2021 കാർണിവൽ ഹൈ-ലിമോസിൻ വേരിയന്റ് അവതരിപ്പിച്ച് കിയ

2020 ഓഗസ്റ്റിൽ, കിയ മോട്ടോർസ് തങ്ങളുടെ മുൻനിര എംപിവിയായ കാർണിവലിന്റെ അടുത്ത തലമുറയെ വെളിപ്പെടുത്തി. തലമുറയുടെ അപ്‌ഡേറ്റിൽ എസ്‌യുവി പോലുള്ള രൂപകൽപ്പനയും നിരവധി സവിശേഷതകളും നാം കണ്ടു.

2021 കാർണിവൽ ഹൈ-ലിമോസിൻ വേരിയന്റ് അവതരിപ്പിച്ച് കിയ

ഇപ്പോൾ, നിർമ്മാതാക്കൾ കൊറിയയിൽ ഹൈ-ലിമോസിൻ രൂപത്തിൽ കാർണിവലിനായി കൂടുതൽ പ്രീമിയം ട്രിം അവതരിപ്പിച്ചിരിക്കുകയാണ്.

2021 കാർണിവൽ ഹൈ-ലിമോസിൻ വേരിയന്റ് അവതരിപ്പിച്ച് കിയ

ഏഴ്/ ഒമ്പത് സീറ്റർ കോൺഫിഗറേഷനുകളിൽ ഓഫർ ചെയ്‌തിരിക്കുന്ന ഈ പ്രത്യേക വേരിയന്റ് കിയയുടെ മുൻനിര എംപിവിയിലേക്ക് ലിമോസിൻ പ്രീമിയങ്ങൾ ചേർക്കുന്നു.

MOST READ: കൂടുതൽ കരുത്തും പുതുമകളും; 2021 ഹോണ്ട CB125R വിപണിയിൽ

2021 കാർണിവൽ ഹൈ-ലിമോസിൻ വേരിയന്റ് അവതരിപ്പിച്ച് കിയ

രൂപകൽപ്പനയിൽ നിന്ന് ആരംഭിക്കുമ്പോൾ കാർണിവൽ ഹൈ-ലിമോസിനിൽ ഏറ്റവും ദൃശ്യമായ വ്യത്യാസം അസംബന്ധമായി ഉയർന്ന റൂഫാണ്, അത് ലഗേജ് സ്പെയിസിനായി ഉദ്ദേശിച്ചതാണ് എന്ന് തോന്നാം.

2021 കാർണിവൽ ഹൈ-ലിമോസിൻ വേരിയന്റ് അവതരിപ്പിച്ച് കിയ

എന്നാൽ ഇത് യഥാർത്ഥത്തിൽ ഹെഡ്‌റൂം വർധിപ്പിക്കുന്നതിനാണ്. ഫ്രണ്ട് ബമ്പർ ഗാർഡ്, സൈഡ് സ്റ്റെപ്പുകൾ, ഉയർന്ന റൂഫിന്റെ പിൻഭാഗത്ത് ഒരു എൽഇഡി ഓക്സിലറി ബ്രേക്ക് ലൈറ്റ്, ഹൈ-ലിമോസിൻ ബാഡ്ജിംഗ് എന്നിവയും മറ്റ് ബാഹ്യ ട്വീക്കുകളും മോഡൽ ഉൾക്കൊള്ളുന്നു.

MOST READ: പുതുതലമുറ i20-യില്‍ എന്‍ട്രി ലെവല്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

2021 കാർണിവൽ ഹൈ-ലിമോസിൻ വേരിയന്റ് അവതരിപ്പിച്ച് കിയ

കിയ ഹൈ-ലിമോസിൻ നെയിംപ്ലേറ്റ് വെറുതെ ഒരു രസത്തിന് അങ്ങ് ഉപയോഗിച്ചതല്ല. ക്യാബിനിൽ യഥാർത്ഥത്തിൽ ലോഞ്ച് പോലുള്ള വെളുത്ത തീമും രണ്ടാമത്തെ നിരയിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകളും ലെഗ് റെസ്റ്റുകളുമുണ്ട്.

2021 കാർണിവൽ ഹൈ-ലിമോസിൻ വേരിയന്റ് അവതരിപ്പിച്ച് കിയ

രണ്ടാമത്തെ വരിയുടെ മധ്യഭാഗത്ത് 21.5 ഇഞ്ച് വിശാലമായ എന്റർടെയിൻമെന്റ് സംവിധാനവും നിർമ്മാതാക്കൾ ഒരുക്കുന്നു. എയർ പ്യൂരിഫയർ, ഹീറ്റഡ് & കൂൾഡ് കപ്പ് ഹോൾഡറുകൾ, എൽഇഡി ആംബിയന്റ് മൂഡ് ലൈറ്റിംഗ്, പ്ലേറ്റഡ് സൈഡ് കർട്ടനുകൾ, രണ്ടാമത്തെയും മൂന്നാമത്തെയും നിരയിൽ എൽഇഡി റീഡിംഗ് ലൈറ്റുകൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

MOST READ: ഇക്കോസ്പോര്‍ട്ട്, ഫ്രീസ്റ്റൈല്‍, ഫിഗൊ മോഡലുകള്‍ക്ക് ഓഫറുമായി ഫോര്‍ഡ്

2021 കാർണിവൽ ഹൈ-ലിമോസിൻ വേരിയന്റ് അവതരിപ്പിച്ച് കിയ

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ കാർണിവൽ ഹൈ-ലിമോസിൻ 294 bhp കരുത്തും / 355 Nm torque ഉം പുറപ്പെടുവിക്കുന്ന 3.5 ലിറ്റർ V6 ഡയറക്ട്-ഇഞ്ചക്ഷൻ പെട്രോൾ എഞ്ചിനുമായാണ് വരുന്നത്.

2021 കാർണിവൽ ഹൈ-ലിമോസിൻ വേരിയന്റ് അവതരിപ്പിച്ച് കിയ

സ്റ്റാൻഡേർഡ് കാർണിവലിന് 272 bhp കരുത്തും / 332 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.5 ലിറ്റർ MPI V6 പെട്രോളും 202 bhp കരുത്തും / 440 Nm torque ഉം വികസിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനും ലഭിക്കും.

MOST READ: സിട്രൺ C21 കോംപാക്ട് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

2021 കാർണിവൽ ഹൈ-ലിമോസിൻ വേരിയന്റ് അവതരിപ്പിച്ച് കിയ

നാട്ടിലേക്ക് മടങ്ങുമ്പോൾ, 2022 -ഓടെ ഇന്ത്യക്ക് സ്റ്റാൻഡേർഡ് പുതുതലമുറ കിയ കാർണിവൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈ-ലിമോസിൻ ട്രിം ബ്രാൻഡ് ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്ന് ഇതുവരെ അറിവായിട്ടില്ല, എന്നാൽ മൂന്നാം തലമുറയിലെ കാർണിവൽ ഹൈ-ലിമോസിൻ ട്രിം 2020 ഓട്ടോ എക്‌സ്‌പോയിൽ കിയ പ്രദർശിപ്പിച്ചിരുന്നു.

Most Read Articles

Malayalam
English summary
KIA Motors Introduced All New Hi-Limousine Variant For 2021 Carnival. Read in Malayalam.
Story first published: Saturday, November 14, 2020, 15:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X