ചരക്കുനീക്കത്തിന് പുതിയ പാളങ്ങള്‍ തുറന്ന് റെയില്‍വേ; കിയ കടത്തിയത് 5,000 അധികം കാറുകള്‍

കൊവിഡ് കാലത്ത് ചരക്കുനീക്കത്തിന് പുതിയ പാളങ്ങള്‍ തുറന്ന് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയിരിക്കുകയാണ് കിയ മോട്ടോര്‍സ് ഇന്ത്യ.

ചരക്കുനീക്കത്തിന് പുതിയ പാളങ്ങള്‍ തുറന്ന് റെയില്‍വേ; കിയ കടത്തിയത് 5,000 അധികം കാറുകള്‍

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് തങ്ങളുടെ വാഹന ലോജിസ്റ്റിക് ഓപ്പറേറ്ററായി ഇന്ത്യന്‍ റെയില്‍വേ ഉപയോഗിച്ച് രാജ്യത്താകമാനം അയ്യായിരത്തിലധികം കാറുകള്‍ നിര്‍മ്മാതാക്കള്‍ അയച്ചു കഴിഞ്ഞു.

ചരക്കുനീക്കത്തിന് പുതിയ പാളങ്ങള്‍ തുറന്ന് റെയില്‍വേ; കിയ കടത്തിയത് 5,000 അധികം കാറുകള്‍

ആന്ധ്രാപ്രദേശിലെ അനന്തപുരിലെ കിയയുടെ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള പെനുക്കോണ്ട റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കിയ കാറുകള്‍ കടത്തുന്ന അമ്പതാമത്തെ നെറ്റ്‌വര്‍ക്ക് മാനേജ്മെന്റ് ഗേറ്റ്വേ (NMG) വാഗണുകള്‍ ഇന്ത്യന്‍ റെയില്‍വേ അടുത്തിടെ ഫ്‌ലാഗ് ചെയ്തു.

MOST READ: പുതിയ എംപിവിയുമായി മാരുതി; എതിരാളി മഹീന്ദ്ര മറാസോ

ചരക്കുനീക്കത്തിന് പുതിയ പാളങ്ങള്‍ തുറന്ന് റെയില്‍വേ; കിയ കടത്തിയത് 5,000 അധികം കാറുകള്‍

റെയില്‍വേ, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ട്വിറ്ററില്‍ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. സെല്‍റ്റോസ് കോംപാക്ട് എസ്‌യുവിയോടൊപ്പം പുതുതായി പുറത്തിറക്കിയ കിയ സോനെറ്റ് സബ് കോംപാക്ട് എസ്‌യുവികളും അമ്പതാമത്തെ എന്‍എംജി വാഗണില്‍ അയച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ചരക്കുനീക്കത്തിന് പുതിയ പാളങ്ങള്‍ തുറന്ന് റെയില്‍വേ; കിയ കടത്തിയത് 5,000 അധികം കാറുകള്‍

50-ാമത് എന്‍എംജി വാഗണ്‍ 100 കാറുകള്‍ വഹിച്ചിരുന്നു, അതില്‍ സോണറ്റും സെല്‍റ്റോസ് എസ്‌യുവികളും ഉള്‍പ്പെടുന്നു. ഹരിയാനയിലെ ഫാറൂഖ് നഗറിലേക്ക് കാറുകള്‍ എത്തിക്കും.

MOST READ: മുഖം മിനുക്കി ഇന്നോവ ക്രിസ്റ്റ; 2021 പതിപ്പിനെ വെളിപ്പെടുത്തി ടൊയോട്ട

ചരക്കുനീക്കത്തിന് പുതിയ പാളങ്ങള്‍ തുറന്ന് റെയില്‍വേ; കിയ കടത്തിയത് 5,000 അധികം കാറുകള്‍

അവിടെ അവ ഇറക്കിയ ശേഷം ഡീലര്‍ഷിപ്പുകളിലേക്ക് അയയ്ക്കും. കിയ മോട്ടോര്‍സ് ഈ വര്‍ഷം മെയ് മാസം മുതലാണ് എന്‍എംജി ഉപയോഗിച്ച് കാറുകള്‍ കടത്താന്‍ തുടങ്ങിയത്. എന്‍എംജി റേക്കുകളില്‍ കിയ കാറുകള്‍ കയറ്റുന്നതിനായി പ്രത്യേകമായി ഒരു സൈഡിംഗ് റെയില്‍വേ സ്റ്റേഷനില്‍ സജ്ജമാക്കിയിട്ടുണ്ട്.

ചരക്കുനീക്കത്തിന് പുതിയ പാളങ്ങള്‍ തുറന്ന് റെയില്‍വേ; കിയ കടത്തിയത് 5,000 അധികം കാറുകള്‍

ആദ്യ ബാച്ചില്‍ 100 കിയ സെല്‍റ്റോസ് എസ്‌യുവികള്‍ ഉള്‍പ്പെട്ടിരുന്നു. ആ സമയത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാല്‍ പെന്റ് അപ്പ് ഡിമാന്‍ഡ് പരിഹരിച്ചു.

MOST READ: ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സവിശേഷതകൾ നൽകി സ്കോർപ്പിയോയെ പരിഷ്കരിച്ച മഹീന്ദ്ര

ചരക്കുനീക്കത്തിന് പുതിയ പാളങ്ങള്‍ തുറന്ന് റെയില്‍വേ; കിയ കടത്തിയത് 5,000 അധികം കാറുകള്‍

കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ പ്രതിമാസം 10 എന്‍എംജി റേക്കുകള്‍ അയച്ചിരുന്നു. ഇന്ത്യന്‍ റെയില്‍വേയും കിയ മോട്ടോര്‍സും തമ്മിലുള്ള ഐവിസി ലോജിസ്റ്റിക് ഗതാഗത പ്രക്രിയ സുഗമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ചരക്കുനീക്കത്തിന് പുതിയ പാളങ്ങള്‍ തുറന്ന് റെയില്‍വേ; കിയ കടത്തിയത് 5,000 അധികം കാറുകള്‍

ഓട്ടോമൊബൈല്‍ ചരക്കുകള്‍ എളുപ്പത്തില്‍ സഞ്ചരിക്കുന്നതിന് എന്‍എംജി വാഗണുകള്‍ പരിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ട്. റോഡ് ഗതാഗത ഓപ്ഷനുകള്‍ക്ക് വിരുദ്ധമായി വാഹന നിര്‍മ്മാതാക്കള്‍ക്ക് കാറുകള്‍ കയറ്റുന്നതിനുള്ള ചെലവ് കുറഞ്ഞ മാര്‍ഗമായി റെയില്‍വേ ഉപയോഗിക്കുന്നത് മാറി.

MOST READ: അമേസിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കി ഹോണ്ട; പ്രാരംഭ വില 7 ലക്ഷം രൂപ

ചരക്കുനീക്കത്തിന് പുതിയ പാളങ്ങള്‍ തുറന്ന് റെയില്‍വേ; കിയ കടത്തിയത് 5,000 അധികം കാറുകള്‍

മാരുതി സുസുക്കി 2014 മുതല്‍ റെയില്‍വേയുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 6.7 ലക്ഷത്തിലധികം കാറുകള്‍ മാരുതി ഇത്തരത്തില്‍ കയറ്റി അയച്ചിട്ടുണ്ട്. റോഡ് ഗതാഗതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ട്രെയിന്‍ ഗതാഗതം കൂടുതല്‍ പരിസ്ഥിതി സൗഹൃദമായി മാറുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
English summary
Kia Motors India Has Transported 5,000 Cars Using Indian Railways. Read in Malayalam.
Story first published: Thursday, October 15, 2020, 17:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X