കിയ കാർണിവൽ എംപിവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

കിയ മോട്ടോർസ് തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പുതിയ കിയ കാർണിവൽ 2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കും.

കിയ കാർണിവൽ എംപിവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

അതിനുമുമ്പ്, വരാനിരിക്കുന്ന ആഢംബര എംപിവിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വാഹനത്തിന്റെ പതിപ്പുകളുടെ വിശദാംശങ്ങളും കിയ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്.

കിയ കാർണിവൽ എംപിവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ കിയ കാർണിവൽ ഏഴ്, എട്ട്, ഒമ്പത് സീറ്റ് കോൺഫിഗറേഷനിൽ ലഭ്യമാണ്. കാർണിവലിന് പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെ മൂന്ന് പതിപ്പുകൾ ഉണ്ടാകും. കാർണിവലിന്റെ ഏഴ് സീറ്റർ പതിപ്പ് മധ്യനിരയിൽ സ്റ്റാൻഡേർഡ് ക്യാപ്റ്റൻ സീറ്റുകളുമായി ലഭ്യമാണ്.

വ്യക്തിഗത ലെഗ് റെസ്റ്റുകൾ വാഗ്ദാനം ചെയ്യുന്ന ലക്ഷ്വറി VIP ഓപ്ഷണൽ സീറ്റുകൾ പോലും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.

കിയ കാർണിവൽ എംപിവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

കാർണിവലിന്റെ എട്ട് സീറ്റർ പതിപ്പിൽ നാല് ക്യാപ്റ്റൻ സീറ്റുകളും ഒമ്പത് സീറ്റർ പതിപ്പിൽ ആറ് ക്യാപ്റ്റൻ സീറ്റുകളും ലഭിക്കും. ഒമ്പത് സീറ്റർ പതിപ്പിന് നാല്-വരി ലേഔട്ട് ഉണ്ടാകും.

കിയ കാർണിവൽ എംപിവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

കിയ കാർണിവലിന്റെ അടിസ്ഥാന മോഡലായ പ്രീമിയം പതിപ്പ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പോലുള്ള സവിശേഷതകൾ വാഗ്ദാനം ചെയ്യും. സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, നാല് സ്പീക്കറുകൾ, രണ്ട്-ട്വീറ്ററുകൾ എന്നിവയുള്ള ശബ്ദ സംവിധാനം ഉണ്ടാകും.

കിയ കാർണിവൽ എംപിവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

റിവേഴ്സ് ക്യാമറ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, സ്മാർട്ട് കീ, ടിൽറ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ്, ടെലിസ്കോപ്പിക് അഡ്ജസ്റ്റ്മെന്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകൾ.

കിയ കാർണിവൽ എംപിവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഡ്യുവൽ എയർബാഗുകൾ, ABS+EBD, നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ എന്നിവയും സവിശേഷതകളിൽ ഉൾപ്പെടുന്നു. വാഹനത്തിന് 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകളും ലഭിക്കുന്നു.

കിയ കാർണിവൽ എംപിവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

കിയ കാർണിവലിന്റെ മിഡ് ലെവൽ പ്രെസ്റ്റീജ് പതിപ്പിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സിഗ്നേച്ചർ 'ഐസ് ക്യൂബ്' എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഇലക്ട്രിക്കലായി തുറക്കാവുന്ന ടെയിൽഗേറ്റ്.

കിയ കാർണിവൽ എംപിവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഡ്യുവൽ പാനൽ ഇലക്ട്രിക് സൺറൂഫ്, ഇലക്ട്രിക്കലായി പ്രവർത്തിക്കുന്ന ഫോൾഡിംഗ് വിംഗ് മിററുകൾ, വെളിയിൽ ക്രോം ഘടകങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

കിയ കാർണിവൽ എംപിവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

സൈഡ്, കർട്ടൻ എയർബാഗുകൾ, മുൻ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റോൾഓവർ ലഘൂകരണം, കോർണറിംഗ് ബ്രേക്ക് കൺട്രോൾ എന്നിവ പ്രസ്റ്റീജ് പതിപ്പിൽ നിർമ്മാതാക്കൾ ഒരുക്കുന്നു. കിയ കാർണിവൽ പ്രസ്റ്റീജ് പതിപ്പ് ഒമ്പത് സീറ്റർ അല്ലെങ്കിൽ ഏഴ് സീറ്റർ ഓപ്ഷനുകളിൽ ലഭ്യമാണ്.

കിയ കാർണിവൽ എംപിവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

എം‌പിവിയുടെ ഏറ്റവും ഉയർന്ന മോഡലായിരിക്കും ലിമോസിൻ പതിപ്പ്. സ്റ്റാൻഡേർഡായി ആഡംബര VIP സീറ്റുകളുള്ള ഏഴ് സീറ്റർ വാഹനമാണിത്. വാഹനത്തിലെ എല്ലാ അപ്ഹോൾസ്റ്ററികളും നാപ്പ ലെതറിനാൽ നിർമ്മിച്ചതാണ്, സ്റ്റിയറിംഗ് വീലിന് പോലും ലെതർ റാപ്പിംഗ് ലഭിക്കും.

കിയ കാർണിവൽ എംപിവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

സെൽറ്റോസിന് സമാനമായ UVO കണക്റ്റഡ് ഇൻ‌ഫോടെയ്ൻ‌മെന്റ് സിസ്റ്റം ഉൾപ്പെടെയുള്ള സവിശേഷതകളുടെ ഒരു നീണ്ട പട്ടികയും ഈ പതിപ്പ് വാഗ്ദാനം ചെയ്യുന്നു.

കിയ കാർണിവൽ എംപിവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

മൂന്ന്-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഇലക്ട്രികലി തുറക്കാനും അടയ്ക്കാനും കഴിയുന്ന പിൻ ഡോറുകൾ, ഹർമാൻ കാർഡൺ എട്ട്-സ്പീക്കർ സിസ്റ്റം.

കിയ കാർണിവൽ എംപിവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൂടാതെ എയർ പ്യൂരിഫയർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വെന്റിലേഷനോടുകൂടിയ 10 തരത്തിൽ ഇലക്ട്രികലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് എന്നിവയും ടോപ്പ്-ഓഫ്-ലൈൻ കാർണിവലിന് ലഭിക്കും.

കിയ കാർണിവൽ എംപിവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, പിൻ സീറ്റ് യാത്രക്കാർക്ക് 10.1 ഇഞ്ചിന്റെ വ്യക്തിഗത ഇൻഫൊർടെയിൻമെന്റ് സ്ക്രീൻ എന്നിവയും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

കിയ കാർണിവൽ എംപിവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

2.2 ലിറ്റർ ബിഎസ് VI കംപ്ലയിന്റ് ഡീസൽ എഞ്ചിനാണ് കിയ കാർണിവലിൽ വരുന്നത്. 3,800 rpm -ൽ പരമാവധി 200 bhp കരുത്തും, 1,500 മുതൽ 2,750 rpm -ൽ 440 Nm torque ഉം എഞ്ചിൻ പുറപ്പെടുവിക്കുന്നു.

കിയ കാർണിവൽ എംപിവിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിന് ലഭിക്കുന്നത്. കിയ എംപിവിയ്ക്ക് ഏകദേശം 26-30 ലക്ഷം രൂപ വില ഇടുമെന്ന് പ്രതീക്ഷിക്കാം. വിപണിയിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് മുകളിലായിരിക്കും കാർണിവലിന്റെ സ്ഥാനം.

Most Read Articles

Malayalam
English summary
KIA Carnival variant details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X