ഓണക്കാലത്ത് അന്തര്‍സംസ്ഥാന ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി

നിര്‍ത്തിവച്ചിരുന്ന അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ഓണ്‍ലൈനായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗതാഗത മന്ത്രി എ. കെ ശശീന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഓണക്കാലത്ത് അന്തര്‍സംസ്ഥാന ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി

ഓണത്തിനോടനുബന്ധിച്ച് ഇതര സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് നാട്ടിലേക്കെത്താനായാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്. ഇതിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതായും ഗതാഗതമന്ത്രി പറഞ്ഞു.

ഓണക്കാലത്ത് അന്തര്‍സംസ്ഥാന ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക. യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കര്‍ണാടകത്തിലേക്ക് ഓണത്തിന് സ്പെഷ്യല്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

MOST READ: മിനുക്കിയ രൂപം, പുത്തൻ ഭാവം; ആഘോഷമായി 2020 മഹീന്ദ്ര ഥാർ വിപണിയിൽ

ഓണക്കാലത്ത് അന്തര്‍സംസ്ഥാന ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി

യാത്രികർ യാത്രാ പാസ് കരുതിയിരിക്കണം. യാത്രക്കാര്‍ മാസ്‌ക് ധരിക്കുകയും, സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം. യാത്രയ്ക്ക് മുന്‍പ് ആരോഗ്യ സേതു അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം.

ഓണക്കാലത്ത് അന്തര്‍സംസ്ഥാന ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി

മതിയായ യാത്രക്കാര്‍ ഇല്ലെങ്കില്‍ സര്‍വീസ് റദ്ദ് ചെയ്യുകയോ, തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ യാത്രാനുമതി നിഷേധിക്കുകയോ ചെയ്താല്‍ മുഴുവന്‍ തുകയും തിരിച്ചുനല്‍കുന്നതാണെന്നും മന്ത്രി അറിയിച്ചു.

MOST READ: സൽപ്രവർത്തികൾ ഒന്നും തുണച്ചില്ല; പരിഷ്കരിച്ച V-ക്രോസിന് 48,000 രൂപ പിഴ ചുമത്തി MVD

ഓണക്കാലത്ത് അന്തര്‍സംസ്ഥാന ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി

ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 6 വരെയാണ് കര്‍ണാടകത്തിലേക്ക് സര്‍വീസ് നടത്തുന്നത്. ഈ സര്‍വീസുകളില്‍ 10 ശതമാനം അധിക നിരക്ക് അടക്കം എന്‍ഡ് ടു എന്‍ഡ് വ്യവസ്ഥയിലാണ് ടിക്കറ്റുകള്‍ നല്‍കുക. കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ വഴി 15 മുതല്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓണക്കാലത്ത് അന്തര്‍സംസ്ഥാന ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി

ബാംഗ്ലൂരിലേക്കുള്ള സര്‍വീസുകൾ

15:00 തിരുവനന്തപുരം - ബാംഗ്ലൂര്‍ (പാലക്കാട് - സേലം)

17:30 കോട്ടയം - ബാംഗ്ലൂര്‍ (പാലക്കാട് - സേലം)

17:31 പത്തനംതിട്ട - ബാംഗ്ലൂര്‍ (പാലക്കാട് - സേലം)

16:45 എറണാകുളം - ബാംഗ്ലൂര്‍ (കുട്ട)

20:00 തൃശ്ശൂര്‍ - ബാംഗ്ലൂര്‍ (പാലക്കാട് - സേലം)

21:00 പാലക്കാട് - ബാംഗ്ലൂര്‍ ( സേലം)

07:35 കണ്ണൂര്‍ - ബാംഗ്ലൂര്‍ (വിരാജ്‌പേട്ട)

08:00 കോഴിക്കോട് - ബാംഗ്ലൂര്‍ (സുല്‍ത്താന്‍ ബത്തേരി)

20:30 കാസര്‍ഗോഡ് - ബാംഗ്ലൂര്‍ ( സുള്ള്യ, മെര്‍ക്കാറ, മൈസൂര്‍)

MOST READ: പരീക്ഷണയോട്ടം നടത്തി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; അവതരണം ഉടന്‍

ഓണക്കാലത്ത് അന്തര്‍സംസ്ഥാന ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി

ബാംഗ്ലൂരില്‍ നിന്നു സര്‍വീസുകൾ

15:30 തിരുവനന്തപുരം (കോഴിക്കോട്)

15:45 കോട്ടയം (സേലം - പാലക്കാട്)

19:32 പത്തനംതിട്ട (സേലം - പാലക്കാട്)

19:00 എറണാകുളം (കുട്ട)

20:00 തൃശ്ശൂര്‍ (സേലം - പാലക്കാട്)

21:00 പാലക്കാട് ( സേലം)

09:05 കണ്ണൂര്‍ (വിരാജ്‌പേട്ട)

23:45 കോഴിക്കോട് (സുല്‍ത്താന്‍ ബത്തേരി)

20:30 കാസര്‍ഗോഡ് ( മൈസൂര്‍, മെര്‍ക്കാറ, സുള്ള്യ)

Most Read Articles

Malayalam
English summary
Kerala RTC Resumes Inter-State Bus Services. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X