2022 -ഓടെ ഇലക്ട്രിക് വാഹനങ്ങളെ അവതരിപ്പിക്കുമെന്ന് ജീപ്പ്

വാഹന വിപണി ഇലക്ട്രിക്ക് വാഹങ്ങളിലേക്കും ചുവടുവെച്ചു തുടങ്ങി. ഇതിന് പിന്നാലെ ഇപ്പോള്‍ നിരവധി നിര്‍മ്മാതാക്കളാണ് ഇലക്ട്രിക്ക് വാഹവുമായി രംഗത്തെത്തിയിരിക്കുന്നത്.

2022 -ഓടെ ഇലക്ട്രിക് വാഹനങ്ങളെ അവതരിപ്പിക്കുമെന്ന് ജീപ്പ്

വരും വര്‍ഷങ്ങളില്‍ നിരവധി മോഡലുകള്‍ ഇലക്ട്രിക്ക് പരിവേഷത്തില്‍ നിരത്തിലെത്തുമെന്ന് ഉറപ്പായി. ഇപ്പോഴിതാ അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പും പ്രഖ്യാപിച്ചു കഴിഞ്ഞു 2022 -ഓടെ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാൻ തയ്യാറെന്ന്.

2022 -ഓടെ ഇലക്ട്രിക് വാഹനങ്ങളെ അവതരിപ്പിക്കുമെന്ന് ജീപ്പ്

തങ്ങളുടെ നിരയിലെ ജനപ്രീയ എസ്‌യുവിയായ കോമ്പസ് മോഡലാകും ഇലക്ട്രിക്ക് പരിവേഷത്തോടെ ആദ്യം വിപണിയില്‍ എത്തുക. ഭാവിയില്‍ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കാകും പ്രാധാന്യം ഏറെ എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കുന്നതെന്നാണ് കമ്പനി അറിയിച്ചത്.

2022 -ഓടെ ഇലക്ട്രിക് വാഹനങ്ങളെ അവതരിപ്പിക്കുമെന്ന് ജീപ്പ്

2022 മുതല്‍ ഹൈബ്രിഡ്, ഇലക്ട്രിക്ക് പതിപ്പുകള്‍ വിപണിയില്‍ എത്തി തുടങ്ങും. ഇതിനോടകം തന്നെ ചില മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകളെ ജീപ്പ് വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക്ക്, ഹൈബ്രിഡ് മോഡലുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന് വേണ്ടിയാണിതെന്നും കമ്പനി അറിയിച്ചു.

2022 -ഓടെ ഇലക്ട്രിക് വാഹനങ്ങളെ അവതരിപ്പിക്കുമെന്ന് ജീപ്പ്

വിവിധ വില ശ്രേണികളില്‍ വാഗ്ദാനം ചെയ്യുന്ന കോമ്പസ്, റെനെഗേഡ്, റാങ്ലര്‍ എസ്‌യുവികള്‍ അടുത്ത വര്‍ഷം PHEV സാങ്കേതികവിദ്യ ഉപയോഗിച്ച് പരിഷ്‌കരിക്കും അതിന് ശേഷം ഉടന്‍ തന്നെ പൂര്‍ണ്ണ ഇലക്ട്രിക് പവര്‍ട്രെയിനുകളിലേക്കുള്ള പരിവര്‍ത്തനവും സംഭവിക്കുമെന്നും കമ്പനി നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2022 -ഓടെ ഇലക്ട്രിക് വാഹനങ്ങളെ അവതരിപ്പിക്കുമെന്ന് ജീപ്പ്

കോമ്പസ് ഇലക്ട്രിക്കിനെ അധികം വൈകാതെ തന്നെ വിപണിയില്‍ എത്തിക്കും. ഇതോടെ ഇലക്ട്രിക്ക് യുഗത്തിലേക്ക് ചുവടുവെച്ച ഇന്ത്യന്‍ വിപണി ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിലവില്‍ കോമ്പസ് മോഡലുകളുടെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

2022 -ഓടെ ഇലക്ട്രിക് വാഹനങ്ങളെ അവതരിപ്പിക്കുമെന്ന് ജീപ്പ്

2.0 ലിറ്റര്‍ എഞ്ചിന്‍ ശേഷിയുള്ള ഡീസല്‍ ഓട്ടോമാറ്റിക് കോമ്പസിന്റെ ബിഎസ് VI പതിപ്പ് ജീപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നവീകരിച്ച എഞ്ചിന്‍ യൂണിറ്റുകളില്‍ 6 സ്പീഡ് മാനുവലുള്ള 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവല്‍ 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.

2022 -ഓടെ ഇലക്ട്രിക് വാഹനങ്ങളെ അവതരിപ്പിക്കുമെന്ന് ജീപ്പ്

എഞ്ചിനിലെ പരിഷ്‌ക്കരണത്തിന് പുറമെ വാഹനത്തില്‍ മറ്റ് മാറ്റങ്ങളൊന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. ഉടന്‍ തന്നെ വാഹനത്തിന്റെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നും സൂചനകളുണ്ട്.

2022 -ഓടെ ഇലക്ട്രിക് വാഹനങ്ങളെ അവതരിപ്പിക്കുമെന്ന് ജീപ്പ്

2017 -ലാണ് കോമ്പസിനെ ജീപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അന്നു മുതല്‍ ഇന്നുവരെ വളരെ മികച്ച് ജനപ്രതീതിയാണ് കോമ്പസിന് ലഭിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോമ്പസിന്റെ പല പരിഷ്‌കരിച്ച പതിപ്പുകളും കമ്പനി രാജ്യത്ത് അവതരിപ്പിച്ചിട്ടുണ്ട്.

2022 -ഓടെ ഇലക്ട്രിക് വാഹനങ്ങളെ അവതരിപ്പിക്കുമെന്ന് ജീപ്പ്

2020 -ഓടെ കേമ്പസിന്റെ പരിഷ്‌കരിച്ച് മറ്റൊരു പതിപ്പിനെ കൂടി കമ്പനി വിപണിയില്‍ എത്തിക്കും. എന്നാല്‍ വാഹനത്തിന്റെ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് കമ്പനി അറിയിച്ചിട്ടില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലാണ് കോമ്പസ്. എന്നാല്‍ ഈ നിരയിലേക്ക് കിയ സെല്‍റ്റോസ്, എംജി ഹേക്ടര്‍ എന്നിവര്‍ എത്തിയതോടെ വാഹനത്തിന്റെ വില്‍പ്പന ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Set To Introduce Electric Vehicles By 2022. Read in Malayalam.
Story first published: Friday, April 3, 2020, 20:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X