ഫെബ്രുവരിയില്‍ കാര്‍ണിവലിനെ അവതരിപ്പിക്കുമെന്ന് കിയ

സെല്‍റ്റോസിനുശേഷം കിയ മോട്ടോര്‍സ് ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ മോഡലായ കാര്‍ണിവലിനെ വിപണിയില്‍ എത്തിക്കുവാന്‍ ഒരുങ്ങുകയാണ്. ടൊയോട്ട ഇന്നോവ ക്രിസ്റ്റ കൈയ്യാളുന്ന എംപിവി വിഭാഗത്തിലേക്ക് എത്തുന്ന ആഢംബര വാഹനമാണ് കാര്‍ണിവല്‍.

ഫെബ്രുവരിയില്‍ കാര്‍ണിവെലിനെ അവതരിപ്പിക്കുമെന്ന് കിയ

വാഹനം എന്ന് വിപണിയില്‍ എത്തും എന്ന ചോദ്യത്തിന് കമ്പനി ഇപ്പോള്‍ ഔദ്യോഗികമായി തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. നടക്കാനിരിക്കുന്ന് 2020 ഓട്ടോ എക്‌സ്‌പോയില്‍, ഫെബ്രുവരി 5 -ന് വാഹനത്തെ അവതരിപ്പിക്കുമെന്നാണ് കിയ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫെബ്രുവരിയില്‍ കാര്‍ണിവെലിനെ അവതരിപ്പിക്കുമെന്ന് കിയ

അടുത്തിടെ നിരത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അതേസമയം വാഹനത്തിന്റെ ബുക്കിങ് സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ കമ്പനി നല്‍കിയിട്ടില്ല. ഇന്നോവ ക്രിസ്റ്റയാണ് മുഖ്യഎതിരാളിയെങ്കിലും വലിപ്പത്തിലും ഫീച്ചറുകളിലും ക്രിസ്റ്റയെക്കാള്‍ മുന്‍പന്തിയിലാണ് കാര്‍ണിവല്‍.

ഫെബ്രുവരിയില്‍ കാര്‍ണിവലിനെ അവതരിപ്പിക്കുമെന്ന് കിയ

വില സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും 30 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. നിലവില്‍ വിപണിയില്‍ ഉള്ള ഇന്നോവ ക്രിസ്റ്റയ്ക്ക് 15.13 ലക്ഷം രൂപ മുതല്‍ 21.23 ലക്ഷം രൂപ വരെയാണ് പെട്രോള്‍ പതിപ്പുകളുടെ വില.

ഫെബ്രുവരിയില്‍ കാര്‍ണിവലിനെ അവതരിപ്പിക്കുമെന്ന് കിയ

15.87 ലക്ഷം രൂപ മുതല്‍ 22.63 ലക്ഷം രൂപ വരെയാണ് ഡീസല്‍ പതിപ്പുകളുടെ എക്‌സ്‌ഷോറും വില. എന്നാല്‍ ബിഎസ് VI പതിപ്പുകള്‍ വിപണിയില്‍ എത്തുന്നതോടെ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരിയില്‍ കാര്‍ണിവലിനെ അവതരിപ്പിക്കുമെന്ന് കിയ

5,115 mm നീളവും 1,985 mm വീതിയും 1,740 mm ഉയരവും 3,060 mm വീല്‍ബേസുമാണ് കാര്‍ണിവെല്ലിനുള്ളത്. വിദേശത്ത് ഏഴ്, എട്ട്, പതിനൊന്ന് സീറ്റര്‍ ഓപ്ഷനില്‍ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഏഴ് സീറ്റര്‍, ആറ് സീറ്റര്‍ ഓപ്ഷനിലാകും വില്‍പ്പനയ്ക്ക് എത്തുക.

ഫെബ്രുവരിയില്‍ കാര്‍ണിവലിനെ അവതരിപ്പിക്കുമെന്ന് കിയ

ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ചെറിയ എയര്‍ഡാം എന്നിവയാണ് കാര്‍ണിവലിന്റെ മുന്‍വശത്തെ സവിശേഷതകള്‍. 19 ഇഞ്ച് ഡയ്മണ്ട് കട്ട് അലോയി വീല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്.

Most Read: സെൽറ്റോസിന് 35,000 രൂപയോളം വില വർദ്ധിപ്പിച്ച് കിയ

ഫെബ്രുവരിയില്‍ കാര്‍ണിവലിനെ അവതരിപ്പിക്കുമെന്ന് കിയ

രണ്ടാം നിരയിലെ ഡോര്‍ വശങ്ങളിലേക്ക് തുറക്കുന്ന തരത്തിലാണ് നല്‍കിയിരിക്കുന്നത്. UVO കണക്ടഡ് കാര്‍ ടെക്‌നോളജിയാണ് അകത്തളത്തെ പ്രധാന സവിശേഷത. അഞ്ച് വിഭാഗങ്ങളിലായി 37 സുരക്ഷാ ഫീച്ചറുകളാണ് ഇതിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read: സ്ത്രീകള്‍ക്കായി ഭാരം കുറഞ്ഞ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ഫെബ്രുവരിയില്‍ കാര്‍ണിവലിനെ അവതരിപ്പിക്കുമെന്ന് കിയ

രണ്ട് സണ്‍റൂഫുകള്‍, ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ്-ഹീറ്റഡ് സംവിധാനമുള്ള സീറ്റ്, പവര്‍ ടെയില്‍ഗേറ്റ് എന്നിവ അകത്തളത്തിലെ സവിശേഷതയാണ്. പിന്നിലെ യാത്രക്കാര്‍ക്കായി ഓപ്ഷനായി 10.1 ഇഞ്ച് ടച്ച്സ്‌ക്രീനും കമ്പനി നല്‍കിയേക്കും.

Most Read: ആക്ടിവ 6G ജനുവരിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഫെബ്രുവരിയില്‍ കാര്‍ണിവലിനെ അവതരിപ്പിക്കുമെന്ന് കിയ

എട്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്‌സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ സുരക്ഷാ സന്നാഹങ്ങളും വാഹനത്തില്‍ ഇടംപിടിക്കും.

ഫെബ്രുവരിയില്‍ കാര്‍ണിവലിനെ അവതരിപ്പിക്കുമെന്ന് കിയ

ബിഎസ് VI നിലവാരത്തിലുള്ള 2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനായിരിക്കും കാര്‍ണിവലിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 3,800 rpm -ല്‍ 200 bhp കരുത്തും 2,750 rpm -ല്‍ 441 Nm torque ഉം സൃഷ്ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായിരിക്കും വാഹനത്തില്‍ ഇടംപിടിക്കുക.

Most Read Articles

Malayalam
English summary
Kia Carnival India launch confirmed for February 5. Read more in Malayalam.
Story first published: Friday, January 3, 2020, 19:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X