റാങ്‌ലർ റുബിക്കണുമായി ജീപ്പ് എത്തുന്നു, മാർച്ചിൽ ഔദ്യോഗിക അരങ്ങേറ്റം

അടുത്ത വർഷം മൂന്ന് പുതിയ ജീപ്പ് മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് സ്ഥിരീകരിച്ച് ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസ്. ഇന്ത്യൻ വിപണിയിലെ പ്രവർത്തനങ്ങളെക്കുറിച്ച് വളരെ ഗൗരവമായാണ് ബ്രാൻഡ് ചിന്തിക്കുന്നത്.

റാങ്‌ലർ റുബിക്കണുമായി ജീപ്പ് എത്തുന്നു, മാർച്ചിൽ ഔദ്യോഗിക അരങ്ങേറ്റം

കൂടാതെ ജീപ്പ് കോമ്പസിലൂടെ നേടിയ വിജയം ആവർത്തിക്കാൻ പുത്തൻ മോഡലുകളിലൂടെ കമ്പനി പദ്ധതിയിടുന്നു. കോമ്പസിന്റെ നിലവിലെ വിൽപ്പനയിൽ സംഭവിച്ചിരിക്കുന്ന ഇടിവ് താൽക്കാലികമാണെന്നും പുതിയ ജീപ്പ് എസ്‌യുവികൾ ഇതിന് പരിഹാരമാകുമെന്നും ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസ് പരാമർശിക്കുന്നു.

റാങ്‌ലർ റുബിക്കണുമായി ജീപ്പ് എത്തുന്നു, മാർച്ചിൽ ഔദ്യോഗിക അരങ്ങേറ്റം

എസ്‌യുവികളെയും ഓഫ്-റോഡറുകളെയും നിർമിക്കുന്നതിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന അമേരിക്കൻ നിർമാതാവ് അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ പുതിയ റാങ്‌ലർ റുബിക്കൺ വിപണിയിലെത്തിക്കാൻ ഉദ്ദേശിക്കുന്നു. ഇത് ഒരു സിബി‌യു ഉൽ‌പ്പന്നമായി ആയിരിക്കും ആഭ്യന്തര വിപണിയിൽ എത്തുക. വരാനിരിക്കുന്ന മോഡലുകൾ പൂനെക്കടുത്തുള്ള ജീപ്പിന്റെ രഞ്ജംഗോൺ നിർമ്മാണ കേന്ദ്രത്തിൽ ഒത്തുചേരും.

റാങ്‌ലർ റുബിക്കണുമായി ജീപ്പ് എത്തുന്നു, മാർച്ചിൽ ഔദ്യോഗിക അരങ്ങേറ്റം

മാർച്ചിൽ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന റാങ്‌ലർ റുബിക്കണിന് 72 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വില. ജീപ്പ് റാങ്‌ലറിന്റെ റേഞ്ച്-ടോപ്പിംഗ് പതിപ്പാണ് റുബിക്കൺ. 3-ഡോർ, 5-ഡോർ പതിപ്പുകളിലാണ് വാഹനം നിർമിക്കുന്നത്. എന്നാൽ അഞ്ച് ഡോർ പതിപ്പാകും ഇന്ത്യൻ വിപണിയിൽ എത്തുക.

റാങ്‌ലർ റുബിക്കണുമായി ജീപ്പ് എത്തുന്നു, മാർച്ചിൽ ഔദ്യോഗിക അരങ്ങേറ്റം

ജീപ്പ് റാങ്‌ലർ റുബിക്കണിൽ അടുത്ത തലമുറ ഡാന ഫ്രണ്ട്, റിയർ ഹെവി-ഡ്യൂട്ടി ആക്‌സിലുകൾ, മെച്ചപ്പെടുത്തിയ ഓഫ്-റോഡ് റോക്ക് റെയിലുകൾ, 4.0: 1 ലോ-റേഞ്ച് ഗിയർ അനുപാതമുള്ള റോക്ക്-ട്രാക്ക് NV 241 ടു-സ്പീഡ് ട്രാൻസ്ഫർ കേസ് എന്നിവ ഉൾക്കൊള്ളുന്നു.

റാങ്‌ലർ റുബിക്കണുമായി ജീപ്പ് എത്തുന്നു, മാർച്ചിൽ ഔദ്യോഗിക അരങ്ങേറ്റം

കൂടാതെ, സ്റ്റാൻഡേർഡ് ഉപകരണങ്ങളിൽ 33 ഇഞ്ച് BF ഗുഡ്‌റിച് KM ഓൾ-ടെറൈൻ ടയറുകൾ ഇലക്ട്രിക് ഫ്രണ്ട്, റിയർ ലോക്കിംഗ് ഡിഫറൻഷ്യൽസ്, വിച്ഛേദിക്കുന്ന ഫ്രണ്ട് സ്വേ ബാർ എന്നിവയും ഉൾപ്പെടുന്നു.

റാങ്‌ലർ റുബിക്കണുമായി ജീപ്പ് എത്തുന്നു, മാർച്ചിൽ ഔദ്യോഗിക അരങ്ങേറ്റം

റാങ്‌ലർ റുബിക്കൺ മൂന്ന് എഞ്ചിൻ ഓപ്ഷനിലാണ് അന്താരാഷ്ട്ര വിപണികളിൽ എത്തുന്നത്. ആദ്യത്തെ 3.6 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V6 പെട്രോൾ എഞ്ചിൻ 285 bhp / 353 Nm torque എന്നിവ ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ഈ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നത്.

റാങ്‌ലർ റുബിക്കണുമായി ജീപ്പ് എത്തുന്നു, മാർച്ചിൽ ഔദ്യോഗിക അരങ്ങേറ്റം

രണ്ടാമത്തെ 2.0 ലിറ്റർ ടർബോചാർജ്ഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ 8 സ്പീഡ് ഓട്ടോമാറ്റിക്കുമായി ഘടിപ്പിച്ചിരിക്കുന്നു. മൂന്നാമത്തെ 3.0 ലിറ്റർ ടർബോചാർജ്ഡ് V6 ഡീസൽ എഞ്ചിനും (260 bhp / 599 Nm torque) 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി പൊരുത്തപ്പെടുന്നു.

റാങ്‌ലർ റുബിക്കണുമായി ജീപ്പ് എത്തുന്നു, മാർച്ചിൽ ഔദ്യോഗിക അരങ്ങേറ്റം

ഇന്ത്യയിൽ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചായിരിക്കും റുബിക്കൺ അവതരിപ്പിക്കുക. 2017 ജൂലൈയിൽ മെയ്‌ഡ് ഇൻ ഇന്ത്യ കോമ്പസ് വീണ്ടും വിപണിയിലെത്തിയപ്പോൾ ആഭ്യന്തര വിപണിയിലെ ജീപ്പിന്റെ സാധ്യതകൾ FCA മനസിലാക്കി. ഈ എസ്‌യുവിക്ക് 15 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

റാങ്‌ലർ റുബിക്കണുമായി ജീപ്പ് എത്തുന്നു, മാർച്ചിൽ ഔദ്യോഗിക അരങ്ങേറ്റം

കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റിൽ എത്തിയിരുന്ന റാങ്‌ലർ അൺലിമിറ്റഡ്, ഗ്രാൻഡ് ചെറോക്കി, ഗ്രാൻഡ് ചെറോക്കി എസ്‌ആർ‌ടി എന്നീ മോഡലുകൾ മാത്രമേ ബ്രാൻഡിന് ഇന്ത്യൻ വിപണിയിൽ ഉണ്ടായിരുന്നുള്ളൂ. ഇവയെല്ലാം അതത് ആഢംബര വിഭാഗത്തിലെ നേരിട്ടുള്ള എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ യുക്തി രഹിതമായ വിലനിലവാരത്തിലാണ് എത്തിയിരുന്നത്.

റാങ്‌ലർ റുബിക്കണുമായി ജീപ്പ് എത്തുന്നു, മാർച്ചിൽ ഔദ്യോഗിക അരങ്ങേറ്റം

അക്കാലത്ത്, ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസ് ഇന്ത്യ ‘ഫിയറ്റ്' ബ്രാൻഡിൽ പിടിച്ചുനിൽക്കാൻ പാടുപെടുകയായിരുന്നു. എന്നാൽ ജീപ്പ് കോമ്പസ് പ്രതീക്ഷയുടെ പുതിയ കാറ്റായി വന്നു. ജീപ്പ് ഇന്ത്യയ്ക്കായി 250 മില്യൺ യുഎസ് ഡോളർ നിക്ഷേപിക്കുകയും ചെയ്തു.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Wrangler Rubicon to be launched on March in India. Read in Malayalam
Story first published: Monday, February 24, 2020, 19:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X