കാർണിവൽ എംപിവിക്ക് 2 ലക്ഷം രൂപയോളം വരുന്ന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കിയ

കിയയുടെ ജനപ്രിയ ആഢംബര എംപിവിയായ കാർണിവലിന് രണ്ട് ലക്ഷം രൂപയോളമുള്ള ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചു. എന്നാൽ തെരഞ്ഞെടുത്ത കിയ മോട്ടോർസ് ഇന്ത്യ ഡീലർഷിപ്പുകൾ മാത്രമാണ് വാഹനത്തിന് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നത്.

കാർണിവൽ എംപിവിക്ക് 2 ലക്ഷം രൂപയോളം വരുന്ന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കിയ

എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട്, എഎംസി പായ്ക്കുകൾ, ആക്സസറികൾ എന്നിവയുടെ രൂപത്തിലാണ് ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.

കാർണിവൽ എംപിവിക്ക് 2 ലക്ഷം രൂപയോളം വരുന്ന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കിയ

80,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 40,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, മൂന്ന് വർഷത്തെ എഎംസി മെയിന്റനൻസ് പായ്ക്ക്, പ്രസ്റ്റീജ്, പ്രീമിയം ട്രിമ്മുകൾക്കുള്ള പിൻ സീറ്റ് വിനോദ പാക്കേജ് എന്നിവ കിയ കാർണിവലിലെ കിഴിവുകളിൽ ഉൾപ്പെടുന്നു.

MOST READ: ഡിഫെന്‍ഡറിന്റെ ഔദ്യോഗിക ആക്സസറി പായ്ക്കുകള്‍ വെളിപ്പെടുത്തി ലാന്‍ഡ് റോവര്‍

കാർണിവൽ എംപിവിക്ക് 2 ലക്ഷം രൂപയോളം വരുന്ന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കിയ

ഉത്സവ സീസണിനോട് അനുബന്ധിച്ച് വിൽപ്പന വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ഓഫറുകളുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. 2020 ഓട്ടോ എക്‌സ്‌പോയിൽ 25 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്ക് പുറത്തിറക്കിയ പ്രീമിയം ആഢംബര വാഹനം ഗംഭീര വിജയമാണ് ആഭ്യന്തര വിപണിയിൽ നിന്ന് നേടിയെടുത്തത്.

കാർണിവൽ എംപിവിക്ക് 2 ലക്ഷം രൂപയോളം വരുന്ന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കിയ

പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് കിയ കാർണിവൽ എംപിവി വാഗ്‌ദാനം ചെയ്യുന്നത്. 24.95 ലക്ഷം മുതൽ 33.95 ലക്ഷം രൂപ വരെയാണ് വാഹനത്തിനായി മുടക്കേണ്ട എക്സ്ഷോറൂം വില. 7, 8,9 സീറ്റിംഗ് കോൺഫിഗറേഷനിലും ആഢംബര കാർ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

MOST READ: പരീക്ഷണയോട്ടത്തിനിറങ്ങി ടാറ്റ ഗ്രാവിറ്റാസ്; ശ്രദ്ധേയമാകുന്നത് പുതിയ അലോയ്‌വീൽ ഡിസൈൻ

കാർണിവൽ എംപിവിക്ക് 2 ലക്ഷം രൂപയോളം വരുന്ന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കിയ

ബിഎസ്-VI കംപ്ലയിന്റ് 2.2 ലിറ്റർ 4 സിലിണ്ടർ ഡീസൽ എഞ്ചിനാണ് കാർണിവലിന്റെ ഹൃദയം. ഇത് പരമാവധി 200 bhp കരുത്തും 440 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

കാർണിവൽ എംപിവിക്ക് 2 ലക്ഷം രൂപയോളം വരുന്ന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കിയ

എട്ട് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ കിലോമീറ്ററിന് 13.9 മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നതെന്ന് കിയ അവകാശപ്പെടുന്നു.

MOST READ: 296 bhp കരുത്തുമായി ഗോൾഫ് GTI ക്ലബ്സ്‌പോർട്ട് പതിപ്പ് അവതരിപ്പിച്ച് ഫോക്സ്‍വാഗൺ

കാർണിവൽ എംപിവിക്ക് 2 ലക്ഷം രൂപയോളം വരുന്ന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കിയ

അതേസമയം കിയയുടെ ഉത്സവ സീസൺ ഓഫറിൽ എസ്‌യുവി മോഡലുകളായ സെൽറ്റോസിനോ, സോനെറ്റിനോ കിഴിവുകളൊന്നും ബ്രാൻഡ് പ്രഖ്യാപിച്ചിട്ടില്ല. 6.71 ലക്ഷം രൂപ പ്രാരംഭ വിലയിലെത്തിയ ഈ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെപ്റ്റംബർ മാസത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി മാറിയിരുന്നു.

കാർണിവൽ എംപിവിക്ക് 2 ലക്ഷം രൂപയോളം വരുന്ന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കിയ

ഏറ്റവും പുതിയ മോഡലായതിനാലാണ് കമ്പനി സോനെറ്റിന് ഓഫറുകളൊന്നും നൽകാത്തത്. അതേസമയം ഇന്ത്യൻ വിപണിയിൽ അടുത്തിടെ ഒരു വർഷം പൂർത്തിയാക്കിയ സെൽറ്റോസിന് ഒരു ആനിവേഴ്‌സറി വേരിയന്റും കിയ അവതരിപ്പിച്ചിരുന്നു.

Most Read Articles

Malayalam
English summary
Kia Motors India Dealerships Offering Huge Discounts On Carnival MPV In October. Read in Malayalam
Story first published: Monday, October 19, 2020, 14:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X