ലോക്ക്ഡൗണിൽ വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സേവനങ്ങളും നീട്ടി നൽകി ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ

കൊറോണ വൈറസ് മഹാമാരി കാരണം മിക്ക വാഹന നിർമാതാക്കളും അവരുടെ ഉൽപ്പന്നങ്ങളിൽ വാറണ്ടി, എക്സ്റ്റെൻഡഡ് വാറണ്ടി, സൗജന്യ സേവനങ്ങൾ എന്നിവ വിപുലീകരിക്കാനുള്ള ഒരുക്കങ്ങളിലാണ്.

ലോക്ക്ഡൗണിൽ വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സേവനങ്ങളും നീട്ടി നൽകി ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ

ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യയും ഉപഭോക്താക്കൾക്കായി ഈ സാഹചര്യത്തിൽ നിരവധി ഇളവുകളാണ് നൽകുന്നത്. മുകളിൽ സൂചിപ്പിച്ച മൂന്ന് സേവനങ്ങളിലും തീയതിക്കും വാഹനം സഞ്ചരിക്കുന്ന ദൂരത്തിനും കമ്പനി ഇളവ് പ്രഖ്യാപിച്ചു.

ലോക്ക്ഡൗണിൽ വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സേവനങ്ങളും നീട്ടി നൽകി ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ

ലോക്ക്ഡൗണ്‍ കാരണം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിയാത്തതും ഈ കാലയളവിൽ വാറന്റി കാലഹരണപ്പെടുന്നതിനാൽ ഉപഭോക്തൃ ആശങ്ക റിപ്പോർട്ട് ചെയ്യപ്പെടുന്നു.

MOST READ: ലോക്ക്ഡൗണ്‍: വാഹന നികുതിക്ക് ഇളവ്, അടയ്ക്കാനുള്ള തീയതി നീട്ടി മോട്ടോര്‍ വാഹന വകുപ്പ്

ലോക്ക്ഡൗണിൽ വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സേവനങ്ങളും നീട്ടി നൽകി ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ

ഈ പ്രതിസന്ധി തരണം ചെയ്യാൻ വാഹനങ്ങൾക്ക് രണ്ട് മാസത്തേക്ക് വാറന്റി നീട്ടി നൽകും എന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഡീലർഷിപ്പുകളോടും ഇക്കാര്യം അറിയിക്കും എന്നും കമ്പനി വ്യക്തമാക്കി.

ലോക്ക്ഡൗണിൽ വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സേവനങ്ങളും നീട്ടി നൽകി ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ

ഇവയ്ക്കു പുറമേ സൗജന്യ സേവന ഷെഡ്യൂളുകൾ എല്ലാ വാഹനങ്ങളിലും രണ്ട് മാസം അല്ലെങ്കിൽ‌ 3,200 കിലോമീറ്റർ‌ വരെ നീട്ടി നൽകിയിട്ടുണ്ട്.

MOST READ: ലോക്ക്ഡൗൺ; 600 ടൺ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് വ്യോമസേന

ലോക്ക്ഡൗണിൽ വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സേവനങ്ങളും നീട്ടി നൽകി ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ

2020 മാർച്ച് 23 നും ലോക്ക്ഡൗണ്‍ കാലയളവ് അവസാനിക്കുന്നതിനും ഇടയിൽ കാലഹരണപ്പെടുന്ന എക്സ്റ്റെൻഡഡ് വാറണ്ടിയുള്ള വാഹനങ്ങൾക്ക് 1,000 കിലോമീറ്റർ വരെ അല്ലെങ്കിൽ ലോക്ക്ഡൗണ്‍ അവസാനിച്ച് 30 ദിവസത്തിനുശേഷവും അറ്റകുറ്റപ്പണികൾക്ക് വാറന്റി ക്ലെയിം ചെയ്യാൻ കഴിയും. അടിയന്തിര സാഹചര്യങ്ങളിൽ റോഡ് സൈഡ് സഹായ നമ്പറുകൾ ഇപ്പോഴും സജീവമാണെന്ന് കമ്പനി പറയുന്നു.

ലോക്ക്ഡൗണിൽ വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സേവനങ്ങളും നീട്ടി നൽകി ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ

നിലവിൽ വാഹന ഉപയോഗം അനുവദിക്കാത്ത സാഹചര്യത്തിൽ ഉടമകളോട് തങ്ങളുടെ വാഹനങ്ങൾ ആഴ്ച്ചയിൽ ഒരിക്കൽ എങ്കിലും സ്റ്റാർട്ട് ചെയ്തിടാൻ നിർമ്മാതാക്കൾ അഭ്യർത്ഥിച്ചു.

MOST READ: രണ്ടും കൽപ്പിച്ച് എംജി, ഈ വർഷം മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കും

ലോക്ക്ഡൗണിൽ വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സേവനങ്ങളും നീട്ടി നൽകി ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ

ബാറ്ററിയുടെ ആയുസ്സ് ആരോഗ്യകരമായി നിലനിർത്താൻ ഇത് സഹായിക്കും, കൂടാതെ ആവശ്യ സന്ദർഭങ്ങളിൽ വാഹനങ്ങൾ സ്റ്റാർട്ടാകാതിരിക്കാനുള്ള അവസരങ്ങൾ ഒഴിവാക്കാനും ഇത് സഹായകമാവും.

ലോക്ക്ഡൗണിൽ വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സേവനങ്ങളും നീട്ടി നൽകി ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ

അധിക സൗകര്യത്തിനായി, കമ്പനിയുടെ പുതിയ ഇന്റഗ്രേറ്റഡ് ബുക്കിംഗ് സിസ്റ്റം ഉപയോഗിച്ച് കാറുകൾക്കായുള്ള സർവ്വീസ് അപ്പോയിന്റ്മെന്റുകൾ ഇപ്പോൾ ഓൺ‌ലൈനായി എടുക്കാം.

MOST READ: കൊവിഡിനെതിരെ പോരാടാൻ ഹെക്ടർ ആംബുലൻസുമായി എംജി

ലോക്ക്ഡൗണിൽ വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സേവനങ്ങളും നീട്ടി നൽകി ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ

ഇതിനായി ഉപഭോക്താവ് കാറിന്റെ വിശദാംശങ്ങൾ നൽകണം, അതിനു ശേഷം അടുത്തുള്ള ഡീലറിനെ തിരഞ്ഞെടുത്ത് ആവശ്യമുള്ള സേവന ഓപ്ഷനുകൾ നൽകിയാൽ മതിയാവും. ലഭ്യമായ സ്ലോട്ടുകളിൽ നിന്ന് തീയതിയും സമയവും തിരഞ്ഞെടുത്ത ശേഷം കമ്പനി ഒരു ഇ-മെയിൽ അയയ്ക്കുകയും അങ്ങനെ അപ്പോയിന്റ്മെന്റ് സ്ഥിരീകരിക്കുകയും ചെയ്യാം.

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വർ #jaguar
English summary
JLR extends warranty and service period for Indian customers. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X