Just In
- 41 min ago
ഇന്ത്യയില്‍ നിന്നുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് സിറ്റിയുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട
- 2 hrs ago
കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്
- 2 hrs ago
നിസാൻ മാഗ്നൈറ്റിന് വെല്ലുവിളിയായി കിഗർ കോംപാക്ട് എസ്യുവി അവതരിപ്പിച്ച് റെനോ
- 4 hrs ago
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
Don't Miss
- News
രാഹുൽ ഗാന്ധി ഇടപെട്ടിട്ടും പരിഹാരമില്ല, 6 സീറ്റുകൾ അധികം വേണമെന്ന ആവശ്യത്തിലുറച്ച് മുസ്ലീം ലീഗ്
- Movies
മാർച്ചിൽ അല്ല നടി കരീനയുടെ പ്രസവം നേരത്തെ,പുതിയ വിശേഷം പങ്കുവെച്ച് നടൻ സെയ്ഫ് അലിഖാൻ
- Sports
IND vs ENG: ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിധി നിര്‍ണയിക്കുക ഇന്ത്യയുടെ ഒരാള്‍!- പനേസര്‍ പറയുന്നു
- Lifestyle
15 മിനിറ്റ് യോഗയില്‍ പൂര്‍ണമായും പോവും പ്രമേഹ ലക്ഷണം വരെ
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബ്രോങ്കോയെ വെല്ലാൻ ജീപ്പ് റാങ്ലറിന്റെ V8 മോഡൽ എത്തുന്നു; ടീസർ വീഡിയോ പുറത്ത്
ഓഫ്-റോഡ് പ്രേമികളുടെ പ്രിയപ്പെട്ട മോഡലാണ് ജീപ്പ് റാങ്ലർ. എന്നാൽ ഫോർഡിന്റെ ബ്രോങ്കോ എത്തിയതോടെ ഒരു വിഭാഗം ആളുകൾ ബ്ലൂഓവലിന്റെ പിന്നാലെ കൂടി. എന്നാൽ ഒരു പുതിയ വേരിയന്റിനെ കൂടി അവതരിപ്പിച്ച് കൂടുതൽ ആളുകളെ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

ജൂലൈയിൽ തങ്ങളുടെ ജനപ്രിയ ഓഫ്-റോഡർ മോഡലായ റാങ്ലർ റൂബിക്കണിന്റെ പുതിയ 392 കൺസെപ്റ്റിനെ ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൊബൈൽസ് അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഇത് യാഥാർഥ്യമാകാൻ പോവുകയാണ്.

അതിന്റെ ഭാഗമായി ജീപ്പ് കരുത്തുറ്റ V8 പവർ റാങ്ലർ റൂബിക്കൺ 392 കൺസെപ്റ്റിന്റെ പ്രീ-പ്രൊഡക്ഷൻ മോഡലിന്റെ ടീസറും ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. അടുത്ത വർഷത്തോടെ വാഹനത്തിന്റെ ഉത്പാദനവും ലഭ്യതയും കമ്പനി ടീസറിലൂടെ സ്ഥിരീകരിച്ചു.
MOST READ: നവംബറിലും മോഡൽ നിരയിൽ വൻ ഡിസ്കൗണ്ടുമായി മഹീന്ദ്ര
ഫോർഡ് പുതിയ ബ്രോങ്കോ അരങ്ങേറ്റം കുറിക്കുന്നതിന് മണിക്കൂറുകൾക്ക് ജീപ്പ് പുതിയ V8 റാങ്ലർ കൺസെപ്റ്റിനെ ആദ്യമായി അവതരിപ്പിക്കുന്നത്. റാങ്ലർ പ്രേമികളുടെ പ്രാർത്ഥനയ്ക്കുള്ള ഉത്തരമായിരുന്നു ഈ ഓഫ്-റോഡർ ആശയം.

നിർമാണഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നാണ് ഫിയറ്റ് ക്രൈസ്ലർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആദ്യ വീഡിയോയിലൂടെ സ്ഥിരീകരിക്കുന്നത്. രണ്ടാമത്തെ വീഡിയോയിൽ ഓഫ്-റോഡർ 'അഡ്വഞ്ചർ വിത്ത് പവർ' എന്ന അടിക്കുറിപ്പോടെയാണ് എത്തിയിരിക്കുന്നത്.
MOST READ: കൊവിഡ് കാലത്തും കാർപ്രേമികൾക്ക് ആവേശമേകി മെർസിഡീസ്; ക്ലാസിക് കാർ റാലി ഡിസംബർ 13-ന്
എന്നിരുന്നാലും V8 റാങ്ലറിന്റെ നിർമാണ പതിപ്പിന്റെ മറ്റ് സവിശേഷതകളൊന്നും ജീപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 450 bhp കരുത്തിൽ 610 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 6.4 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V8 പെട്രോൾ എഞ്ചിനാണ് 392 കൺസെപ്റ്റ് പതിപ്പിൽ ഇടംപിടിച്ചിരുന്നത്.

ഫോർ വീൽ ഡ്രൈവ് സിസ്റ്റത്തിലേക്ക് പവർ നൽകുന്ന എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാകും ഈ V8 എഞ്ചിൻ ജോടിയാക്കുക. വെറും അഞ്ച് സെക്കൻഡിനുള്ളിൽ 0-60 മൈൽ വേഗത കൈവരിക്കാൻ ഈ എസ്യുവിക്ക് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
MOST READ: മാഗ്നൈറ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി നിസാൻ

V8 റാങ്ലർ റൂബിക്കണിന്റെ പ്രൊഡക്ഷൻ മോഡലിൽ ഡാന 44 ആക്സിലുകൾ, ഫുൾ-ടൈം ടു-സ്പീഡ് ട്രാൻസ്ഫർ കേസ്, ഇലക്ട്രിക് ഫ്രണ്ട്, റിയർ ആക്സിൽ ലോക്കറുകൾ, 37 ഇഞ്ച് മഡ്-ടെറൈൻ ടയറുകൾ, മോപ്പറിൽ നിന്നുള്ള ജീപ്പ് പെർഫോമൻസ് പാർട്സ് രണ്ട് ഇഞ്ച് ലിഫ്റ്റ് കിറ്റ്, സസ്പെൻഷനും മെച്ചപ്പെടുത്തലുകൾ എന്നിവയെല്ലാം ജീപ്പ് ഉൾപ്പെടുത്തും.

V8 റാങ്ലർ റൂബിക്കണിന്റെ പ്രൊഡക്ഷൻ മോഡലിൽ ഡാന 44 ആക്സിലുകൾ, ഫുൾ-ടൈം ടു-സ്പീഡ് ട്രാൻസ്ഫർ കേസ്, ഇലക്ട്രിക് ഫ്രണ്ട്, റിയർ ആക്സിൽ ലോക്കറുകൾ, 37 ഇഞ്ച് മഡ്-ടെറൈൻ ടയറുകൾ, മോപ്പറിൽ നിന്നുള്ള ജീപ്പ് പെർഫോമൻസ് പാർട്സ് രണ്ട് ഇഞ്ച് ലിഫ്റ്റ് കിറ്റ്, സസ്പെൻഷനും മെച്ചപ്പെടുത്തലുകൾ എന്നിവയെല്ലാം ജീപ്പ് ഉൾപ്പെടുത്തും.

പെർഫോമൻസ് സ്റ്റിയറിംഗ് വീലിനൊപ്പം ഗോൾഡൻ സ്റ്റിച്ചിംഗിനൊപ്പം റെഡ് റോക്ക് നിറമുള്ള ലെതർ ബോൾസ്റ്റേർഡ് സീറ്റുകളും ജീപ്പ് റാങ്ലർ റൂബിക്കൺ V8 മോഡലിന്റെ അകത്തളത്ത് ഉൾക്കൊള്ളുന്നു.