ദക്ഷിണ കൊറിയയിൽ മൊഹാവെ എസ്‌യുവിക്ക് പുതിയ ഗ്രാവിറ്റി പതിപ്പുമായി കിയ

ഒരു ദശകത്തിലേറെ പഴക്കമുള്ള കിയ മൊഹാവെ എസ്‌യുവിയുടെ പ്ലാറ്റ്ഫോം ഒടുവിൽ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരിക്കുന്നു എന്നതിൽ തർക്കമില്ല.

ദക്ഷിണ കൊറിയയിൽ മൊഹാവെ എസ്‌യുവിക്ക് പുതിയ ഗ്രാവിറ്റി പതിപ്പുമായി കിയ

അമേരിക്കൻ ഐക്യനാടുകളിലെ ബോറെഗോ എന്ന പേരിൽ വിൽക്കപ്പെടുന്ന മൊഹാവെ ഇതിനകം തന്നെ വിപണിയിൽ പുതിയ എതിരാളികളോട് തോറ്റുതുടങ്ങിയിട്ടുണ്ട്, എന്നാൽ കിയ അത്രവേഗം ഈ പ്രായമാകുന്ന മോഡലിനെ ഉപേക്ഷിക്കുമെന്ന് തോന്നുന്നില്ല.

ദക്ഷിണ കൊറിയയിൽ മൊഹാവെ എസ്‌യുവിക്ക് പുതിയ ഗ്രാവിറ്റി പതിപ്പുമായി കിയ

കിയ മൊഹാവെയ്ക്ക് കഴിഞ്ഞ വർഷം കൊറിയൻ പ്രാദേശിക വിപണിയിൽ വളരെ സമഗ്രമായ ഒരു ഫെയ്‌സ്ലിഫ്റ്റ് ലഭിച്ചിരുന്നു. ഇത് രണ്ടാം തലമുറ അപ്‌ഡേറ്റിന് പകരമായി വിപുലമായ ഒരു പുനർ‌രൂപകൽപ്പന കൊണ്ടുവന്നു.

MOST READ: സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി റെയില്‍വേ; ബുക്കിങ് ഇന്നുമുതല്‍

ദക്ഷിണ കൊറിയയിൽ മൊഹാവെ എസ്‌യുവിക്ക് പുതിയ ഗ്രാവിറ്റി പതിപ്പുമായി കിയ

പക്ഷേ ഇപ്പോൾ, പുതുക്കിയ സ്റ്റൈലിംഗ് പര്യാപ്തമല്ലെന്ന് കമ്പനി തിരിച്ചറിഞ്ഞതായി തോന്നുന്നു, അതിനാൽ, കിയ മൊഹാവെയ്ക്ക് ഗ്രാവിറ്റി എന്ന് പേര് നൽകിയിരിക്കുന്ന ഒരു പുതിയ മുൻനിര പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്.

ദക്ഷിണ കൊറിയയിൽ മൊഹാവെ എസ്‌യുവിക്ക് പുതിയ ഗ്രാവിറ്റി പതിപ്പുമായി കിയ

കഴിഞ്ഞ വർഷം എസ്‌യുവിക്ക് ലഭിച്ച സമഗ്രമായ ഫെയ്‌സ്‌ലിഫ്റ്റിന് ഒരു വർഷത്തിനുശേഷം പുതിയ മോഡൽ എത്തുന്നു എന്നതാണ് ഈ നീക്കത്തെ ശരിക്കും ശ്രദ്ധേയമാക്കുന്നത്.

MOST READ: ലോക്ക്ഡൗൺ; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ വഴിയൊരുക്കി ടൂറിസം വകുപ്പ്

ദക്ഷിണ കൊറിയയിൽ മൊഹാവെ എസ്‌യുവിക്ക് പുതിയ ഗ്രാവിറ്റി പതിപ്പുമായി കിയ

2020 കിയ മൊഹാവെ ഗ്രാവിറ്റി ദക്ഷിണ കൊറിയയിൽ ഇപ്പോൾ വിൽപ്പനയ്‌ക്കെത്തിയിരിക്കുന്നു. എസ്‌യുവി വിൽക്കപ്പെടുന്ന മറ്റ് നിരവധി വിപണികളിലേക്കും പുതിയ പതിപ്പ് എത്തിയേക്കാം. പുതിയ മോഡൽ നൽകുന്ന അപ്‌ഡേറ്റുകൾ വ്യാപകമല്ലെങ്കിലും അവ ഇപ്പോഴും എസ്‌യുവിയിൽ‌ കൂടുതൽ‌ പുതുമ നൽ‌കുന്നു.

ദക്ഷിണ കൊറിയയിൽ മൊഹാവെ എസ്‌യുവിക്ക് പുതിയ ഗ്രാവിറ്റി പതിപ്പുമായി കിയ

പുതിയ മോഡലിൽ പുതുക്കിയ റേഡിയേറ്റർ ഗ്രില്ല് വരുന്നു. ക്രോം ഘടകങ്ങളുടെ അഭാവം കാരണം എസ്‌യുവിയ്ക്ക് ഇതൊരു ക്ലീനർ ലുക്ക് നൽകുന്നു. അതോടൊപ്പം ഗ്രാവിറ്റി പതിപ്പിന് കറുത്ത നിറത്തിലുള്ള 20 ഇഞ്ച് അലോയി വീലുകളും ലഭിക്കുന്നു.

MOST READ: കൊറോണ ബാധിത പ്രദേശങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകാൻ പുതിയ ടൂളുകൾ അവതരിപ്പിച്ച് മാപ്പ്മൈഇന്ത്യ

ദക്ഷിണ കൊറിയയിൽ മൊഹാവെ എസ്‌യുവിക്ക് പുതിയ ഗ്രാവിറ്റി പതിപ്പുമായി കിയ

വാഹനത്തിന്റെ ഉള്ളിൽ പരിഷ്കരണങ്ങൾ‌ കൂടുതൽ‌ സമഗ്രമാണ്. സ്റ്റിയറിംഗ് വീൽ, ഡോർ പാനലുകൾ, സെന്റർ ബോക്സ് കമ്പാർട്ട്മെന്റ് എന്നിവപോലും അൽകന്റാരയിൽ പൊതിഞ്ഞിരിക്കുന്നു.

ദക്ഷിണ കൊറിയയിൽ മൊഹാവെ എസ്‌യുവിക്ക് പുതിയ ഗ്രാവിറ്റി പതിപ്പുമായി കിയ

ഡോറുകൾക്ക് ആംബിയന്റ് എൽഇഡി ലൈറ്റുകളും നൽകിയിരിക്കുന്നു. ഇത് കാബിൻ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഡാഷ്‌ബോർഡിന് ചുവടെയും ഈ ലൈറ്റുകൾ നൽകിയിരിക്കുന്നു. ഗ്രാവിറ്റി പതിപ്പിൽ 12.3 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.

MOST READ: തലയെടുപ്പുമായി മഹീന്ദ്ര ഥാര്‍; പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

ദക്ഷിണ കൊറിയയിൽ മൊഹാവെ എസ്‌യുവിക്ക് പുതിയ ഗ്രാവിറ്റി പതിപ്പുമായി കിയ

കിയ മൊഹാവെ ഗ്രാവിറ്റി മോഡൽ ദക്ഷിണ കൊറിയയിൽ അഞ്ച്, ആറ്, ഏഴ്-സീറ്റ് കോൺഫിഗറേഷനുകളിൽ വിൽപ്പനയ്‌ക്കെത്തുന്നു. ഏകദേശം 46,335 യുഎസ് ഡോളർ വിലമതിക്കുന്ന ആറ് സീറ്റർ പതിപ്പാണ് ഏറ്റവും വിലയേറിയ മോഡൽ.

ദക്ഷിണ കൊറിയയിൽ മൊഹാവെ എസ്‌യുവിക്ക് പുതിയ ഗ്രാവിറ്റി പതിപ്പുമായി കിയ

അഞ്ച് സീറ്റർ പതിപ്പിന് ഏകദേശം 45,475 ഡോളറാണ് വില. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഗ്രാവിറ്റി പതിപ്പ് പുറത്തിറങ്ങുന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ലെങ്കിലും നിർമ്മാതാക്കൾ യുഎസ് വിപണിയിൽ പ്രത്യേക മോഡൽ പുറത്തിറക്കിയാൽ ആശ്ചര്യപ്പെടേണ്ടതില്ല.

Most Read Articles

Malayalam
English summary
KIA Mohave Range topping Gravity model launched in South Korea. Read in Malayalam.
Story first published: Monday, May 11, 2020, 15:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X