കൊവിഡ്-19; ഉപഭോക്താക്കൾക്കായി കെയർ പദ്ധതിയുമായി കിയ

തങ്ങളുടെ ഉപഭോക്താക്കൾക്കായി കിയ മോട്ടോർസ് ഇന്ത്യ പുതിയ കിയ കെയർ വാഹന സർവീസ് പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്. ഇതിലൂടെ വാഹനങ്ങളുടം ശുചിത്വ നിലവാരം മെച്ചപ്പെടുത്താനാണ് നിർമ്മാതാക്കളുടെ ശ്രമം.

കൊവിഡ്-19; ഉപഭോക്താക്കൾക്കായി കെയർ പദ്ധതിയുമായി കിയ

ഇന്ത്യയിലെ സെൽറ്റോസിന്റെയും കാർണിവലിന്റെയും ഉടമകൾക്ക് കെയർ പ്രോഗ്രാമിന് കീഴിൽ മികച്ച സുരക്ഷയും ശുചിത്വവും ലഭിക്കും. വാഹനങ്ങൾ, സേവന കേന്ദ്രങ്ങൾ, ഡീലർ സ്റ്റാഫ്, ഉപഭോക്താക്കൾ എന്നിങ്ങനെ എല്ലാ മേഘലകളിലും മൂന്ന് ഘട്ട വിപുലമായ വാഹന ശുചിത്വവും സാനിറ്റൈസേഷൻ പ്രോട്ടോക്കോളും ഇതിൽ ഉൾപ്പെടുന്നു.

കൊവിഡ്-19; ഉപഭോക്താക്കൾക്കായി കെയർ പദ്ധതിയുമായി കിയ

വാഹന സേവന പ്രക്രിയകളിലൂടെ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനാണ് കിയ കെയർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ 160 നഗരങ്ങളിലെ 192 സർവീസ് ടച്ച് പോയിന്റുകളിലായി കാറുകൾ ആദ്യം തന്നെ സൗജന്യമായി കമ്പനി സർവ്വീസ് ചെയ്ത് നൽകും.

MOST READ: ഹവാൽ എത്താൻ വൈകിയേക്കുമെന്ന സൂചനയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

കൊവിഡ്-19; ഉപഭോക്താക്കൾക്കായി കെയർ പദ്ധതിയുമായി കിയ

സർക്കാരും പ്രാദേശിക അധികാരികളും നിർണ്ണയിക്കുന്ന സുരക്ഷിത മേഖലകളിൽ ആവശ്യമായ നിർദ്ദേശങ്ങളും ചട്ടങ്ങളും അനുസരിച്ച് ഡീലർഷിപ്പുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു.

കൊവിഡ്-19; ഉപഭോക്താക്കൾക്കായി കെയർ പദ്ധതിയുമായി കിയ

കിയ മോട്ടോർസ് മികച്ച വിൽപ്പനാനന്തര സേവനം നൽകാൻ ശ്രമിക്കുന്നു. കൊവിഡ്-19 മഹാമാരിയുടെ പ്രഭാവം കണക്കിലെടുത്ത്, വാഹന ശുചിത്വം മാത്രമല്ല, തങ്ങളുടെ സേവന കേന്ദ്രങ്ങളുടെയും ജീവനക്കാരുടെയും പരിരക്ഷയ്ക്കായിട്ടുമാണ് ഈ പദ്ധതി നടപ്പിലാക്കിയത് എന്ന് കിയ മോട്ടോർസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് സെയിൽസ് ഓഫീസറുമായ ടൈ ജിൻ പാർക്ക് പറഞ്ഞു.

MOST READ: വിവിധ ബൈക്ക് ശ്രേണികളിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകൾ

കൊവിഡ്-19; ഉപഭോക്താക്കൾക്കായി കെയർ പദ്ധതിയുമായി കിയ

കൊവിഡ്-19 പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ കിയ മോട്ടോർസ് ഇന്ത്യ ഉപയോക്താക്കൾക്ക് സമ്മർദ്ദരഹിത ഉടമസ്ഥാവകാശ അനുഭവത്തിനായി സമഗ്ര സുരക്ഷാ നടപടികളിലേക്ക് തിരിയുകയാണ്.

കൊവിഡ്-19; ഉപഭോക്താക്കൾക്കായി കെയർ പദ്ധതിയുമായി കിയ

വാഹന സുരക്ഷ, നെറ്റ്‌വർക്ക് സുരക്ഷ, ഉപഭോക്തൃ സുരക്ഷ എന്നീ മൂന്ന് പ്രധാന തലങ്ങളിൽ കിയ കെയർ കാംപെയിൻ ശുചിത്വ പരിശോധന നിയന്ത്രിക്കുന്നു.

MOST READ: സൂപ്പർ ക്യാരി ബി‌എസ് VI സി‌എൻ‌ജി പതിപ്പ് പുറത്തിറക്കി മാരുതി

കൊവിഡ്-19; ഉപഭോക്താക്കൾക്കായി കെയർ പദ്ധതിയുമായി കിയ

കിയ കെയറിന്റെ ആദ്യ ഘട്ടം വാഹന ശുചിത്വവും അകവും പുറവും ഒരു പോലെ വൃത്തിയാക്കാനും അണുവിമുക്തമാക്കാനും ശ്രദ്ധിക്കുന്നു.

കൊവിഡ്-19; ഉപഭോക്താക്കൾക്കായി കെയർ പദ്ധതിയുമായി കിയ

ബാഹ്യ ബോഡിക്കായുള്ള ടോപ്പ് വാഷ്, ഇന്റീരിയർ ക്ലീനിംഗ് (സ്റ്റിയറിംഗ് വീൽ, ഡോർ ഹാൻഡിലുകൾ മുതലായവ പതിവായി ഉപയോഗിക്കുന്ന ടച്ച് പോയിന്റുകളിൽ പ്രത്യേക ശ്രദ്ധ) ആന്റി മൈക്രോബയൽ സൊല്യൂഷൻ, വെഹിക്കിൾ ഫ്യൂമിഗേഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

MOST READ: പുതിയ മിഡ്-സൈസ് ടാരെക് എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, അരങ്ങേറ്റം അടുത്ത വർഷം

കൊവിഡ്-19; ഉപഭോക്താക്കൾക്കായി കെയർ പദ്ധതിയുമായി കിയ

കൃത്രിമമായി സംസ്കരിച്ച രാസവസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുന്നതിനായി പ്രത്യേക ഉപകരണങ്ങളും, അണുവിമുക്തമാക്കുന്നതും ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ളതുമായ പ്രകൃതിദത്ത രാസവസ്തു ഉപയോഗിച്ചാണ് വാഹനങ്ങൾ ശുചീകരിക്കുന്നത്. ഓരോ ഡീലർഷിപ്പിലും ഒന്നാം ഘട്ട പ്രവർത്തനം രണ്ട് ആഴ്ചത്തേക്ക് നടത്തും.

കൊവിഡ്-19; ഉപഭോക്താക്കൾക്കായി കെയർ പദ്ധതിയുമായി കിയ

കിയ കെയറിന്റെ രണ്ടാം ഘട്ടം ഇവിടുത്തെ ഡീലർഷിപ്പുകളും സേവന കേന്ദ്രങ്ങളും അടക്കം രാജ്യത്തുടനീളമുള്ള നിർമ്മാതാക്കളുടെ വിൽപ്പന ശൃംഖലയുടെ ശുചിത്വ പ്രോട്ടോക്കോൾ രൂപരേഖ നൽകുന്നു.

കൊവിഡ്-19; ഉപഭോക്താക്കൾക്കായി കെയർ പദ്ധതിയുമായി കിയ

എല്ലാ ടച്ച് പോയിന്റുകളിലും ഉപഭോക്താക്കളുടെ വരവ് മുതൽ തിരികെ പോകുന്നതുവരെയുള്ള ഇടപെടലുകളെ ഇത് അഭിസംബോധന ചെയ്യുന്നു. സാനിറ്റൈസറിന്റെ ലഭ്യതയ്‌ക്കൊപ്പം മൂന്ന് ഷിഫ്റ്റ് സാനിറ്റൈസേഷൻ പ്രോഗ്രാം, ഉപഭോക്താക്കൾക്കും ജീവനക്കാർക്കുമുള്ള പതിവ് താപനില പരിശോധനയും ഇതിൽ ഉൾപ്പെടുന്നു.

കൊവിഡ്-19; ഉപഭോക്താക്കൾക്കായി കെയർ പദ്ധതിയുമായി കിയ

കിയ കെയറിന്റെ മൂന്നാം ഘട്ടം ഉപഭോക്തൃ ആരോഗ്യത്തിനും സുരക്ഷയ്ക്കുമായി നീക്കിവച്ചിരിക്കുന്നു. കോൺ‌ടാക്റ്റ്ലെസ് ഡിജിറ്റൽ സേവനം (കിയ ലിങ്ക് ആപ്പ്) ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് ഓൺ‌ലൈൻ പേപ്പർ‌ലെസ്, ഡിജിറ്റൽ സേവനം എന്നിവ പിക്ക് അപ്പ് ഡ്രോപ്പ് സൗകര്യത്തോടെ ആക്സസ് ചെയ്യാൻ കഴിയുന്നു.

കൊവിഡ്-19; ഉപഭോക്താക്കൾക്കായി കെയർ പദ്ധതിയുമായി കിയ

ശാരീരിക പങ്കാളിത്തമില്ലാതെ ഒരാൾക്ക് മൊബൈൽ വർക്ക്‌ഷോപ്പുകൾ ഉപയോഗിക്കാൻ കഴിയും. രാജ്യവ്യാപകമായി വിപുലീകരിച്ച ലോക്ക്ഡൗൺ കാരണം പരിരക്ഷണ നയത്തിന് കീഴിലുള്ള സൗജന്യ സേവനം നിർമ്മാതാക്കൾ രണ്ട് മാസത്തേക്ക് നീട്ടി.

കൊവിഡ്-19; ഉപഭോക്താക്കൾക്കായി കെയർ പദ്ധതിയുമായി കിയ

കിയ ലിങ്ക് അറിയിപ്പുകളും എസ്എംഎസ് അലേർട്ടുകളും വഴി കിയ മോട്ടോർസ് ഇന്ത്യ തങ്ങൾ ഏറ്റെടുക്കുന്ന ശുചിത്വ നടപടികളെക്കുറിച്ച് ഉപഭോക്താക്കളെ അപ്‌ഡേറ്റ് ചെയ്യും.

Most Read Articles

Malayalam
English summary
KIA Motors Introduces New KIA Care Safety Initiative Program To Stop The Spread Of Corona Virus. Read in Malayalam.
Story first published: Saturday, May 23, 2020, 14:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X