മൂന്ന് മാസത്തിനുള്ളിൽ 3000 യൂണിറ്റ് വിൽപ്പന നേടി കിയ കാർണിവൽ

ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ കിയ മോട്ടോർസ് ഇന്ത്യയിൽ രണ്ടാമത്തെ ഉൽപ്പന്നമായി പ്രീമിയം കാർണിവൽ എംപിവി പുറത്തിറക്കി.

മൂന്ന് മാസത്തിനുള്ളിൽ 3000 യൂണിറ്റ് വിൽപ്പന നേടി കിയ കാർണിവൽ

നേരിട്ടുള്ള എതിരാളികളില്ലാതെ കാർ രാജ്യത്ത് സ്വന്തമായി ഒരു പ്രത്യേക സ്ഥാനം സൃഷ്ടിച്ചതിനാൽ, വാഹനത്തിന് ഇന്ത്യൻ വിപണിയിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചു. ഇപ്പോൾ, കൊറിയൻ വാഹന നിർമ്മാതാക്കൾ കാർണിവലിനൊപ്പം മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.

മൂന്ന് മാസത്തിനുള്ളിൽ 3000 യൂണിറ്റ് വിൽപ്പന നേടി കിയ കാർണിവൽ

രാജ്യത്ത് വിൽപ്പനയ്‌ക്കെത്തിയതിന് ശേഷം വെറും മൂന്ന് മാസത്തിനുള്ളിൽ മൊത്തം 3,000 കാർണിവലുകൾ വിൽക്കാൻ കിയയ്ക്ക് കഴിഞ്ഞു. മാർച്ചിൽ മാത്രം 1,117 യൂണിറ്റ് പ്രീമിയം എംപിവി കമ്പനി വിപണിയിൽ എത്തിച്ചു.

MOST READ: ബോളിവുഡ് പിന്നണി ഗായികമാരുടെ ആഢംബര ഹോട്ട് കാറുകൾ

മൂന്ന് മാസത്തിനുള്ളിൽ 3000 യൂണിറ്റ് വിൽപ്പന നേടി കിയ കാർണിവൽ

കിയ നിലവിൽ മൂന്ന് പതിപ്പുകളിലാണ് കാർണിവൽ വിൽക്കുന്നത്. അടിസ്ഥാന പ്രീമിയം പതപ്പിന് 24.95 ലക്ഷം രൂപ മുതൽ ഏറ്റവും ഉയർന്ന ലിമോസിൻ പതിപ്പിന് 33.95 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

മൂന്ന് മാസത്തിനുള്ളിൽ 3000 യൂണിറ്റ് വിൽപ്പന നേടി കിയ കാർണിവൽ

എംപിവിക്ക് 7 സീറ്റ്, 8 സീറ്റ് അല്ലെങ്കിൽ 9 സീറ്റ് കോൺഫിഗറേഷൻ പോലും ഉണ്ട്. രാജ്യത്ത് കിയ ഒരു പവർട്രെയിൻ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ.

MOST READ: ലിമോസീനായി മാറിയ മഹീന്ദ്ര സ്കോർപ്പിയോ; വീഡിയോ

മൂന്ന് മാസത്തിനുള്ളിൽ 3000 യൂണിറ്റ് വിൽപ്പന നേടി കിയ കാർണിവൽ

2.2 ലിറ്റർ നാല് സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ 202 bhp പരമാവധി കരുത്തും 440 Nm torque ഉം പുറപ്പെടുവിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് സ്റ്റാൻഡേർഡ് ആയി ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

മൂന്ന് മാസത്തിനുള്ളിൽ 3000 യൂണിറ്റ് വിൽപ്പന നേടി കിയ കാർണിവൽ

ഫീച്ചറുകളാൽ സമ്പന്നമാണ് കാർണിവൽ എംപിവി. കാറിന് ഇലക്ട്രിക് സ്ലൈഡിംഗ് ഡോറുകൾ, പവർ ഫോൾഡിംഗ് ഒ‌ആർ‌വി‌എമ്മുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, പവർഡ് ടെയിൽ‌ഗേറ്റ് എന്നിവ ലഭിക്കുന്നു.

MOST READ: ലോക്ഡൗണില്‍ കൈയ്യടി നേടി രണ്ടു മിടുക്കന്മാര്‍; യൂട്യൂബ് വരുമാനം പാവങ്ങള്‍ക്ക് നല്‍കി, വീഡിയോ

മൂന്ന് മാസത്തിനുള്ളിൽ 3000 യൂണിറ്റ് വിൽപ്പന നേടി കിയ കാർണിവൽ

ക്യാബിനകത്ത്, വെന്റിലേഷൻ ഫംഗ്ഷനോടു കൂടിയ 10 തരത്തിൽ ഇലക്ട്രികലായി ക്രമീകരിക്കാൻ കഴിയുന്ന ഡ്രൈവർ സീറ്റ്, ഡ്യുവൽ പാനൽ സൺറൂഫ്, മൂന്ന്-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, 37 സവിശേഷതകളുള്ള കിയയുടെ UVO കണക്റ്റഡ് കാർ ടെക് എന്നിവ ലഭിക്കുന്നു.

മൂന്ന് മാസത്തിനുള്ളിൽ 3000 യൂണിറ്റ് വിൽപ്പന നേടി കിയ കാർണിവൽ

നേരത്തെ സൂചിപ്പിച്ചതുപോലെ, കിയ കാർണിവലിന് ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളികളില്ല. പ്രീമിയം എംപിവി പുറത്തിറങ്ങിയതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ മികച്ച വിൽപ്പന നേടാൻ ഈ സാഹചര്യം സഹായിച്ചു.

MOST READ: തെറ്റിധാരണകളിൽ കുടുങ്ങിയ ചില ഇന്ത്യൻ ബൈക്കുകൾ

മൂന്ന് മാസത്തിനുള്ളിൽ 3000 യൂണിറ്റ് വിൽപ്പന നേടി കിയ കാർണിവൽ

എന്നിരുന്നാലും, ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്‌ക്ക് ഒരു പ്രീമിയം ബദലാണ് വാഹനം നൽകുന്നത്, അടുത്തിടെ പുറത്തിറങ്ങിയ ടൊയോട്ട വെൽഫയറിനേയും മെർസിഡീസ് ബെൻസ് V-ക്ലാസിനേയും വിൽപ്പനയിൽ കാർണിവൽ മറികടക്കുന്നു.

Most Read Articles

Malayalam
English summary
KIA Carnival attains a milestone of 3000 units sale in just 3 months in India. Read in Malayalam.
Story first published: Saturday, April 11, 2020, 12:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X