റാങ്‌ലർ റൂബിക്കൺ 392 കൺസെപ്റ്റ് പരിചയപ്പെടുത്തി ജീപ്പ്, ഹൈലൈറ്റായി 6.4 ലിറ്റർ ഹെമി V8 എഞ്ചിൻ

അമേരിക്കൻ എസ്‌യുവി നിർമാതാക്കളായ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടോമൊബൈൽസ് തങ്ങളുടെ ജനപ്രിയ ഓഫ്-റോഡർ മോഡലായ റാങ്ലർ റൂബിക്കണിന്റെ പുതിയ 392 കൺസെപ്റ്റ് അവതരിപ്പിച്ചു. 6.4 ലിറ്റർ ഹെമി V8 എഞ്ചിൻ സവിശേഷതയാണ് വാഹനത്തിന്റെ പ്രധാന ആകർഷണ ഘടകം.

റാങ്‌ലർ റൂബിക്കൺ 392 കൺസെപ്റ്റ് പരിചയപ്പെടുത്തി ജീപ്പ്, ഹൈലൈറ്റായി 6.4 ലിറ്റർ ഹെമി V8 എഞ്ചിൻ

വാഹനം വിപണിയിൽ എന്നുമുതൽ എത്തുമെന്ന കാര്യത്തെ കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും നടത്തിയിട്ടില്ല. എങ്കിലും ഈ വർഷം അവസാനിക്കുന്നതിനുമുമ്പ് പ്രൊഡക്ഷൻ പതിപ്പ് തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റാങ്‌ലർ റൂബിക്കൺ 392 കൺസെപ്റ്റ് പരിചയപ്പെടുത്തി ജീപ്പ്, ഹൈലൈറ്റായി 6.4 ലിറ്റർ ഹെമി V8 എഞ്ചിൻ

450 bhp കരുത്തിൽ 610 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 6.4 ലിറ്റർ നാച്ചുറലി ആ്പിറേറ്റഡ് V8 പെട്രോൾ എഞ്ചിനാണ് 392 കൺസെപ്റ്റ് പതിപ്പിൽ വാഗ്‌ദാനം ചെയ്യുന്നത്. കൂടുതൽ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകർഷിക്കുക എന്നതാണ് കമ്പനിയുടെ പദ്ധതി.

MOST READ: ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ച് എംജി; വില 13.48 ലക്ഷം രൂപ

റാങ്‌ലർ റൂബിക്കൺ 392 കൺസെപ്റ്റ് പരിചയപ്പെടുത്തി ജീപ്പ്, ഹൈലൈറ്റായി 6.4 ലിറ്റർ ഹെമി V8 എഞ്ചിൻ

ജീപ്പ് റാങ്‌ലർ 392 ഹെവി-ഡ്യൂട്ടി സസ്‌പെൻഷനും ആക്‌സിലുകളും 17 ഇഞ്ച് ബീഡ്‌ലോക്ക് വീലുകളും 37 ഇഞ്ച് നോബ്ലൈകളോടുകൂടിയ ഷോഡുകളും പുത്തൻ എസ്‌യുവിയിൽ ഉണ്ടാകുമെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും കുറഞ്ഞ അനുപാതത്തിലുള്ള ട്രാൻസ്ഫർ ബോക്സും ഉണ്ടാകും.

റാങ്‌ലർ റൂബിക്കൺ 392 കൺസെപ്റ്റ് പരിചയപ്പെടുത്തി ജീപ്പ്, ഹൈലൈറ്റായി 6.4 ലിറ്റർ ഹെമി V8 എഞ്ചിൻ

ജീപ്പ് റാങ്‌ലർ 392 മോഡലിന് വെറും അഞ്ച് സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് ജീപ്പ് അവകാശപ്പെടുന്നു. അങ്ങനെയെങ്കിൽ വിപണിയിൽ ഏറെ ശ്രദ്ധ നേടാൻ ജീപ്പിന് സാധിച്ചേക്കും. നിലവിൽ, മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെ ജീപ്പ് റാങ്‌ലർ ലഭ്യമാണ്.

MOST READ: ക്യാപ്ച്ചറിനെ അടിസ്ഥാനമാക്കി ഇലക്ട്രിക് എസ്‌യുവിയുമായി റെനോ

റാങ്‌ലർ റൂബിക്കൺ 392 കൺസെപ്റ്റ് പരിചയപ്പെടുത്തി ജീപ്പ്, ഹൈലൈറ്റായി 6.4 ലിറ്റർ ഹെമി V8 എഞ്ചിൻ

ആദ്യത്തേത് 2.0 ലിറ്റർ, ഇൻലൈൻ -4, ടർബോ-പെട്രോൾ എഞ്ചിനാണ്. ഇത് 268 bhp പവറും 400 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. രണ്ടാമത്തേത് 3.6 ലിറ്റർ V6 എഞ്ചിനാണ്.

റാങ്‌ലർ റൂബിക്കൺ 392 കൺസെപ്റ്റ് പരിചയപ്പെടുത്തി ജീപ്പ്, ഹൈലൈറ്റായി 6.4 ലിറ്റർ ഹെമി V8 എഞ്ചിൻ

ഇതിന് 288 bhp കരുത്തിൽ 353 Nm torque സൃഷ്ടിക്കും. അതേസമയം മൂന്നാമത്തെ 2.2 ലിറ്റർ, ഇൻലൈൻ -4, ടർബോ-ഡീസൽ 200 bhp, 450 Nm torque എന്നിവ വികസിപ്പിക്കും.

MOST READ: ടെല്ലുറൈഡ് എസ്‌യുവിക്ക് പുതിയ നൈറ്റ്ഫാൾ എഡിഷൻ സമ്മാനിക്കാൻ ഒരുങ്ങി കിയ മോട്ടോർസ്

റാങ്‌ലർ റൂബിക്കൺ 392 കൺസെപ്റ്റ് പരിചയപ്പെടുത്തി ജീപ്പ്, ഹൈലൈറ്റായി 6.4 ലിറ്റർ ഹെമി V8 എഞ്ചിൻ

ഇവയിൽ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ മാത്രമേ ഇന്ത്യയിൽ ലഭ്യമാകൂ. ജീപ്പ് ഒരു എസ്‌യുവിയിൽ ഹെമി V8 എഞ്ചിൻ നൽകുന്നത് ഇതാദ്യമല്ല. ഒന്നിലധികം മൾട്ടിപ്പിൾ ഓപ്ഷനുകളുള്ള ഗ്രാൻഡ് ചെറോക്കിയിലും ബ്രാൻഡ് ഇത് അവതരിപ്പിച്ചിട്ടുണ്ട്.

റാങ്‌ലർ റൂബിക്കൺ 392 കൺസെപ്റ്റ് പരിചയപ്പെടുത്തി ജീപ്പ്, ഹൈലൈറ്റായി 6.4 ലിറ്റർ ഹെമി V8 എഞ്ചിൻ

അവയിൽ മൂന്ന് ഹെമി 5.7 ലിറ്റർ V8, 6.4 ലിറ്റർ V8, 6.2 ലിറ്റർ സൂപ്പർചാർജ്ഡ് V8 എഞ്ചിൻ ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Wrangler Rubicon 392 Concept Unveiled With 6.4 Litre Hemi V8 Engine. Read in Malayalam
Story first published: Tuesday, July 14, 2020, 15:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X