈ രംഗത്തെ മത്സരം വളരെയധികം വളർന്നു, 2017 മുതൽ ഒരു തവണ പോലും ജീപ്പ് കോമ്പസ് അപ്ഡേറ്റ് ചെയ്തിട്ടില്ല. വരാനിരിക്കുന്ന ഫെയ്‌ലിഫ്റ്റ് കോമ്പസ് ജീപ്പ് അടുത്തിടെ ഇന്ത്യയിൽ പരീക്ഷണം നടത്തിയിരുന്നു, അടുത്ത വർഷം അവസാനം വാഹനം ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കോമ്പസിന് വൻ ഡിസ്‌കൗണ്ടുമായി ജീപ്പ്

മുൻവശത്ത് പുതുക്കിയ ബമ്പർ, ഹെഡ്ലൈറ്റുകൾ, ഗ്രില്ല് എന്നിവ എസ്‌യുവിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാറിലെ ഇന്റീരിയറിലും ചെറിയ മാറ്റങ്ങൾ കണ്ടേക്കാം. ഇതിന് ഒരേ എഞ്ചിനും ഗിയർബോക്സ് കോമ്പിനേഷനും ലഭിക്കാൻ സാധ്യതയുണ്ട്.

MOST READ: കോട്ടയം കൊച്ചി റോഡിൽ സൂപ്പർ കാറുകളിൽ രാജുവേട്ടനും കുഞ്ഞിക്കയും; വീഡിയോ വൈറൽ

കോമ്പസിന് വൻ ഡിസ്‌കൗണ്ടുമായി ജീപ്പ്

അടുത്തിടെ പുറത്തിറക്കിയ ടീസർ ചിത്രത്തിൽ ജീപ്പ് കോമ്പസിന്റെ പരിമിത നൈറ്റ് ഈഗിൾ പതിപ്പ് ഉടൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പറയുന്നു. ഗ്രാൻഡ് കോമ്പസ് എന്നറിയപ്പെടാൻ സാധ്യതയുള്ള കോമ്പസിന്റെ 7 സീറ്റർ പതിപ്പിലും ജീപ്പ് പ്രവർത്തിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Offers Great Discounts For Compass BS6 Models. Read in Malayalam.
Story first published: Monday, July 27, 2020, 10:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X