കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പും ചുവടുവെക്കുന്നു

അന്താരാഷ്ട്ര വിപണികൾക്കായി ഒരു എൻ‌ട്രി ലെവൽ സബ്-4 മീറ്റർ എസ്‌യുവി അവതരിപ്പിക്കാൻ തയാറായി അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ്. ഇത് ബ്രാൻഡിന്റെ വിദേശ നിരയിലെ റെനഗേഡിന് കീഴിൽ സ്ഥാപിക്കാനാണ് കമ്പനി ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പും ചുവടുവെക്കുന്നു

വരാനിരിക്കുന്ന ഏറ്റവും ചെറിയ ജീപ്പ് കോംപാക്‌ട് എസ്‌യുവി ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കുമെന്നും സ്ഥിരീകരണമുണ്ട്. കൂടാതെ ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോർഡ് ഇക്കോസ്പോർട്ട് എന്നിവയുൾപ്പെടെ ഇന്ത്യയിലെ മറ്റ് സബ്-4 മീറ്റർ എസ്‌യുവികളുടെ വിപണിയാണ് അമേരിക്കൻ ബ്രാൻഡ് ലക്ഷ്യമിടുന്നത്.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പും ചുവടുവെക്കുന്നു

ചെറിയ എസ്‌യുവികളുടെയും ക്രോസ് ഓവറുകളുടെയും ജനപ്രീതി ദിവസം തോറും വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ, ജീപ്പിനെപ്പോലുള്ള ഒരു പ്രമുഖ എസ്‌യുവി നിർമാതാക്കൾ ഈ ശ്രേണിയിൽ മോഡലുകളൊന്നും എത്തിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പും ചുവടുവെക്കുന്നു

ഇത് കണക്കിലെടുത്ത് എസ്‌യുവികൾക്ക് കൂടുതൽ ആരാധകരുള്ള ഇന്ത്യൻ വിപണിയിൽ തന്നെ പുത്തൻ കുഞ്ഞൻ കാറിനെ അവതരിപ്പിക്കാൻ കമ്പനിക്ക് കഴിയും. നിലവിൽ ആഭ്യന്തര വിപണിയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവി സെഗ്‌മെന്റാണ് കോംപാക്‌ട് എസ്‌യുവികളുടേത്. കിയ ഉൾപ്പടെയുള്ള പ്രമുഖ ബ്രാൻഡുകളെല്ലാം ഉടൻ തന്നെ ഈ ശ്രേണിയിലേക്ക് പ്രവേശിക്കാൻ തയാറായി കഴിഞ്ഞു.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പും ചുവടുവെക്കുന്നു

ജീപ്പിന്റെ യൂറോപ്യൻ ബ്രാൻഡ് മാർക്കറ്റിംഗ് മേധാവിയായ മാർക്കോ പിഗോസി വരാനിരിക്കുന്ന കോംപാക്‌ട് എസ്‌യുവി ജീപ്പ് ബ്രാൻഡിന്റെ ഓഫ്-റോഡിംഗ് ഡി‌എൻ‌എയ്ക്ക് അനുസൃതമായി തുടരുമെന്നും കൂടാതെ ദൈനംദിന പ്രായോഗികതയും വാഗ്‌ദാനം ചെയ്യുമെന്നും നേരത്തെ അവകാശപ്പെട്ടിരുന്നു.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പും ചുവടുവെക്കുന്നു

ICE എഞ്ചിനുകളിൽ നിന്ന് ഇലക്ട്രിക് മോട്ടോറുകളിലേക്കുള്ള നിലവിലെ പരിണാമം കണക്കിലെടുക്കുമ്പോൾ വിപണി ആവശ്യകത അനുസരിച്ച് ജീപ്പിന് കാറിന്റെ പൂർണ ഇലക്ട്രിക് അല്ലെങ്കിൽ PHEV പതിപ്പുകളും പുറത്തിറക്കാൻ സാധിക്കും.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പും ചുവടുവെക്കുന്നു

ഇന്ത്യയിൽ, ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനോടുകൂടിയ കോംപാക്‌ട് എസ്‌യുവിയൊന്നും നിലവിൽ വിപണിയിൽ എത്തുന്നില്ല. അതിനാൽ ഈ സാധ്യതയും ജീപ്പ് പരിശോധിക്കുന്നുണ്ട്. അതിനാൽ, കോം‌പാക്‌ട് കാറിന്റെ ട്രയൽ റേറ്റഡ് വകഭേദം അവതരിപ്പിക്കുകയാണെങ്കിൽ അതിന് അതിന്റേതായ ഒരു ആരാധകവൃന്ദം തന്നെ ഉയർന്നുവന്നേക്കാം.

Most Read: ടാറ്റ മിനി എസ്‌യുവി വർഷം തന്നെ എത്തിയേക്കും, പരീക്ഷണയോട്ട ചിത്രങ്ങൾ കാണാം

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പും ചുവടുവെക്കുന്നു

എന്നിരുന്നാലും, ഈ വിഭാഗത്തിലെ വില നിർണയം ഒരു പ്രധാന ഘടകമാണ്. ചെറിയ എസ്‌യുവിയെ ജീപ്പിന് എത്രമാത്രം ആക്രമണാത്മകമായി വില നൽകാനാകുമെന്നത് രസകരമായിരിക്കും. കുറഞ്ഞ വിലയിൽ ഇത്തരമൊരു വാഹനം വിപണിയിലേക്ക് എത്തിയാൽ ജീപ്പിന് ഗുണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: എംജി ഹെക്‌ടറിന്റെ വിൽപ്പനയിലും പെട്രോൾ മോഡൽ തന്നെ കേമൻ

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പും ചുവടുവെക്കുന്നു

നിലവിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും ചെറിയ ജീപ്പിന്റെ വാഹനം മിഡ്-സൈസ് എസ്‌യുവിയായ കോമ്പസ് ആണ്. ഇതിന്റെ ബേസ് മോഡലിന് 16.49 ലക്ഷം രൂപയും ഉയർന്ന ട്രെയ്‌ൽഹോക്കിന് 27.6 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

Most Read: ഇമ്മിണി വല്യ ജിംനി; ഇന്ത്യയ്ക്കായ് മാരുതി ഒരുക്കുന്നത് 5 ഡോര്‍ പതിപ്പ്

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പും ചുവടുവെക്കുന്നു

170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കുന്ന ഫിയറ്റ് സോഴ്‌സ്‌ഡ് 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് കോമ്പസിൽ ഉപയോഗിക്കുന്നത്. 1.4 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിനും വാഹനത്തിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇത് 160 bhp പവറിൽ 250 Nm torque സൃഷ്‌ടിക്കാൻ ശേഷിയുള്ളവയാണ്.

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പും ചുവടുവെക്കുന്നു

കോമ്പസിനെ അടിസ്ഥാനമാക്കി നിർമിക്കാവുന്ന ഏഴ് സീറ്റർ എസ്‌യുവിയും ജീപ്പ് വിലയിരുത്തുന്നുണ്ട്. ഇത് വരാനിരിക്കുന്ന ടാറ്റ ഗ്രാവിറ്റാസ്, എം‌ജി ഹെക്‌ടർ പ്ലസ് എന്നിവയ്‌ക്കെതിരെ വിപണിയിൽ മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep plans to enter the compact SUV segment in India. Read in Malayalam
Story first published: Monday, March 30, 2020, 9:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X