Just In
- 21 min ago
ഏഥര്‍ 450X, 450 പ്ലസ് ഇലക്ട്രിക് സ്കൂട്ടറിന്റെ ഉപഭോക്തൃ ഡെലിവറികള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു
- 48 min ago
ഫോർച്യൂണറിന് വെല്ലുവിളി, ആൾട്യൂറാസിന് പകരക്കാരൻ, പുതിയ XUV900 മോഡലും മഹീന്ദ്ര നിരയിൽ ഒരുങ്ങുന്നു
- 1 hr ago
ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ
- 1 hr ago
XUV700-യുടെ വരവ് പൊടിപൊടിക്കാന്‍ മഹീന്ദ്ര; XUV500 താല്‍ക്കാലികമായി നിര്‍ത്തും
Don't Miss
- News
സ്വർണവിലയിൽ വർധനവ്; പവന് 120 രൂപ കൂടി
- Movies
ഇനിയും ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ തീയേറ്റര്‍ കാണില്ല; ഫഹദിനോട് ഫിയോക്ക്
- Finance
ഡിജിറ്റല്‍ ഗോള്‍ഡ്; മില്ലേനിയല്‍സിനായുള്ള പുതു നിക്ഷേപ തന്ത്രങ്ങള്‍
- Sports
IPL 2021: തല പുകയ്ക്കണ്ട; നിതീഷ് റാണയുടെ ഫിഫ്റ്റി ആഘോഷത്തിന് പിന്നിലെ കഥ ഇതാണ്
- Lifestyle
മുടിപൊട്ടല്‍ പ്രശ്നമാണോ നിങ്ങള്‍ക്ക് ? എളുപ്പ പരിഹാരം ഈ മാസ്ക്
- Travel
18,000 രൂപ വരെ ഇങ്ങോട്ട് ലഭിക്കും... യാത്ര പോയി മൂന്നു ദിവസം താമസിച്ചാല്‍ മാത്രം മതി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹൈബ്രിഡ് എഞ്ചിനിലേക്ക് ചേക്കേറാൻ ജീപ്പ് റാങ്ലർ; അരങ്ങേറ്റം ഡിസംബറിൽ
ജീപ്പ് കോമ്പസ് 4xe, റെനെഗേഡ് 4xe എന്നിവയ്ക്ക് ശേഷം ഇതിഹാസമായ റാങ്ലർ എസ്യുവിയെ വൈദ്യുതീകരിക്കാൻ ഒരുങ്ങുകയാണ് അമേരിക്കൻ എസ്യുവി നിർമാതാക്കളായ ഫിയറ്റ്.

അതായത് വാഹനത്തിന്റെ ഒരു ഹൈബ്രിഡ് പതിപ്പ് ഉടൻ വിപണിയിൽ എത്തുമെന്ന് ചുരുക്കം. റാങ്ലർ 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) സെപ്റ്റംബർ നാലിന് ആഗോള അരങ്ങേറ്റം നടത്തും. കൂടാതെ റാങ്ലറിനൊപ്പം കമ്പനി വാഗനീർ ബ്രാൻഡും പുനരുജ്ജീവിപ്പിക്കും.

അതിനു പിന്നാലെ പുതിയ റാങ്ലർ ഹൈബ്രിഡിന്റെ അവതരണം ഈ വർഷം ഡിസംബറിൽ നടക്കുമെന്നാണ് ജീപ്പ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസ്എ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വിപണികളിൽ ഹൈബ്രിഡ് റാങ്ലർ ലഭ്യമാക്കും.
MOST READ: ആരെയും ആകർഷിക്കുന്ന മിനുക്കിയ രൂപം, പുത്തൻ ട്യൂസോണിന്റെ ടീസർ ചിത്രം കാണാം

മറുവശത്ത് എസ്യുവി ഇന്ത്യയിലേക്ക് വരുന്നുണ്ടോ ഇല്ലയോ എന്ന കാര്യം കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പുറമമോടിയിൽ എസ്യുവിക്ക് കാര്യമായ ഒരു മാറ്റവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.

എ-പില്ലറിന് തൊട്ടുതാഴെയായി സംയോജിപ്പിച്ചിരിക്കുന്ന ചാർജിംഗ് പോർട്ടും നീല നിറത്തിലുള്ള 4xe ബാഡ്ജിംഗും ആയിരിക്കും ആകെ എടുത്തു പറയാൻ സാധിക്കുന്ന മാറ്റം.
MOST READ: കോംപാക്ട് എസ്യുവി വിഭാഗത്തിൽ വെന്യു തന്നെ താരം; ഓഗസ്റ്റ് മാസം 8,267 യൂണിറ്റ് വിൽപ്പന

എഞ്ചിൻ വിശദാംശങ്ങളും സവിശേഷതകളും അനുസരിച്ച് 3.6 ലിറ്റർ V6 എഞ്ചിൻ ഉപയോഗിച്ചായിരിക്കും റാങ്ലർ ഹൈബ്രിഡിനെ കമ്പനി ഒരുക്കുക. ഇത് പുതിയ PHEV സജ്ജീകരണവുമായി ചേർന്ന് പ്രവർത്തിക്കും എന്നതാണ് പ്രത്യേകത.

അതേസമയം 2.0 ലിറ്റർ നാല് സിലിണ്ടർ ആവർത്തനം ജീപ്പ് തെരഞ്ഞെടുക്കുകയാണെങ്കിൽ അത് ഇന്ത്യൻ വിപണിയിൽ എത്തിച്ചേരാനുള്ള സാധ്യത കൂടുതലാണ്. കാരണം എസ്യുവി ഇതിനകം തന്നെ 2.0 ലിറ്റർ എഞ്ചിൻ ഉപയോഗിച്ച് ഇന്ത്യയിൽ വിറ്റഴിച്ചിരുന്നു എന്നതാണ്.
MOST READ: ഫോർച്യൂണർ TRD പതിപ്പിനെ പിടിക്കാൻ ഫോർഡ് എൻഡവറിന് ഒരു സ്പോർട്ടിയർ പതിപ്പ് ഒരുങ്ങുന്നു

ജീപ്പ് റാങ്ലർ റുബിക്കണിന്റെ ആദ്യ ബാച്ച് പൂർണമായും രാജ്യത്ത് വിറ്റതായി കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഓഫ്-റോഡർ എസ്വുകളിൽ ഒരാളാണ് റാങ്ലർ എന്നത് എല്ലാ വാഹന പ്രേമികൾക്കും അറിയാവുന്ന കാര്യമാണ്.

ഈ വർഷം മാർച്ചിലാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന്റെ റാങ്ലർ റൂബിക്കൺ ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം കുറിച്ചത്.
ഇന്ത്യയിൽ അഞ്ച് ഡോറുകളുള്ള ആവർത്തനം കംപ്ലീറ്റ്ലി ബിൽറ്റ് (CBU) യൂണിറ്റായാണ് ജീപ്പ് വിൽക്കുന്നത്.