Just In
- 1 hr ago
കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്
- 1 hr ago
നിസാൻ മാഗ്നൈറ്റിന് വെല്ലുവിളിയായി കിഗർ കോംപാക്ട് എസ്യുവി അവതരിപ്പിച്ച് റെനോ
- 3 hrs ago
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- 3 hrs ago
മെക്സിക്കൻ വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി ഹീറോ
Don't Miss
- News
രാഹുലിന്റെ പ്രസ്താവന കലാപത്തിന് വഴിമരുന്നിടാനുള്ള നീക്കം; രൂക്ഷവിമർശനവുമായി മന്ത്രി മുരളീധരൻ
- Movies
ബഷീര്‍ ബഷിയ്ക്കൊപ്പമാണ് ഞാന്‍; പുതിയ സന്തോഷം പങ്കുവെച്ച് സീരിയല്‍ നടി പ്രേമി; പിന്തുണയുമായി ആരാധകരും
- Lifestyle
15 മിനിറ്റ് യോഗയില്‍ പൂര്‍ണമായും പോവും പ്രമേഹ ലക്ഷണം വരെ
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ജീപ്പ്
അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്, കോമ്പസിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ നിരവധി തവണ പുറത്തുവന്നു കഴിഞ്ഞു.

ഇപ്പോഴിതാ മോഡലിന്റെ ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി പുതിയ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ജീപ്പ്. ഈ മോഡലിനെ 2021 -ഓടെ വിപണിയില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

വരാനിരിക്കുന്ന കോമ്പസ് ഫെയ്സ്ലിഫ്റ്റിനെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങള്‍ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. കോമ്പസ് ഫെയ്സ്ലിഫ്റ്റിന് ഒരു പുതിയ ഫ്രണ്ട് ബമ്പര്‍ ലഭിക്കും, വലിയ എയര്‍ ഡാമും ഫോഗ് ലാമ്പുകളും ചിത്രത്തില്‍ കാണാം.
MOST READ: ലിറ്ററിന് 20 കിലോമീറ്റർ മൈലേജുമായി നിസാൻ മാഗ്നൈറ്റ്

ട്വീക്ക്ഡ് ഹെഡ്ലൈറ്റ് ഡിസൈനും ഫ്രണ്ട് ഗ്രില്ലുമാണ് മറ്റൊരു സവിശേഷത. ഇതിന്റെ ഹെഡ്ലാമ്പുകള്‍ മിക്ക വേരിയന്റുകളിലും ഓള്-എല്‍ഇഡി യൂണിറ്റുകളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രണ്ട് ഗ്രില്ലിന് ഇപ്പോള്‍ ഹണികോമ്പ് പോലുള്ള ഇന്‍സേര്‍ട്ടുകള്‍ ലഭിക്കുന്നു.

ടീസര്‍ ഇമേജുകള്‍ പിന്‍ഭാഗത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും, ചെറിയ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ അലോയി വീല്‍ ഡിസൈനുകളും പാക്കേജിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു.
MOST READ: എതിരാളികളുടെ നീണ്ട നിരയിലും കിംങ് ആവാന്‍ കിഗര്‍; പ്രതീക്ഷകള്‍ ഒരുപാടെന്ന് റെനോ

ടീസര്‍ ചിത്രങ്ങളില്‍ കാണിച്ചിരിക്കുന്നപോലെ പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്ബോര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും പുതിയ യൂകണക്ട് 5 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോടുകൂടിയ പുതിയ, ഫ്രീസ്റ്റാന്‍ഡിംഗ് 10.1 ഇഞ്ച് ടച്ച്സ്ക്രീന്‍ അവതരിപ്പിക്കും. കൂടാതെ പുതിയ എസി വെന്റുകളും വാഹനത്തിന്റെ സവിശേഷതയാണ്.

ഡാഷ്ബോര്‍ഡിലെ ലെതര്‍ ഉള്‍പ്പെടുത്തലുകള്‍ പ്രീമിയം അപ്പീല്‍ വര്‍ദ്ധിപ്പിക്കുന്നു. 2017 -ലാണ് നിലവിലെ പതിപ്പ് വില്‍പ്പനയ്ക്ക് എത്തുന്നത്. ജീപ്പ് ബ്രാന്‍ഡില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വീകാര്യത നേടിയ മോഡലാണ് കോമ്പസ്. അതുകൊണ്ട് തന്നെ മോഡലിന് നവീകരണം ആവശ്യമാണ്.
MOST READ: ഒറ്റ ചാർജിൽ 230 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇലക്ട്രിക് സ്കൂട്ടർ

ഒരു പുതിയ സ്റ്റിയറിംഗ് വീലും വാഹനത്തിന് ലഭിക്കും. ഇത് വരാനിരിക്കുന്ന ഏഴ് സീറ്റുകളുള്ള D-എസ്യുവി പോലെ ഭാവിയിലെ ജീപ്പ് മോഡലുകളില്‍ കാണാന്‍ കഴിയും. ക്യാബിന് മെറ്റീരിയലുകളുടെയും അപ്ഹോള്‍സ്റ്ററിയും ഗുണനിലവാരം മെച്ചപ്പെടുത്തി എന്നതും പുതിയ പതിപ്പിന്റെ സവിശേഷതയാണ്.

1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ആഗോള വിപണിയില്‍ ഉള്ള മോഡലിന് കരുത്ത് നല്‍കുന്നത്. ഇത് രാണ്ട് രീതിയിലാണ് കമ്പനി ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഒന്നാമത്തേത് 128 bhp കരുത്തും 270 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ ആണ് ഗിയര്‍ബോക്സ്. അതേസമയം ഈ എഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കില്ലെന്നാണ് സൂചന.