കോമ്പസ് 4xe, റെനെഗേഡ് 4xe മോഡലുകൾ യൂറോപ്പിൽ അവതരിപ്പിച്ച് ജീപ്പ്

യൂറോപ്പിൽ കോമ്പസ് 4xe, റെനെഗേഡ് 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾ ജീപ്പ് പുറത്തിറക്കി. ഇരു മോഡലുകളും 2020 സെപ്റ്റംബറിൽ യൂറോപ്പിൽ വിൽപ്പനയ്‌ക്കെത്തും, ലിമിറ്റഡ്, എസ്, ട്രെയ്‌ൽഹോക്ക് എന്നീ മൂന്ന് പതിപ്പുകളിൽ ഇത് വാഗ്ദാനം ചെയ്യും.

കോമ്പസ് 4xe, റെനെഗേഡ് 4xe മോഡലുകൾ യൂറോപ്പിൽ അവതരിപ്പിച്ച് ജീപ്പ്

കോമ്പസ് 4xe, റെനെഗേഡ് 4xe എന്നിവയിലെ ഹൈബ്രിഡ് പവർട്രെയിൻ 59 bhp കരുത്ത് പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്നു.

കോമ്പസ് 4xe, റെനെഗേഡ് 4xe മോഡലുകൾ യൂറോപ്പിൽ അവതരിപ്പിച്ച് ജീപ്പ്

ഇത് പിൻ ആക്‌സിലുകൾക്കിടയിൽ സ്ഥാപിക്കുകയും 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ മോട്ടോറുമായി ജോടിയാക്കുകയും ചെയ്യുന്നു. വേരിയന്റിനെ ആശ്രയിച്ച് സിസ്റ്റം 187 bhp, 237 bhp പവർ ഉത്പാദിപ്പിക്കുന്നു.

MOST READ: അപ്രീലിയ സ്റ്റോം 125 ബിഎസ് VI വിപണിയില്‍ അവതരിപ്പിച്ചു; വില 91,321 രൂപ

കോമ്പസ് 4xe, റെനെഗേഡ് 4xe മോഡലുകൾ യൂറോപ്പിൽ അവതരിപ്പിച്ച് ജീപ്പ്

11.4 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് എസ്‌യുവികളെ 50 കിലോമീറ്റർ പൂർണ്ണ ഇലക്ട്രിക് മോഡിൽ പ്രവർത്തിക്കാൻ പ്രാപ്‌തമാക്കുന്നു.

കോമ്പസ് 4xe, റെനെഗേഡ് 4xe മോഡലുകൾ യൂറോപ്പിൽ അവതരിപ്പിച്ച് ജീപ്പ്

രണ്ട് കാറുകൾക്കും പൂർണ്ണ-ഇലക്ട്രിക് മോഡിൽ 130 കിലോമീറ്റർ വേഗതയും ഹൈബ്രിഡ് മോഡിൽ 200 കിലോമീറ്റർ വേഗതയും കൈവരിക്കാൻ കഴിയും.

MOST READ: കിയ സോനെറ്റ് ഓഗസ്റ്റ് ഏഴിന് അരങ്ങേറ്റം കുറിക്കും, കാണാം പുത്തൻ ടീസർ വീഡിയോ

കോമ്പസ് 4xe, റെനെഗേഡ് 4xe മോഡലുകൾ യൂറോപ്പിൽ അവതരിപ്പിച്ച് ജീപ്പ്

യാത്രയ്ക്കിടയിലോ ബണ്ടിൽ ചെയ്‌ത ഈസി വാൾബാക്‌സ് ഹോം ചാർജർ വഴിയോ ബാറ്ററി പായ്ക്ക് ചാർജ് ചെയ്യാനാകും. ഉടമകൾക്ക് കൂടുതൽ വിപുലമായ കണക്റ്റഡ് വാൾബോക്‌സ് ചാർജർ അല്ലെങ്കിൽ ഒരു പബ്ലിക്ക് ചാർജ് പോയിന്റും ഉപയോഗിക്കാം.

കോമ്പസ് 4xe, റെനെഗേഡ് 4xe മോഡലുകൾ യൂറോപ്പിൽ അവതരിപ്പിച്ച് ജീപ്പ്

എല്ലാ ഇലക്ട്രിക് ഘടകങ്ങളും വാട്ടർപ്രൂഫ് ആണ്, എസ്‌യുവികൾ മെറ്റൽ അണ്ടർ ബോഡി പരിരക്ഷണവുമായി വരുന്നു. ഇരു കാറുകളുടെയും വാട്ടർ വേഡിംഗ് ഡെപ്ത് 500 mm ആണ്.

MOST READ: ഡീസല്‍ വാഹനങ്ങളുടെ അസാന്നിധ്യം മറികടക്കണം; ശ്രദ്ധ ചെറു സിഎന്‍ജി കാറുകളിലെന്ന് മാരുതി

കോമ്പസ് 4xe, റെനെഗേഡ് 4xe മോഡലുകൾ യൂറോപ്പിൽ അവതരിപ്പിച്ച് ജീപ്പ്

ജീപ്പ് കോമ്പസ് 4xe, റെനെഗേഡ് 4xe എന്നിവ 50 കിലോമീറ്ററിനടുത്തുള്ള മൈലേജ് നൽകുന്നു, കൂടാതെ ഹൈബ്രിഡ് മോഡിൽ 50 ഗ്രാം / കിലോമീറ്ററിൽ താഴെ CO2 പുറപ്പെടുവിക്കുന്നു. രണ്ട് മോഡലുകളിലും ഓട്ടോ, സ്പോർട്, മഡ് / സാൻഡ്, സ്നോ, റോക്ക് എന്നിങ്ങനെ അഞ്ച് ഡ്രൈവിംഗ് മോഡുകൾ ഉണ്ട്.

കോമ്പസ് 4xe, റെനെഗേഡ് 4xe മോഡലുകൾ യൂറോപ്പിൽ അവതരിപ്പിച്ച് ജീപ്പ്

കാഴ്ചയിൽ, രണ്ട് എസ്‌യുവികളും സാധാരണ പതിപ്പുകൾക്ക് സമാനമാണ്. എന്നിരുന്നാലും, 4xe മോഡലുകളിൽ മുന്നിലും പിന്നിലും ജീപ്പ് ബാഡ്ജുകളിൽ നീല നിറവും 4xe, കോമ്പസ്, റെനെഗേഡ് ചിഹ്നങ്ങളും ഉണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Unveiled Compass And Renegade 4xe Variants In Europe. Read in Malayalam.
Story first published: Tuesday, July 21, 2020, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X