റാങ്‌ലർ 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് ഔദ്യോഗികമായി അവതരിപ്പിച്ച് ജീപ്പ്

കാർ നിർമ്മാതാക്കൾ തങ്ങളുടെ മലിനീകരണം വൃത്തിയാക്കാൻ അതിവേഗം വൈദ്യുതീകരണം സ്വീകരിക്കുന്നതോടെ, ജീപ്പും ഇതിലേക്ക് മറ്റൊരു ദ്രുത ചുവടുവെക്കാൻ തീരുമാനിച്ചു.

റാങ്‌ലർ 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് ഔദ്യോഗികമായി അവതരിപ്പിച്ച് ജീപ്പ്

കമ്പനിയുടെ ആദ്യത്തെ രണ്ട് പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുകളായ കോമ്പസ് 4xe, റെനെഗേഡ് 4xe എന്നിവ ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ചതിന് തൊട്ടുപിന്നാലെ, ജീപ്പ് ഇപ്പോൾ റാങ്‌ലർ ശ്രേണിയിലേക്ക് ഒരു PHEV വേരിയൻറ് ചേർത്തിരിക്കുകയാണ്. ഇത് 2021 മോഡൽ വർഷത്തിൽ ലഭ്യമാവും.

റാങ്‌ലർ 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് ഔദ്യോഗികമായി അവതരിപ്പിച്ച് ജീപ്പ്

"പതിവ്" മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ റാങ്‌ലർ 4xe - ൽ വളരെ കുറച്ച് ദൃശ്യ വ്യത്യാസങ്ങൾ മാത്രമേയുള്ളൂ. 4xe വേരിയന്റിന് നീല നിറമുള്ള ടൗ ഹുക്കുകൾ, ഹൂഡിൽ നീല ഘടകങ്ങൾ, വിനൈൽ ബാഡ്ജിംഗിന്റെ രൂപരേഖ എന്നിവ ലഭിക്കുന്നു.

MOST READ: വിശ്വസിക്കണം! നെക്‌സോണില്‍ ടാറ്റ സമ്മാനിക്കുന്നത് 36 വേരിയന്റുകള്‍

റാങ്‌ലർ 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് ഔദ്യോഗികമായി അവതരിപ്പിച്ച് ജീപ്പ്

ഇതുകൂടാതെ, ഇന്റീരിയർ ട്രിം ഹൈലൈറ്റുകൾക്കും അപ്ഹോൾസ്റ്ററിയിൽ സ്റ്റിച്ചിംഗിനും ഇതിൽ നീല നിറം ഉപയോഗിക്കുന്നു.

റാങ്‌ലർ 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് ഔദ്യോഗികമായി അവതരിപ്പിച്ച് ജീപ്പ്

പുതിയ 2021 ജീപ്പ് റാങ്‌ലർ 4xe 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നു, ഇത് 5,250 rpm -ൽ പരമാവധി 270 bhp കരുത്തും, 3,000 rpm -ൽ 400 Nm പരമാവധി torque എന്നിവ ഉത്പാദിപ്പിക്കുന്നു.

MOST READ: ബ്ലൂ-ബ്ലാക്ക് മോട്ടോർസ്പോർട്സ് കളർ ഓപ്ഷനിൽ തിളങ്ങി പുതിയ അബാർത്ത് 595 മോൺസ്റ്റർ എഡിഷൻ

റാങ്‌ലർ 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് ഔദ്യോഗികമായി അവതരിപ്പിച്ച് ജീപ്പ്

44 bhp കരുത്തും, 53 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് മോട്ടോറും, കൂടാതെ 134 bhp കരുത്തും, 245 Nm torque ഉം വികസിപ്പിക്കുന്ന ട്രാൻസ്മിഷൻ ട്രാക്ഷൻ മോട്ടോറുമായി പെട്രോൾ യൂണിറ്റ് ജോടിയാക്കുന്നു. സജ്ജീകരണം എട്ട് സ്പീഡ് ട്രാൻസ്മിഷനുമായി വരുന്നു.

റാങ്‌ലർ 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് ഔദ്യോഗികമായി അവതരിപ്പിച്ച് ജീപ്പ്

റാങ്‌ലർ 4xe -ലെ ബാറ്ററി പായ്ക്കിൽ 400V, 17 കിലോവാട്ട് ലിഥിയം അയൺ യൂണിറ്റ് അടങ്ങിയിരിക്കുന്നു, ഇത് രണ്ടാം നിര സീറ്റുകൾക്ക് അടിയിൽ സ്ഥാപിച്ചിരിക്കുന്നു. ജീപ്പ് പിന്നിലെ സീറ്റുകൾ പുനർരൂപകൽപ്പന ചെയ്‌തിരിക്കുന്നു.

MOST READ: അകത്തളം ഹാരിയറിന് സമാനം; ഗ്രാവിറ്റാസിന്റെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

റാങ്‌ലർ 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് ഔദ്യോഗികമായി അവതരിപ്പിച്ച് ജീപ്പ്

ബാറ്ററി എല്ലായ്പ്പോഴും ഒപ്റ്റിമൽ താപനിലയിൽ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഇതിന് പ്രത്യേകവും സമർപ്പിതവുമായ കൂളിംഗ്, ഹീറ്റിംഗ് സംവിധാനമുണ്ട്.

റാങ്‌ലർ 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് ഔദ്യോഗികമായി അവതരിപ്പിച്ച് ജീപ്പ്

എല്ലാ ഇലക്ട്രോണിക്സുകളും സീൽ ചെയ്തിട്ടുണ്ടെന്നും വാട്ടർപ്രൂഫ് ആണെന്നും നിർമ്മാതാവ് ഉറപ്പാക്കിയിട്ടുണ്ട്. ഈ PHEV വേരിയന്റിന് സാധാരണ മോഡലുകളുടെ (76 സെന്റിമീറ്റർ അല്ലെങ്കിൽ 30 ഇഞ്ച്) സമാനമായ വാട്ടർ-വേഡിംഗ് ശേഷിയുണ്ട് എന്നതാണ് അതിലും ശ്രദ്ധേയമായ കാര്യം. ഹൈബ്രിഡ്, ഇലക്ട്രിക്, ഇസേവ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകൾ വാഹനം വാഗ്ദാനം ചെയ്യുന്നു.

MOST READ: വില്‍പ്പന കുറവെങ്കിലും ഇഗ്നിസിന് ജനപ്രീതി വര്‍ധിക്കുന്നു; ഓഗസ്റ്റില്‍ 147 ശതമാനം വളർച്ച

റാങ്‌ലർ 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് ഔദ്യോഗികമായി അവതരിപ്പിച്ച് ജീപ്പ്

ഹൈബ്രിഡ് മോഡ് വാഹനം ഇലക്ട്രിക് മോഡിൽ ആരംഭിക്കുകയും ബാറ്ററി ചാർജ് കുറയുമ്പോൾ എഞ്ചിൻ ഓണാക്കുകയും ചെയ്യുന്നു.

റാങ്‌ലർ 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് ഔദ്യോഗികമായി അവതരിപ്പിച്ച് ജീപ്പ്

ഇലക്ട്രിക് മോഡ് ഒരു ഇലക്ട്രിക് ചാർജ് ഡ്രൈവിംഗിന് മുൻഗണന നൽകുന്നു, കൂടാതെ ബാറ്ററി ഏതാണ്ട് കുറയുന്നതുവരെ അല്ലെങ്കിൽ അധിക പവർ ആവശ്യമായി വരുമ്പോൾ ഇന്റേണൽ കംബസ്റ്റൻ എഞ്ചിനിലേക്ക് മാറുന്നതിന് കാത്തിരിക്കുന്നു.

റാങ്‌ലർ 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് ഔദ്യോഗികമായി അവതരിപ്പിച്ച് ജീപ്പ്

അവസാന മോഡ്, ഇസേവ്, ഫോസിൽ ഇന്ധനങ്ങളിൽ ഡ്രൈവിംഗിന് മുൻഗണന നൽകി ബാറ്ററി ചാർജ് സംരക്ഷിക്കുന്നു.

റാങ്‌ലർ 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് ഔദ്യോഗികമായി അവതരിപ്പിച്ച് ജീപ്പ്

ജീപ്പ് റാങ്‌ലർ PHEV മോഡൽ 4xe, സഹാറ 4xe, റുബിക്കൺ 4xe എന്നീ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. ഈ പതിപ്പുകളെല്ലാം 4WD, ലോ-റേഷ്യോ ട്രാൻസ്ഫർ കേസ് എന്നിവ ഉപയോഗിച്ച് ലഭ്യമാകും.

റാങ്‌ലർ 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് ഔദ്യോഗികമായി അവതരിപ്പിച്ച് ജീപ്പ്

റാങ്‌ലർ 4xe ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും ലഭ്യമാകും, എന്നിരുന്നാലും ഇത് നമ്മുടെ വിപണിയിൽ ഒരു CBU ഇറക്കുമതിയായിരിക്കും. വരും ആഴ്ചകളിൽ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോഞ്ചിൽ വാഹനത്തിന്റെ വിലകൾ വെളിപ്പെടുത്തും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Officialy Unveils All New Wrangler 4xe Plug In Hybrid Variant. Read in Malayalam.
Story first published: Monday, September 7, 2020, 14:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X