കാർണിവലിന് 2.1 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കിയ

കാർണിവൽ പ്രീമിയം എംപിവിക്ക് ആകർഷകമായ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. ഉത്സവ സീസണിനോട് അനുബന്ധിച്ച് വിൽപ്പന വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

കാർണിവലിന് 2.1 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കിയ

2020 ഓട്ടോ എക്‌സ്‌പോയിൽ 25 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്ക് പുറത്തിറക്കിയ പ്രീമിയം ആഢംബര വാഹനത്തിന് ഗംഭീര സ്വീകരണമാണ് രാജ്യത്ത് ലഭിച്ചത്. 80,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 46,000 രൂപ വരെ കോർപ്പറേറ്റ് കിഴിവ്, 48,000 രൂപ വിലമതിക്കുന്ന 3 വർഷത്തെ പരിധിയില്ലാത്ത കിലോമീറ്റർ പരിപാലന പാക്കേജ് എന്നിവ ഉൾപ്പെടെ 2.1 ലക്ഷം രൂപ വരെയുള്ള ഓഫറാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

കാർണിവലിന് 2.1 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കിയ

കൂടാതെ പ്രസ്റ്റീജ്, പ്രീമിയം വേരിയന്റുകൾക്ക് 36,560 രൂപ വില വരുന്ന അധിക പിൻ സീറ്റ് എന്റർടെയിൻമെന്റ് യൂണിറ്റും ഓഫറുകളിൽ ഉൾപ്പെടുന്നു. ഈ ഓഫറുകൾ‌ക്ക് പുറമെ ഉപഭോക്താക്കൾ‌ക്ക് ഉടമസ്ഥാവകാശം ലഘൂകരിക്കുന്നതിലും കിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

MOST READ: വിപണിയിലേക്ക് ഉടൻ, പുതിയ എൻഡവർ സ്പോർട്ട് ഡീലർമാരിലേക്ക് എത്തിത്തുടങ്ങി

കാർണിവലിന് 2.1 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കിയ

അതിനായി നിരവധി ഇഎംഐ സ്കീമുകകളും കിയ ആരംഭിച്ചിട്ടുണ്ട്. വാഹനം സ്വന്തമാക്കിയതിനു 90 ദിവസത്തിനു ശേഷം പണമടയ്ക്കാൻ അനുവദിക്കുന്ന ഹോളിഡേ പ്ലാനും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

കാർണിവലിന് 2.1 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കിയ

നിലവിൽ കിയ കാർണിവൽ മികച്ച പ്രകടനമാണ് വിപണിയിൽ കാഴ്ച്ചവെക്കുന്നത്. 2020 ജനുവരിയിൽ ആരംഭിച്ചതിനുശേഷം 3,828 യൂണിറ്റുകൾ നിരത്തിലെത്തിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

MOST READ: ഹെക്‌ടറിന്റെ സ്പെഷ്യൽ ആനിവേഴ്‌സറി എഡിഷനുമായി എംജി; പ്രാരംഭ വില 13.63 ലക്ഷം രൂപ

കാർണിവലിന് 2.1 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കിയ

പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് എംപിവി തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. 24.95 ലക്ഷം മുതൽ 33.95 ലക്ഷം രൂപ വരെയാണ് കാർണിവലിന്റെ എക്സ്ഷോറൂം വില. 7, 8,9 സീറ്റിംഗ് കോൺഫിഗറേഷനിലും വാഹനം ലഭ്യമാകും.

കാർണിവലിന് 2.1 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കിയ

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ കാർണിവൽ വളരെ വലുതും മികച്ച സജ്ജീകരണവും ഉൾപ്പെടുത്തിയ കൂടുതൽ ശക്തമായൊരു പ്രിമീയം ആഢംബര എംപിവി തന്നെയാണ്. ബിഎസ്-VI കംപ്ലയിന്റ് 2.2 ലിറ്റർ 4 സിലിണ്ടർ ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്.

MOST READ: റാങ്‌ലർ 4xe പ്ലഗ്-ഇൻ ഹൈബ്രിഡ് ഔദ്യോഗികമായി അവതരിപ്പിച്ച് ജീപ്പ്

കാർണിവലിന് 2.1 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കിയ

ഇത് പരമാവധി 200 bhp കരുത്തിൽ 440 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എട്ട് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 13.9 കിലോമീറ്റർ മൈലേജാണ് കാർണിവൽ വാഗ്‌ദാനം ചെയ്യുന്നതെന്ന് കിയ അവകാശപ്പെടുന്നു.

കാർണിവലിന് 2.1 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കിയ

നാപ്പ ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഗിയർ നോബ്, ലെഗ് സപ്പോർട്ടോടുകൂടിയ രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ എന്നിവ ടോപ്പ് എൻഡ് ലിമോസിൻ പതിപ്പിനായി നീക്കിവച്ചിരിക്കുന്നു. ഡ്യുവൽ എയർബാഗുകൾ, ഐസോഫിക്‌സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ക്യാമറ എന്നിവ കാർണിവലിന്റെ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
English summary
Kia Carnival Discounts Of Up To Rs 2 Lakhs. Read in Malayalam
Story first published: Tuesday, September 8, 2020, 13:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X